എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Kundurkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കൊണ്ടൂർക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ വിദ്യാലയമാണ്

എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര
വിലാസം
കൊണ്ടൂർക്കര

കൊണ്ടൂർക്കര
,
കൊണ്ടൂർക്കര പി.ഒ.
,
679313
,
പാലക്കാട് ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽamlpskondurkara123@gmail.com
കോഡുകൾ
സ്കൂൾ കോഡ്20626 (സമേതം)
യുഡൈസ് കോഡ്32061200610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഓങ്ങല്ലൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന. വി
പി.ടി.എ. പ്രസിഡണ്ട്ആയിഷ. പി
എം.പി.ടി.എ. പ്രസിഡണ്ട്തുളസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഉൾപ്പെട്ട ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് എ എം എൽ പി സ്കൂൾ കൊണ്ടൂർക്കര സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസപരവും സാമൂഹികപരമായും പിന്നോക്കം നിന്ന പ്രദേശമായിരുന്നു .കൊണ്ടൂർക്കര വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ പുരോഗതിക്ക് ശ്രീ മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്  1941 ലാണ് ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത് .വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധമില്ലാത്ത സമൂഹത്തിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാണ് കുട്ടികളെ സ്‌കൂളിൽ എത്തിച്ചിരുന്നത് വളരെ കുറച്ച് പേർ മാത്രമേ സ്‌കൂളിൽ എത്തിയിരുന്നുള്ളൂ പിൽക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി രക്ഷിതാക്കൾ സ്വാഭാവികമായി കുട്ടികളെ സ്കൂളിൽ വിടാൻ തുടങ്ങി ഒന്നു മുതൽ നാലു വരെ ക്‌ളാസുകളാണ് നിലവിലുള്ളത് പിന്നീട് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൽ നിന്നും നാട്ടുകാരനായ അബ്‌ദുറഹ്‌മാൻ പറത്തൊടി സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും പിന്നീടങ്ങോട്ട് മാനേജരായി ആയിഷ ഇറക്കിങ്ങലിന് കൈമാറുകയും വർഷങ്ങൾക്ക് ശേഷം മോഹൻദാസ് പന്തലിങ്ങൽ ഏറ്റെടുത്തു പ്രവർത്തനം നടത്തിവരുന്നു

ഭൗതികസൗകര്യങ്ങൾ

1 .എല്ലാ ക്‌ളാസിലും ലൈറ്റും ഫാനും

2 .ശുദ്ധ ജല സൗകര്യം

3 .ആവശ്യമായ ക്‌ളാസ്‌റൂം ഉപകരണങ്ങൾ

4 .ടോയ്‌ലറ്റ് സമുച്ചയം 

5 .വൈകല്യമുള്ള കുട്ടികൾക്കായി റാംപ് എൻട്രി

6 .കുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങൾ.

7.പുതിയ പാചകപ്പുര .

8.സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്ര
  • പഞ്ചായത്ത് തല വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
  • കലാ കായിക മേളകളിലെ മികച്ച പ്രകടനങ്ങൾ
  • അമ്മവായന
  • ദിനാചരണ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ - മോഹൻദാസ് . വി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 .മമ്മി മാസ്റ്റർ ഇ .കെ [ 1945 -1981 ]

2 .ഹൈമവതി ടീച്ചർ [1981 -1994]

3 .രാജേശ്വരി ടീച്ചർ [1994 -1997]

4 .ബേബി ടീച്ചർ [1997 -2002]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   •  പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ) 
   •  പട്ടാമ്പി -പാലക്കാട് സ്റ്റേറ്റ് ഹൈവേയിൽ   മഞ്ഞളുങ്ങൽ സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ 
   •  ഓങ്ങല്ലൂർ നിന്നും  രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര&oldid=2531394" എന്ന താളിൽനിന്ന് ശേഖരിച്ചത്