ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(G.M.V.H.S.S.KOYILANDY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി ബസാർ
,
കൊയിലാണ്ടി ബസാർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0496 2620377
ഇമെയിൽvadakara16048@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16048 (സമേതം)
എച്ച് എസ് എസ് കോഡ്10017
വി എച്ച് എസ് എസ് കോഡ്911027
യുഡൈസ് കോഡ്32040900712
വിക്കിഡാറ്റQ64552855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ389
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ648
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ375
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ690
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ166
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലൈജു കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരതീഷ് എസ് വി
പ്രധാന അദ്ധ്യാപികദീപാ‍‍ഞ്ജലി എം
പി.ടി.എ. പ്രസിഡണ്ട്ഷൗക്കത്ത് അലി
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രീ പ്രൈമറി മുതൽ എസ്.എസ്.എൽ.സി വരെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വരെയും ഒരേ ക്യാമ്പസിൽ പഠനം നടത്താവുന്ന കേരളത്തിലെ തന്നെ ചുരുക്കം വിദ്യാലയങ്ങളിലൊന്നാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. അക്കാദമികവും കലാകായിക മേഖലകളിലും ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയം. ആകാശത്തേക്ക് ഭൂമി വിരിച്ച കവിത പോലെ ഇന്ന് വിദ്യാലയ കെട്ടിടം കൊയിലാണ്ടിയിലെ മണ്ണിൽ വേറിട്ടു നിൽക്കുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് രണ്ടു ദശാബ്ദങ്ങൾ കടക്കുന്നു.

ചരിത്രം

1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്‌ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്. സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്. സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ൽ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു. ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.'

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം

ഐ ടി ലാബ് യു പി

ഐ ടി ലാബ് ഹൈസ്കൂൾ

ശാസ്ത്രപോഷിണി ലാബ്

ലൈബ്രറി

എഞ്ചിനീയറിംഗ് വർക്ക് ഷോപ്

പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എറക്കാന്റകത്ത് അബ്‌ദുൾ ഖാദർ
  • അഹമ്മദ് മാസ്റ്റർ
  • മോഹൻദാസ്2010-13
  • ശോഭന2013-14
  • പ്രസന്നകുുമാരി-2014-15

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു
  • കൊയിലാണ്ടി NH ൽ നിന്നും ഐസ് പ്ലാന്റ് റോഡിൽ 500മി.ദൂരം



Map

-