ഡി വി എൽ പി എസ് വടമ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി വി എൽ പി എസ് വടമ | |
---|---|
വിലാസം | |
വടമ വടമ , വടമ പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0480 2897012 |
ഇമെയിൽ | dvlpsvadama24@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23536 (സമേതം) |
യുഡൈസ് കോഡ് | 32070904201 |
വിക്കിഡാറ്റ | Q64089187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 126 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 126 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എസ് ജി |
പി.ടി.എ. പ്രസിഡണ്ട് | സുധി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹണി മഹേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മാള ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി വടമ വില്ലേജിൽ വടമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ദേവിവിലാസം ലോവർ പ്രൈമറി സ്ക്കൂൾ.1099-ാം ആണ്ട് മേടമാസത്തിൽ പാമ്പ്ലിയത്ത് അച്യുതൻനായർ എൻ.എസ്.എസ് കരയോഗസമിതിയുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് സ്ക്കൂൾ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.ഗ്രാമത്തിലെ പ്രമുഖ തറവാടായിരുന്ന മുതുകുറ്റിപ്പറമ്പിൽ തറവാട്ടുവക 1 എക്കർ നിലം നികത്തിയ ഭൂമിയിലാണ് വിദ്യാലയം ആരംഭിച്ചതും ഇന്നുവരെ നിലകൊള്ളുന്നതും. സ്ക്കൂളിന് സമീപത്തായി ഒരു ഭഗവതി ക്ഷേത്രമുണ്ട്. ഈ ഭഗവതിയുടെ നാമധേയമാണ് സ്ക്കൂളിന്. ഒാലമേഞ്ഞതായിരുന്നു ആദ്യത്തെ കെട്ടിടം.
വിദ്യാലയത്തിന്റെ ആദ്യവർഷങ്ങളിൽ നാനൂറോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പിന്നീട് അഷ്ടമിച്ചിറയിലും മറ്റ് സമീപഗ്രാമപ്രദേശങ്ങളിലും സ്ക്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി.അങ്ങനെ ഡിവിഷനുകളുടെ എണ്ണവും. ശങ്കുണ്ണിമേനോൻ മാനേജരായിരുന്ന സമയത്ത് എൽ.പി സ്ക്കൂളിനെ യു.പി സ്ക്കൂളാക്കി ഉയർത്താൻ പരിശ്രമിച്ചു.7-ാം ക്ലാസ്സുവരെ അനുവദിക്കപ്പെട്ടു.എന്നാൽ നിയമപരമായ ചില പ്രശ്നങ്ങളിൽപെട്ട് സർക്കാർ ആ നടപടി പിൻവലിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രം നിലനിന്നു. ഇപ്പോൾ ഇതു തുടരുകയും ചെയ്യുന്നു. മലയാള സാഹിത്യകാരന്മാരിൽ ശ്രദ്ധേയനായ പ്രൊഫ.എം.അച്യുതനും ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് എത്തിചേർന്നു.തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലെ സമയക്കുറവുമൂലം എം.ഗോപാലമേനോനെ മാനേജർ സ്ഥാനം ഏൽപിച്ച് അദ്ദേഹം ചുമതലയൊഴിഞ്ഞു.
അദ്ദേഹത്തിന്റെ മരണശേഷം എം.ഗംഗാധരമേനോൻ ആണ് ഇപ്പോഴത്തെ മാനേജർ.സ്ക്കുളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്.ജി ശ്രീലതയാണ്.
2013 മാർച്ച് മാസത്തിൽ ഈ വിദ്യാലയമുത്തശ്ശിയുടെ നവതി സമുചിതമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
വായുസഞ്ചാരവും ഒാടിട്ട ഉയർന്നമേൽക്കുരയും ഉറപ്പും വൃത്തിയുംമുള്ള പഴയ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. വിസ്താരമുള്ള മുറ്റവും മെയിൻ റോഡിനോട് ചേർന്നാണ് സ്ക്കുൾ സ്ഥിതിചെയ്യുന്നത്.13 ക്ലാസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.വൈദ്യുദികരിച്ച ക്ലാസ്റൂമിൽ ഫാൻ,ട്യൂബ് എന്നിവ ഉണ്ട്. കുട്ടികൾക്കായി ടൈലിട്ടതും ജല ലഭ്യതയുള്ളതും ആയ ശുചിമുറികളുണ്ട്.നവീകരിച്ച അടുക്കളയും സ്റ്റോർ റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രവികസനത്തിനു ഉതകുന്ന പ്രവർത്തനങ്ങൾ ഇവിടെ നൽകുന്നത്.വിദ്യാരംഗ സാഹിത്യവേദി,ഗണിതം,ഹെൽത്ത്,കൃഷി തുടങ്ങിയ വിവിധ ക്ലമ്പുകൾ നിലവിലുണ്ട്.സ്ക്കുൾ അസംബ്ബിക്കു ശേഷം യോഗ പരിശീലനം നടത്തുന്നുണ്ട്.ഫോക്ക് ലോർ ക്ലമ്പിൻെറ ആഭിമുഖ്യത്തിൽ വിവിധ നാടൻ കലകൾ സ്ക്കുളിൽ പരിചയപ്പെടുത്തി.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. ക‍്വസ്സി,കലാ-കായിക പ്രവൃത്തി പരിചയ മേഖലകളിൽ ഇവിടത്തെ വിദ്യാർത്ഥികൾ മികവു പുലർത്തുന്നുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അഷ്ടമിച്ചിറയിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം രണ്ട് കിലോമീറ്റർ
മാളയിൽ നിന്നും ചാലക്കുടി ക്കുള്ള ബസ് മാർഗ്ഗം എത്താം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23536
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ