ജി യു പി എസ് പാനിപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. UPS Panipra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് പാനിപ്ര
27307-panipra.jpeg
വിലാസം
വടാശ്ശേരി, കോതമംഗലം

ജി യു പി എസ് പാനിപ്ര

കോട്ടപ്പടി പി ഒ

കോതമംഗലം
,
കോട്ടപ്പടി പി.ഒ.
,
686692
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0485 2842588
ഇമെയിൽpanipraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്27307 (സമേതം)
യുഡൈസ് കോഡ്32080701401
വിക്കിഡാറ്റQ99508046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ422
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബു C P
പി.ടി.എ. പ്രസിഡണ്ട്സജി മാടവന
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ അജിത്
അവസാനം തിരുത്തിയത്
04-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ, കോതമംഗലം ഉപജില്ലയിലെ, വാടാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. പാനിപ്ര.

ചരിത്രം

1947 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോതമംഗലം സബ് ജില്ലയിലെ, കോട്ടപടി പഞ്ചായത്തിൽ, വടാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, 1947-ലാണ് സ്ഥാപിതമായത്.74 വർഷത്തോളമായി അനേകം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഈ സരസ്വതി ക്ഷേത്രം മികവാർന്ന പ്രവർത്തനങ്ങളിലൂടെ കോതമംഗലം സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരുന്നു. കൂടുതൽ വായിക്കുക



2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...

അക്കാദമിക മികവിലൂടെ...

1.കുഞ്ഞു മലയാളം

വായനകാർഡുകൾ വിനിമയം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. കുട്ടികളുടെ സർഗപരമായ ശേഷികളെ  പുറത്തു കൊണ്ടുവരാനും  താല്പര്യപൂർവം  വായനയിലേക്ക്  കുട്ടികളെ നയിക്കാനും ഏതൊക്കെ വഴികൾ  സ്വീകരിക്കാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് ശില്പശാല  നടത്തി.

2. എന്റെ വളരുന്ന അക്ഷര പുസ്തകം

കുട്ടികളുടെ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി ഒന്ന്,  രണ്ട് ക്ലാസുകളിൽ "എന്റെ വളരുന്ന അക്ഷര പുസ്തകം" എന്ന പദ്ധതി നടപ്പിലാക്കി.

27307 - PANIPRA 2.jpeg

3. ലൈബ്രറി പ്രവർത്തനങ്ങൾ

സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ  മാതൃഭാഷാസ്നേഹം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിന് പുസ്തകം പരിചയപ്പെടുത്തൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു.സ്കൂൾ അസംബ്ലികളിൽ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റു കൂട്ടുകാർക്ക് പരിചയപ്പെടുത്തി വരുന്നു. കുട്ടികളെക്കൊണ്ട് ചെറിയ കവിതകളും കഥകളും എഴുതിപ്പിച്ചു വരുന്നു. അവ വിലയിരുത്തുന്നുണ്ട് സ്കൂളിൽ എഴുത്തുകാരെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടത്തി വരുന്നുണ്ട്

27307 LIBRARY1.jpeg

4. വായനാമൃതം

കുട്ടികളുടെ വായന സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ക്ലാസ്സിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

27307 LAKSHMI.jpeg

5.ഹലോ ഇംഗ്ലീഷ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ നടത്തപ്പെടുന്നു.

  • റോൾ പ്ലേ
  • സ്കിറ്റ്
  • ഇംഗ്ലീഷ് ഡേ
  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് റീഡിങ് കാർഡ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തുന്നു.

6. ഗണിതം മധുരം

ഗണിതപഠനം ആസ്വാദ്യകരവും ലളിതവും ആക്കുന്നതിനായി എല്ലാ ക്ലാസുകളിലും ഗണിത മൂല സജ്ജീകരിച്ചിട്ടുണ്ട്.

27307 MATHS.jpeg

7.ശാസ്ത്ര ചെപ്പ്

കുട്ടികളിലെ ശാസ്ത്രകൗതുകം വർധിപ്പിക്കുന്നതിനു ശാസ്ത്രപഠനം എളുപ്പമാക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെയ്തുവരുന്നു. പ്രമുഖ ശാസ്ത്രജ്ഞൻമാരുടെ ദിനാചരണങ്ങളും, ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ഉം കുട്ടികൾക്ക് ഏറെ  പ്രയോജനപ്രദമാണ്.

8.സുരീലി ഹിന്ദി

ഹിന്ദി പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ സുരീലീ ഹിന്ദി .

🎤🎤🎤 ഓൺലൈൻ പഠനവിടവ് നികത്തുന്നതിന്റെ ഭാഗമായി class room activities ലൂടെ reading card ഉപയോഗിച്ച് കുട്ടികളുടെ വായനാ ശേഷി മികവിലേക്കെത്തി ക്കുന്നതിനായി ഹിന്ദി പ്രവർത്തനങ്ങൾ🏆🏆🏆

27307 hindi.jpeg

പാഠ്യേതര പ്രവർത്

💐ഓൺലൈൻ പ്രവേശനോത്സവം.

വഴികാട്ടി

വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം

  • കോതമംഗലത്ത് നിന്ന് 8.6 km
  • മൂവാറ്റ്പുഴയിൽ നിന്ന് 18 km

Loading map...

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പാനിപ്ര&oldid=2081188" എന്ന താളിൽനിന്ന് ശേഖരിച്ചത്