ബി ബി യു പി എസ് മേത്തല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലു കെട്ടിടങ്ങൾ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ 21 ക്ലാസ് മുറികൾ, നാലു ക്ലാസുകളിൽ ആയി നഴ്സറി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലൈറ്റ്, ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുടിവെള്ളത്തിനായി കിണർ കൂടാതെ പൈപ്പുകൾ, വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നുണ്ട്. കൃഷിക്കായി കുളം സംരക്ഷിച്ചു പോരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. അടുക്കളയിലെ ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ഗെയിംസുകൾ ആയ ക്യാരംസ്, ചെസ്സ് എന്നിവയ്ക്കുള്ള സൗകര്യം പ്രത്യേകമായി ഒരു ക്ലാസ് മുറിയിൽ ഒരുക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതിനായി ശിശു സൗഹൃദം വായനശാല ഒരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നുണ്ട്.