സി എം എസ് എൽ പി എസ് കുന്നിക്കാട്
(CMS LPS Kunnikadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് കുന്നിക്കാട് | |
---|---|
വിലാസം | |
കുന്നിക്കാട് നെടുമണ്ണി പി.ഒ. , 686542 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0481 2416038 |
ഇമെയിൽ | cmslps1905@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32419 (സമേതം) |
യുഡൈസ് കോഡ് | 32100500502 |
വിക്കിഡാറ്റ | Q110287704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിരിയം എം ജോസ് |
പി.ടി.എ. പ്രസിഡണ്ട് | അജി ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കുന്നിക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഉള്ളടക്കം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നിക്കാട് സി എം എസ് എൽ പി സ്കൂൾ ജാതി-മത- ഭേദമെന്യെ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി അവികസിതങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും കൈത്തിരി തെളിയിക്കുവാൻ ആംഗലേയ മിഷനറി മാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ്ഈ സ്ഥാപനം.ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്ജ്വലിപ്പിക്കുന്നതിനും സി.എം.എസ് മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.
1905 ൽ സ്ഥാപിതമായ ഈ വിദ്യാലയം അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു. ഈ നാട്ടിലെ ജനങ്ങളുടെ ഒരു ആശ്രയമാണിത്.പഞ്ചായത്ത് തലത്തിൽ നടത്തപ്പെടുന്ന ഗ്രാമസഭ തുടങ്ങിയ പൊതു തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുക ഇലക്ഷൻ വരെയുള്ള ഏതൊരു കാര്യത്തിനും ഉപയോഗിക്കുന്ന ഏക പൊതു സ്ഥാപനമാണിത്.വരമ്പ് കാലത്ത് അഞ്ചാം ക്ലാസ് വരെ അധ്യയനം നടന്നിരുന്നു. പിന്നീട് അത് ക്ലാസ് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളാക്കി. ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. പിൽ കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലം കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു.ഇത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. വളരെയധികം പരിമിതികൾ നിലനിൽക്കേ അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതിന് സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
• എൽകെജി യു കെ ജി ഇംഗ്ലീഷ് മീഡിയം • വാഹന സൗകര്യം ഉണ്ട് • കുടിവെള്ള സൗകര്യം( കുഴൽകിണർ ) • കെ ഫോൺ സൗകര്യം • നാല് ക്ലാസ് മുറികൾ ടൈലിട്ടത്
2023-24 അധ്യയന വർഷം
2023 -24 അധ്യയന വർഷം ഗവൺമെന്റിൽ നിന്നും ലഭിച്ച കഞ്ഞിപ്പുര കിച്ചൻ കം സ്റ്റോമ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബീന സിജെ ജനുവരി 31ന് ഉദ്ഘാടനം ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൂൾ ഉച്ചഭക്ഷണ പദ്ധതി • ദിനാചരണങ്ങൾ • സ്കൂൾ അസംബ്ലി • ക്ലാസ് പി ടി എ • സ്കൂൾ ലൈബ്രറി • ജനറൽനോളജ് പ്രത്യേക പരിശീലനം • എൽ എസ് എസ് പരിശീലനം • ബാലസഭ • പത്രവാർത്ത
വഴികാട്ടി
കോട്ടയത്ത് നിന്ന് കറുകച്ചാൽ നെടുംകുന്നം റോഡിൽ നെടുംകുന്നത്തിനും കോവേലിക്കും ഇടയിൽ വലത്തോട്ട് രണ്ട് കിലോമീറ്റർ ദൂരം.
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32419
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ