സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(C.M.S. U.P. S Kattampack എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കാട്ടാമ്പാക്ക് പ്രദേശത്തെ വാക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്. സമൂഹത്തിലെ ദരിദ്രരും സാമൂഹികമായി അധഃസ്ഥിതരുമായ ഒരു വിഭാഗം ജനതയുടെ  സാംസ്കാരിക ഉന്നമനത്തെ ലക്ഷ്യം വെച്ച് 1890 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.
സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്
വിലാസം
വാക്കാട്

വാക്കട് പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ04829 265397
ഇമെയിൽcmsupskattampak@gmail.com
കോഡുകൾ
സ്കൂൾ കോഡ്45350 (സമേതം)
യുഡൈസ് കോഡ്32100901308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന എം. ചാക്കോ
പി.ടി.എ. പ്രസിഡണ്ട്സിബിൻ ഡേവിഡ്
എം.പി.ടി.എ. പ്രസിഡണ്ട്ജൂലിയറ്റ് ജെസ്സൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി.                                                                                      1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ്‌ 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി.  കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്

  • കളിസ്ഥലം
  • ഇന്റർനെറ്റ് സൗകര്യം
  • മൾട്ടി മീഡിയ സംവിധാനങ്ങൾ/ഉപകരണങ്ങൾ
  • ലൈബ്രറി
  • പൂന്തോട്ടം
  • പച്ചക്കറിത്തോട്ടം
  • കിച്ചൻ കം സ്റ്റോർ
  • മാലിന്യ നിർമാർജന സംവിധാനം
  • കിണർ
  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • സ്കൂൾ സ്റ്റേജ്
  • ഷീ ടോയ്‌ലറ്റ്
  • ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ് കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    പൂന്തോട്ടം

വിദ്യാലയ പ്രവർത്തനങ്ങൾ /ചിത്രശാല

2021-22 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ചെയ്യുവാൻ സാധിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, വായനാദിനാചരണം,സ്വാതന്ത്ര്യ ദിനം, യുദ്ധവിരുദ്ധദിനം, ഓണാഘോഷം, ക്രിസ്‌മസ്‌ ആഘോഷം, റിപ്പബ്ലിക്ക് ദിനാചരണം,പോഷൻ അഭിയാൻ, ജൈവകൃഷിത്തോട്ടം,കേരളപ്പിറവി ദിനാചാരം, ശിശുദിനം,അധ്യാപകദിനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിലെല്ലാം ഉപരിയായി സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഈ നാളുകളിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ശാസ്ത്ര ക്ലബ്
  2. സാമൂഹിക ശാസ്ത്ര ക്ലബ്ബ്
  3. ആരോഗ്യ ക്ലബ്ബ്
  4. പരിസ്ഥിതി ക്ലബ്ബ്
  5. കാർഷിക ക്ലബ്ബ്
  6. സ്പോർട്സ് ക്ലബ്
  7. പ്രവർത്തിപരിചയ ക്ലബ്
  8. ഗണിത ക്ലബ്ബ്
  9. മ്യൂസിക് & ഡാൻസ് ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്

മുൻ സാരഥികൾ

2015-2019  : അലക്സ് പി.സ്കറിയ

2005-2015 : ഇയ്യോബ് ജോൺ

2003-2005: അന്നാ പി

2002-2003: ജ്ഞാനമ്മ ജോർജ്

1998-2002 : ജെ ശമുവേൽ

അധ്യാപകർ/അനധ്യാപകർ (2021-22)

അദ്ധ്യാപകർ / അനദ്ധ്യാപകർ
  1. റീന എം. ചാക്കോ (H.M)
  2. മിനി ജെയിംസ്
  3. ജോസ് വി ജെ
  4. ജെസ്സി ഇ മാത്യു
  5. സിജി മത്തായി
  6. പ്രിൻസ് പീറ്റർ
  7. ആൻ മെറിൻ മാത്യു
  8. വന്ദന എം
  9. ജോൺസി മാത്യു പി
  10. മഞ്ചു ( Pre-primary Teacher)
  11. ജെയ് ഇ മാത്യു (O.A)
  12. സാറാമ്മ ഡേവിഡ് (Cook)

മറ്റ് താളുകൾ

നേട്ടങ്ങൾ // പൂർവ്വ അധ്യാപകർ // പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ //സ്കൂൾ പുനരുദ്ധാരണം

'തീരാ നൊമ്പരമായി ജിഷ ടീച്ചർ'

ദീർഘകാലമായി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയായി സേവനം അനുഷ്ടിച്ച ജിഷ ടീച്ചറിന്റെ വേർപാട് സ്കൂളിന് തീരാ നഷ്ടമായി..സ്കൂളിലെ  എല്ലാ മേഖലകളിലും സജീവമായി പ്രവർത്തിച്ച ടീച്ചറിന്റെ സേവനം നന്ദിയോടെ ഓർക്കുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയിലെ  ടീച്ചറിന്റെ പരിജ്ഞാനം സ്കൂളിന് എന്നും ഒരു മുതല്കൂട്ടായിരുന്നു. ടീച്ചറിന്റെ വേര്പാടിന് മുമ്പിൽ പ്രാർഥനാപ്പൂക്കൾ അർപ്പിക്കുന്നു.







വഴികാട്ടി