ജി.എം.യു.പി.എസ്. ഇടവ

Schoolwiki സംരംഭത്തിൽ നിന്ന്
(G M U P S Edava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഇടവ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലിം യു. പി. എസ് ഇടവ.ഒരു നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന പ്രദേശമായ ഇടവയുടെ ഇന്നത്തെ പുരോഗതിക്ക് കാരണമായ ചുവടു വയ്പായിരുന്നു ഇടവ മുസ്ലിം പ്രൈമറി സ്കൂളിന്റെ സ്ഥാപനം. 1922 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്‌ദി വർഷത്തിലാണ് നാം എത്തി നിൽക്കുന്നത്.

ജി.എം.യു.പി.എസ്. ഇടവ
വിലാസം
ഇടവ

ഇടവ പി.ഒ.
,
695311
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0470 2660526
ഇമെയിൽgmups42244@gmail.com
കോഡുകൾ
സ്കൂൾ കോഡ്42244 (സമേതം)
യുഡൈസ് കോഡ്32141200104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇടവ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീശൻ ഡി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹുസൈൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
25-02-2024Sukanya.S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ .എം.യു .പി .എസ് .ഇടവ

വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന മുസ്ലിങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ട് ഇടവ കിണറ്റു വിളാകം വീട്ടിൽ യശ്ശ:ശരീരനായ എം .ആർ .മുഹമ്മദ് കുഞ്ഞു 1922 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .കൊല്ലവർഷം 1097 മിഥുനമാസം 6 ആം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .206 കുട്ടികൾ തുടക്കത്തിൽ തന്നെ ഒന്നാം ക്ളാസിൽ പ്രവേശനം നേടി .ആദ്യത്തെ പ്രഥമാധ്യാപകൻ പി.നാരായണപിള്ളയും ആദ്യ വിദ്യാർഥി ഇടവ ഊളൻവിളാകം എം.മുഹമ്മദ് അബ്ദുൾഖാദറുമാണ് .1952 ൽ സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുകയും 1981 ൽ യു .പി സ്കൂളായി ഉയർത്തുകയും ചെയ്തു .ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ .സതീശൻ .ഡി ഉൾപ്പെടെ 9 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ഒരു ആയയും രണ്ട് അനധ്യാപക ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു .വർക്കല നിയോജകമണ്ഡലത്തിലെ നിലവിലെ എം എൽ എ ജോയ് അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നും ഒരു സ്കൂൾ വാഹനം അനുവദിച്ചു.അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

.98വർഷത്തെ ചരിത്രമുള്ള  സ്കൂൾ കെട്ടിടം പുതിയ കെട്ടിടം നിർമാണത്തിനായി 2020ലാണ് പൊളിച്ചു.ആ സ്ഥലത്ത് പുതിയ ഇരുനില കെട്ടിടം ഉയർന്നു കഴിഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. കോവിഡ് 19ന്റെ വ്യാപനമാണ് നിർമാണ പൂർത്തീകരണം വൈകിപ്പിച്ചത്. അന്തരാഷ്ട്ര നിലവാരത്തിലുള്ള മാതൃക പ്രീ പ്രൈമറി "വർണ്ണക്കൂടാരം 2023 മെയ് 28നു വർക്കല എം എൽ എ ശ്രീ വി . ജോയ് ഉദ്ഘാടനം ചെയ്തു . സ്കൂളിന്റെ പുതിയ കെട്ടിടം 2023 ആഗസ്റ്റ് 3നു വർക്കല എം എൽ എ ശ്രീ വി . ജോയ് അവറുകളുടെ അദ്ധ്യക്ഷതയിൽ ബഹു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

2023-24 ഉപജില്ല അറബിക് കലോത്സവ മത്സരത്തിൽ മൂന്നാം സ്ഥാനം.

മുൻ സാരഥികൾ

ശ്രീ പി നാരായണ പിള്ള

ശ്രീ. അൻസാരി സർ

ശ്രീ രവീന്ദ്രൻ സർ

ശ്രീ ചന്ദ്രശേഖരൻ സർ

ശ്രീ രത്നാകരൻ സർ

ശ്രീമതി നജീമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഷംസുദീൻ (സിംഗപ്പൂർ വോളിബാൾ കോച്ച് &ഏഷ്യൻ ഗെയിംസ് പ്ലേയർ )

വഴികാട്ടി

  • ഇടവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • വർക്കല-പരവൂർ തീരദേശപാതയിലെ കാപ്പിൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ, ഇടവ വഴി പോകുന്ന ബസിൽ കയറിയാൽ സ്ക്കൂളിന്റെ മുന്നിൽ ഇറങ്ങാം
  • വർക്കല ബസ്റ്റാന്റിൽ നിന്നും നാലു കിലോമീറ്റർ -

{{#multimaps:8.76598,76.68667|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ഇടവ&oldid=2109815" എന്ന താളിൽനിന്ന് ശേഖരിച്ചത്