എ.എം.എൽ.പി.എസ്. പൂളക്കടവ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. പൂളക്കടവ്. | |
|---|---|
| വിലാസം | |
പൂളക്കടവ് മേരിക്കുന്ന് പി.ഒ. , 673012 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | kadavuamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17446 (സമേതം) |
| യുഡൈസ് കോഡ് | 32040501407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-08-2025 | Rajeshsreyas |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
1928 ൽ ഒരു മൊല്ലാക്കയിൽ നിന്നാണ് ശ്രീ.പി മുഹമ്മദ്കോയമാസ്റ്റർ ഈ സ്കുുൾ വാങ്ങിയത്.മുഹമ്മദ്കോയമാസ്റ്ററുടെ മരണശേഷം മകൻ മെഹബൂബ് ആണ് കൈകാരൃം ചെയ്യുന്നത്.
ചരിത്രം
ചേവായൂർ അംശത്തിലെ വടക്കുഭാഗത്ത് പൂനൂർ പുഴയുടെ തീരത്ത് പൂളക്കടവ് എന്ന സ്ഥലത്ത് വെളുത്തേടത്ത് പറമ്പിൽ 1928-ലാണ് സ്ഥാപിച്ചത്. സ്ഥാപകൻ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് അധ്യാപകൻ ജനാബ് പി മമ്മുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യാപിതാവ് ജനാബ് ബീരാൻകുട്ടി എന്നവരുടെ പേരിലായിരുന്നു മാനേജ്മെൻറ്.ഈ പ്രദേശം പൂനൂർ പുഴയുടെ അടുത്തായതിനാൽ പുഴ കരകവിഞ്ഞൊഴുകുമ്പോൾ ഈ നാട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടാൻ പാടില്ലാത്ത തരത്തിൽ അമ്മൻകുന്നും മാലൂർകുന്നും പൂനൂർ പുഴ ചുറ്റപ്പെട്ടാണ് കിടക്കുന്നത് . ഈ പ്രദേശത്തെ ഏറ്റവും സാധുക്കളും വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന മുസ്ലീങ്ങളും ഹരിജനങ്ങളും പുരുഷന്മാരും ആയിരുന്നുഇവിടെ താമസിച്ചിരുന്നത് .അവർക്കെല്ലാം പ്രദേശത്തെ ഈ സ്കൂൾ മാത്രമായിരുന്നു ആശ്രയം. അങ്ങനെ ഒരു വിധത്തിൽ നല്ല നിലയിൽ നടന്നു വന്നു. അതിനിടയിൽ മാനേജ്മെന്റിൽ പല മാറ്റങ്ങളും വന്നു . മാനേജർ പി മുഹമ്മദ് കോയ അരനൂറ്റാണ്ടിലധികം കാലമായി അദ്ദേഹം ആണ് നടത്തിവരുന്നത് .അദ്ദേഹം ഈ സ്കൂളിലെ ടീച്ചറും മാനേജരും കൂടി ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തത് കൊണ്ട് മാനേജർ മാത്രമാണ്. ഈ മാനേജരുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു സ്കൂളാണ് ചെലവൂർ മൂഴിക്കൽ എ എം എൽ പി സ്‌കൂൾ. പൂളക്കടവ് സ്കൂളിന് എട്ടര സെന്റ് സ്ഥലവും ഒരു പെർമെനൻറ് എടുപ്പും, ഒരു സെമി പെർമെനൻറ് എടുപ്പും ആണുള്ളത്. ഇപ്പോൾ 7 ഡിവിഷനുള്ള സ്ഥലം ഈ വിദ്യാലയത്തിലുണ്ട്.2013 ൽ മാനേജർ മരണപ്പെട്ടു .സ്വത്ത് തർക്കം കാരണം ഇത്‌വരെ മാനേജ്മെൻറ് നിലവിൽ വന്നിട്ടില്ല . 2002 മുതൽ 2024 വരെ ബിൻസിടീച്ചർ ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപിക.31-05-2024 ന് ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം മാനേജറുടെ അഭാവം മൂലം ഒരാളെ പ്രധാന അധ്യാപികയായി നിയമിക്കാൻ സാധിച്ചിട്ടില്ല .ഈ വിദ്യാലയത്തിലെ സീനിയർ ടീച്ചറായ സ്മിത ടീച്ചർ ആണ് ഇപ്പോൾ ചാർജ് വഹിക്കുന്നത് .അതുകൊണ്ടു തന്നെ 2020 മുതൽ സർവീസിൽ നിന്നും വിരമിച്ച ഒഴിവിലേക്ക് ആരെയും ഇതുവരെ നിയമിക്കാൻ സാധിച്ചിട്ടില്ലഎല്ലാവരുടെയും സഹായസഹകരണങ്ങൾ സ്കൂളിനെ മികച്ചതാക്കാൻ സഹായിക്കും എന്ന പ്രത്യാശയുണ്ട് .
നിലവിൽ രണ്ട് അധ്യാപകർ ആണുള്ളത് . ഈ സ്കൂളിൽ 7 ക്ലാസ്സ് മുറികളും, രണ്ട് ടോയ്‌ലെറ്റ്,കിച്ചൻ, സ്റ്റേജ് എന്നിവയുണ്ട്. സ്റ്റേജ് മുൻ അധ്യാപിക ശ്രീമതി പ്രേമലത ടീച്ചറുടെ ഓർമയ്ക്കായി ഉണ്ടാക്കിയതാണ്. കൂടാതെ മുറ്റം ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട്.ചുറ്റുമതിലുണ്ട് .
മികവുകൾ


എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിയ്ക്കാറുണ്ട്. LSS കിട്ടാറുണ്ട് വാർഷീകോത്സവം 17-02-2017ന് വിവിധ പരിപാടികളോടെ നടത്തി .വിനോദ്കോവൂർ ഉദ്ഘാടനം ചെയ്തൂ




സാരഥികൾ
ബിൻസി. പി. ആർ,
ശ്രീമണി എ .വി
സ്മിത.എം
രജിത. പി. ജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17446
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേവായൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
