ഗവ. ന്യു.എൽ.പി.എസ്സ്. കമുകിൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(G. New LPS Kamukumcherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ന്യു.എൽ.പി.എസ്സ്. കമുകിൻചേരി
വിലാസം
കമുകുംചേരി

ഗവ.ന്യു. എൽ.പി.എസ്.കമുകുംചേരി
പി.ഒ, കമുകുംചേരി
,
689696
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽ40429shal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത.സി
അവസാനം തിരുത്തിയത്
29-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1964 ആരംഭിച്ച LKG മുതൽ നാലാം ക്ലാസ് വരെയായി 180 ഓളം കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ്. പത്തനാപുരം താലൂക്കിൽ പിറവന്തൂർ പഞ്ചായത്തിൽ കമുകുംചേരി വാർഡിൽ കല്ലടയാറിൻ്റെ തീരത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഏഴ് പതിറ്റാണ്ടിൻ്റെ അധ്യയന പാരമ്പര്യവുമായി നാടിൻ്റെ വിദ്യാഭ്യാസമേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന വിദ്യാലയമാണ് കമുകുംചേരി ന്യൂ എൽ പി സ്കൂൾ.കമുകുംചേരി എന്ന നാടിൻ്റെ വളർച്ചയിലും വികാസത്തിലും ഈ വിദ്യാലയത്തിൻ്റെ പങ്ക് ഏറെ വിലപ്പെട്ടതാണ്. കമുകുംചേരി ന്യൂ എൽ പി എസിൻ്റെ തുടക്ക പ്രവർത്തനങ്ങൾ 1940- 45 കാലഘട്ടത്തിലാണ് നടന്നത്. കളത്തിൽ വേലായുധൻനായർ മന്ത്രിയായിരുന്നപ്പോൾ ( A J ജോർജിൻ്റെ മന്ത്രിസഭ) ആണ് അനുവാദം ലഭിക്കുന്നത്. ഈ പ്രസ്ഥാനത്തിൻ്റെ തുടക്കത്തിനു വേണ്ടി പ്രവർത്തിച്ചവർ കമുകുംചേരി വടക്കേക്കര നിവാസികളായ പൊതു പ്രവർത്തകർ (പരേതർ) പരമേശ്വരൻപിള്ള കണ്ണങ്കരവീട്, നാരായണൻ വെട്ടിനാറു കുഴിയിൽ, പത്മനാഭപിള്ള പ്ലാവിള വീട്, രാമൻപിള്ള സാർ കളിലുവിള വീട്, മാധവൻ പിള്ള സാർ കിഴക്കേക്കര വീട്, ബാലകൃഷ്ണപിള്ള മാവിള വീട്, നാണുപിള്ള , കൃഷ്ണക്കുറുപ്പ്, മുതൽ പേരാണ് . ഒന്നാം ക്ലാസ് തുടങ്ങിയപ്പോൾ പ്രഥമാധ്യാപകനും അധ്യാപകനുമായി രാമൻപിള്ള സാറിനെ നിയമിച്ചു. സഹ അധ്യാപികയായി ചങ്ങേൽ പടിഞ്ഞാറ്റതിൽ ജാനകി അമ്മ സാറിനേയും നിയമിച്ചു. വർഷങ്ങൾ കഴിഞ്ഞ് രണ്ടും മൂന്നും നാലും ക്ലാസുകളായപ്പോൾ കരകരപ്പിള്ളിൽ നാണിയമ്മ സാർ, മാധവി സാർ എന്നിവരെ പോസ്റ്റ് ചെയ്തു. പിറ്റി മിനിയലായി കല്ലൂർ വീട്ടിൽ കൃഷ്ണൻ നായരെ നിയമിച്ചു

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ വളരെ കുറഞ്ഞ ഒരു വിദ്യാലയമാണ്. ഒരേക്കർ സ്ഥലത്തായി 5 ക്ലാസ് മുറികളും ഒരു മിനി ആഡിറ്റോറിയവും ഉൾപ്പെടുന്ന പരിമിതമായ ഭൗതിക സാഹചര്യങ്ങളെ ഇവിടെ ലഭ്യമായിട്ടുള്ളൂ. കിണർ,മതിയായ ജല ലഭ്യത, CCTV സൗകര്യം, സ്കൂൾ വാഹനം എന്നിവ ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കഥകളിചെണ്ട പരിശീലനം, വയലിൻ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,

മുൻ സാരഥികൾ

രാമൻപിള്ള സാർ, ജാനകി അമ്മ ടീച്ചർ, കരകരപ്പിള്ളിൽ നാണിയമ്മ സാർ, മാധവി സാർ, ഗീത ടീച്ചർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ മാർഗദർശികളായ പ്രഥമാധ്യാപകരാണ്

നേട്ടങ്ങൾ

കലോത്സവത്തിന് ഓവറോൾ, പ്രവർത്തി പരിചയം ഓവറോൾ, ശാസ്ത്രമേ ളയിൽ ഓവറോൾ ഈ അധ്യയന വർഷം പുതിയതായി ഒരു ഡിവിഷൻ കൂടി ആരംഭിച്ചു. കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വർദ്ധനവുണ്ടായി. കലോത്സവത്തിലും ശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു. അകാലത്തിൽ പിതാവ് നഷ്ടപ്പെട്ട കുട്ടിക്ക് വീട് വച്ച് കൊടുക്കുന്ന ഭവന പദ്ധതി ഈ വർഷത്തെ എടുത്തു പറയത്തക്ക നേട്ടമാണ്. 2023- 2024 വർഷത്തിൽ വർണ്ണ കൂടാരം പദ്ധതിക്ക് തുടക്കം കുറിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പെട്ട പ്രഗത്ഭർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡൻ്റ് രജിത് സിംഗ് , ഗഗൻയാൻ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ദീപ്തി L ശിവദാസ് , IIT പ്രൊഫസർ രാജീവ്, ഇപ്പോഴത്തെ പ്രഥമാധ്യാപകൻ R ഉല്ലാസ് തുടങ്ങി ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ബിസിനസുകാർ, നിയമപാലകർ, ഉദ്യോഗസ്ഥമേധാവികൾ, കർഷകർ, ഡ്രൈവർമാർ, അധ്യാപകർ, പട്ടാളക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർ ഈ വിദ്യാലയത്തിൻ്റെ പൂർവ വിദ്യാർത്ഥികളാണ്

വഴികാട്ടി

പുനലൂരിൽ നിന്നും 5 കി. മീ അകലെ കമുകുംചേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.