സഹായം Reading Problems? Click here


ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S West Pathanapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 1954
സ്കൂൾ കോഡ് 48276
സ്ഥലം പത്തനാപുരം
സ്കൂൾ വിലാസം കിഴുപറമ്പ പി.ഒ , പത്തനാപുരം , അരീക്കോട്, മലപ്പുറം ജില്ല
പിൻ കോഡ് 673639
സ്കൂൾ ഫോൺ 0483-2851625
സ്കൂൾ ഇമെയിൽ glpspathanapuramhm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വണ്ടൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല അരീക്കോട്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം എൽ.പി
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 101
പെൺ കുട്ടികളുടെ എണ്ണം 112
വിദ്യാർത്ഥികളുടെ എണ്ണം 213
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകൻ ഷൈല.എൽ.ജോർജ്
പി.ടി.ഏ. പ്രസിഡണ്ട് ഫസലുറഹ്മാൻ .കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
29/ 04/ 2020 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
അക്ഷരവൃക്ഷം സഹായം


ചരിത്രം

1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥലത്തായി പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കെട്ടിടങ്ങൾ പത്തനാപുരം വെസ്റ്റിലും പത്തനാപുരം ഈസ്റ്റിലുമായി സ്ഥിതി ചെയുന്നു . രണ്ട് സ്ഥലത്തും എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, ആവശ്യമായ ടോയ്‌ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്. വെസ്റ്റ് സ്കൂളിൽ ഫോൺ,ഇന്റർനെറ്റ് സൗകര്യം കൂടി ഒരുക്കേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി Kathakali009
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം

1/2 കി.മി. അകലത്തായി അരീക്കോട്-മുക്കം റോഡിൽ സ്ഥിതിചെയ്യുന്നു

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം