ബി ബി യു പി എസ് മേത്തല
(B B U P S METHALA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ബി യു പി എസ് മേത്തല | |
---|---|
വിലാസം | |
മേത്തല മേത്തല , മേത്തല പി.ഒ. , 680669 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 0480 2808480 |
ഇമെയിൽ | bbups.kdr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23455 (സമേതം) |
യുഡൈസ് കോഡ് | 32070600101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 201 |
ആകെ വിദ്യാർത്ഥികൾ | 414 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി ടി ആർ |
പി.ടി.എ. പ്രസിഡണ്ട് | ശിവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിസറ ഷാഫി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മേത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ബാലനുബോധിനി എൽ പി & യു .പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
ചരിത്രം
പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്.
താഴ്ന്ന ജാതികാർക്ക് വിദ്യാലയങ്ങളിൽ പ്രാവേശനം നിഷേധിച്ചിരുന്ന കാലത്ത് മേത്തലയിലെ കുറച്ചു സമുദായ സ്നേഹികാളായ ഈഴവർ ഒത്ത്ചേർന്ന് 1912ൽ ജ്ഞാനാർഥദായിനി സഭ രൂപീകരിച്ചു സമുദായത്തെ ബോധവൽക്കരിക്കുന്നതിനായി സഭയുടെ കീഴിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു പിന്നീട് അത്താണിയിൽ വടുതല കുഞ്ഞുണ്ണി നായരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യാലയം ജെ.ഡി സഭ വിലക്ക് വാങ്ങി. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. 2011-12 മുതൽ എൽ കെ ജി,യു കെ ജി ക്ലാസുകളും യു പി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. പി ടി എ യുടെ സജീവമായ പവർത്തനം മൂലം വളരെ നല്ല രീതിയിൽ വിദ്യാലയം പ്രവർത്തിക്കുന്നു. കലാ-കായിക ശാസ്ത്ര ഗണിത ശാസ്ത്ര സാഹിത്യാദി രംഗങ്ങളിൽ ഈ വിദ്യാലയം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഗണിതശാസ്ത്രം യുപി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിദ്യാലയമെന്ന സ്ഥാനം 14-വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി കരസ്ഥമാക്കികൊണ്ടിരിക്കുന്നു.അഞ്ഞൂറിൽ താഴെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 24 അദ്ധ്യാപകരും 1 പ്യൂണും ഉണ്ട്. 2014 ആഗസ്റ്റ് 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു.
ഭൗതിക സൗകര്യങ്ങൾ
നാല് കെട്ടിടങ്ങൾ, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ,21 ക്ലാസ് മുറികൾ, നാലു ക്ലാസുകളിലായി നഴ്സറി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ബെഞ്ചുകളും ഡസ്കുകളും ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലൈറ്റ്, ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുടിവെള്ളത്തിനായി കിണർ കൂടാതെ പൈപ്പുകൾ വാട്ടർ പ്യൂരിഫയറും ഉപയോഗിക്കുന്നുണ്ട്. കൃഷിക്കായി കുളം സംരക്ഷിച്ചു പോരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. അടുക്കളയിലെ ജൈവവിശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ഗെയിംസുകളായ ക്യാരംസ് ചെസ്സ്, എന്നിവയ്ക്കുള്ള സൗകര്യം പ്രത്യേകമായി ഒരു ക്ലാസ് മുറിയിൽ ഒരുക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതിനായി ശിശു സൗഹൃദ വായനശാല ഒരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. എല്ലാ ദിനാചാരണങ്ങളും വൈവിധ്യമാർന്നതും പ്രാദേശിക ആഘോഷങ്ങളിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കാറുണ്ട്. പത്രവായന,ചിന്താവിഷയം,കുസൃതി കണക്ക്, ജനറൽ നോളജ്, എന്നീ പരിപാടികളോടെ അസംബ്ലി സംഘടിപ്പിക്കുന്നു.വർഷാരംഭം മുതൽ എൽ.എസ്. എസ്, യു. എസ്. എസ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾ എൽ.എസ്. എസ്, യു. എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നുണ്ട്. പിന്നോക്കക്കാരായ കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിനും തനത് പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി, കലാകായിക മേഖലകളിൽ പങ്കെടുക്കുന്നതിനായി മികച്ച പരിശീലനം നൽകി വരുന്നു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കാനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വായനാക്കുറിപ്പ്, ക്വിസ്, ആസ്വാദനക്കുറിപ്പ്, പുസ്തക പരിചയം, കവിത, കഥ എന്നിവ രചിക്കൽ, പതിപ്പ് നിർമ്മാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, മലയാള മനോരമ, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങൾ സ്കൂളിലെത്തുന്നുണ്ട്. വിവിധ മാസികകളായ വിദ്യാരംഗം, യുറീക്ക, കർഷകശ്രീ, മാധ്യമം എന്നിവ സ്കൂളിൽ ഉപയോഗപ്പെടുത്തുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ കൃഷി, ജൈവവൈവിധ്യ ഉദ്യാനം എന്നിവ പരിപാലിച്ചു പോരുന്നു. നമ്മുടെ പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ലഹരി, സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്താറുണ്ട്. വിവിധ പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. കാവുകൾ, കണ്ടൽക്കാട്, കൃഷിസ്ഥലം, ചരിത്രം മ്യൂസിയം, പ്രാദേശിക ചെറുകിട തൊഴിൽ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്താറുണ്ട്. ഓരോ മേഖലയിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുകയും കുട്ടികൾ സംവദിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്.
മുൻ സാരഥികൾ
- സുഗതൻ മാസ്റ്റർ .
- പി.കെ .ജയാനന്ദൻ മാസ്റ്റർ .
- രഞ്ജിനി ടീച്ചർ.
- ഭാഗ്യം ടീച്ചർ .
- അബ്ദുൽ റസാക്ക് മാസ്റ്റർ.
- പി .വി ഷൈല ടീച്ചർ .
- സി. രാഗിണി ടീച്ചർ.
- എം.ഡി. സുജ ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലത്തിൽ(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.
- 15 വർഷമായി ഗണിതശാസ്ത്രത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
- 2017 -18 അധ്യയനവർഷത്തിൽ ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം.
- തൃശ്ശൂർ ജില്ലയിലെ തുടർച്ചയായി ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
- തുടർച്ചയായി കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച ഗണിതശാസ്ത്ര ക്ലബ്ബിനുള്ള അവാർഡ്.
- NUMATS തിളക്കമാർന്ന വിജയം.
- പ്രവർത്തി പരിചമേളയിൽ സബ്ജില്ലാ,ജില്ലാതലത്തിൽ നിരവധി നേട്ടങ്ങൾ.
- ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉപജില്ലയിലും ജില്ലയിലും നിരവധി സമ്മാനങ്ങൾ.
- കലാമേളകളിൽ സമ്മാനങ്ങൾ.
- സംസ്കൃത കലോത്സവം അറബിക്ക കലോത്സവം എന്നിവയിൽ തിളക്കമാർന്ന വിജയം.
- ഗാന്ധി ദർശൻ, വിദ്യാരംഗം, യുറീക്ക വിജ്ഞാനോത്സവം തുടങ്ങിയവയിൽ നിരവധി നേട്ടങ്ങൾ.
- വിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി സ്കോളർഷിപ്പ്.