എ.യു.പി.എസ്. ചെറുകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ[1] ഉപജില്ലയിലെ ചെറുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചെറുകര എ യു പി സ്കൂൾ
| എ.യു.പി.എസ്. ചെറുകര | |
|---|---|
| വിലാസം | |
ചെറുകര ചെറുകര പി.ഒ. , 679340 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 14 - 12 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 04933 222913 |
| ഇമെയിൽ | aupscherukara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18747 (സമേതം) |
| യുഡൈസ് കോഡ് | 32050500403 |
| വിക്കിഡാറ്റ | Q64564543 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഏലംകുളം |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 489 |
| പെൺകുട്ടികൾ | 516 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാന്തി എ പി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ലത്തീഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സൈഫുന്നീസ |
| അവസാനം തിരുത്തിയത് | |
| 25-06-2025 | Aupscherukara |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1924 ഡിസംബർ 14 നാണ് കിഴുങ്ങത്തോൾ ബാലമോദിനി ലോവർ എലിമെൻറ്റി സ്കൂൾ സ്ഥാപിതമായത്. ഇവിടെ നിന്ന് കുറച്ചകലെ ആലുംകൂട്ടത്തിൽ ഒരു ചായക്കടക്ക് മുകളിൽ ശ്രീമാൻ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിന്നീട് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.(കൂടുതൽ വായിക്കുക)
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ മൾട്ടീമീഡിയ 3 ക്ലാസ് മുറികളും 2 ഹാളും ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉൾപ്പെടെ ആകെ 36 വൈദ്യുതീകരിച്ച ക്ലാസ്മുറികൾ. നിരീക്ഷണ പരീക്ഷണങ്ങളോടെയുള്ള ശാസ്ത്രപഠനം സാധ്യമാക്കുന്ന സുസജ്ജമായ ശതാബ്ദി സ്മാരക ശാസ്ത്രലാബ്.ഏഴായിരത്തിലേറെ പുസ്തകങ്ങളും ഇരുന്ന് വായിക്കാനുള്ള സൗകര്യവുമായി ശതാബ്ദി സ്മാരക ലൈബ്രറി, കുട്ടികളിലെ കലാവാസനകളെ പോഷിപ്പിക്കുന്നതിനായി പ്രത്യേകമായി ഒരിടം- അതാണ് 'സർഗവേദി'. കായിക പഠനത്തിനും ആവശ്യമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും കുട്ടികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന കോ - ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിന് സ്വന്തമായുണ്ട്. ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായ അടുക്കളയും ഉണ്ട്
സജീവമായി പ്രവർത്തിക്കുന്ന പി ടി എ , എം പി ടി എ സ്കൂളിന്റെ നേട്ടമാണ് .എല്ലാ വർഷവും കലാകായിക ശാസ്ത്ര ,ഐ ടി പ്രവർത്തിപരിചയ മേളകളിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ
| ക്രമ നം. | പേര് | കാലയളവ് |
|---|---|---|
| 1 | · സി എച്ച് രാവുണ്ണി എഴുത്തച്ഛൻ | |
| 2 | · ഡോ. കെ എൻ എഴുത്തച്ഛൻ | |
| 3 | · ടി ഗോവിന്ദൻ നായർ | |
| 4 | · കെ പി കുട്ടികൃഷ്ണൻ നായർ | |
| 5 | · എ എസ് പിഷാരോടി | |
| 6 | · കൃഷ്ണ പിഷാരോടി | |
| 7 | · സി ശ്രീധരൻ എഴുത്തച്ഛൻ | |
| 8 | · എൻ പി നാരായണൻ മാസ്റ്റർ | |
| 9 | · കെ സത്യഭാമ | |
| 10 | · സി ഈസ്സ മാസ്റ്റർ | |
| 11 | · എൻ പാർവതി | |
| 12 | · സി പി സുജാത | |
| 13 | · പി എൻ ശോഭന | |
| 14 | · കെ രമണി | |
| 15 | · എം ജി ശ്യാമ | |
| 16 | · കെ പി സരള |
പ്രശസ്തരായ അധ്യാപകർ
| ക്രമ നം. | പേര് |
|---|---|
| 1 | · പ്രൊഫ. ചെറുകാട് ഗോവിന്ദപ്പിഷാരോടി |
| 2 | · എൻ ശങ്കരൻനായർ (എൻ എസ് മാഷ്) |
| 3 | · എൻ പി നാരായണൻ നായർ |
| 4 | · വി പി ബാലകൃഷ്ണൻ നായർ |
| 5 | · സി കെ ഗോപാലൻ നായർ |
| 6 | · വി പി ഗോപാലനുണ്ണി നായർ |
| 7 | · എം കുഞ്ഞുക്കുട്ടൻ തിരുമുൽപ്പാട് |
| 8 | · ശ്രീ. എ ആർ രാമകൃഷ്ണൻ നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നം. | പേര് |
|---|---|
| 1 | പ്രൊഫ. ചെറുകാട് ഗോവിന്ദപ്പിഷാരോടി |
| 2 | · ആർ എൻ മനഴി മാസ്റ്റർ |
| 3 | · ടി പി ഗോപാലൻ |
| 4 | · ഇ വി ജി ഏലംകുളം |
| 5 | · ടി ജനാർദ്ദനൻ |
| 6 | · എ എം വാസുദേവൻ ഭട്ടതിരിപ്പാട് |
| 7 | · ഡോ. സി കെ ഉണ്ണി |
| 8 | · എൻ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ |
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022-23
രണ്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള പ്രവേശനോത്സവം വളരെ ഗംഭീരമാക്കി ആഘോഷിച്ചു ചെറുകര എ യു പി സ്കൂൾ . പുത്തനുടുപ്പിട്ട് പൂമ്പാറ്റകളെപ്പോലെ പാറിവന്ന കുട്ടികളെ ചെണ്ടമേളത്തോടെയാണ് അധ്യാപകർ സ്വീകരിച്ചത് .ലഡ്ഡു വിതരണവും നടത്തി. വിവിധതരം തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയമുറ്റത്ത് കുട്ടികൾ അസ്സംബ്ലിക്കായി അണിനിരന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചതന്നെയായിരുന്നു.
അനുബന്ധം
വഴികാട്ടി
യാത്രാമാർഗം
അടുത്ത നഗരപ്രദേശം : പെരിന്തൽമണ്ണ
ബസ്സ് മാർഗം :
· പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (6 km) ചെറുകര റയിൽവേ ഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക.
· പട്ടാമ്പിയിൽ നിന്ന പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (20 km) ചെറുകര റയിൽവേ ഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക.
ട്രെയിൻ മാർഗം :
· ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി 1 കി.മി പെരിന്തൽമണ്ണ ഭാഗത്തേക്ക് നടന്നാൽ വിദ്യാലയത്തിൽ എത്താം.