ജി.എൽ.പി.എസ് പായംമ്പാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പായംമ്പാടം | |
|---|---|
ജി.എൽ.പി.എസ് പായമ്പാടം | |
| വിലാസം | |
പായമ്പാടം POOKKOTTUMPADAM പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 9446577919 |
| ഇമെയിൽ | payampadamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48436 (സമേതം) |
| യുഡൈസ് കോഡ് | 32050400807 |
| വിക്കിഡാറ്റ | Q64567412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമരമ്പലം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഉമ്മുൽ വാഹിദ |
| പി.ടി.എ. പ്രസിഡണ്ട് | നീതു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ |
| അവസാനം തിരുത്തിയത് | |
| 18-07-2025 | 48436 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വിദ്യാലയ ചരിത്രം
1925 കാലഘട്ടത്തിൽ പായമ്പാടം കേന്ദ്രമാക്കി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രൈമറി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നടത്തിപ്പിന്റെ നേതൃനിരയിൽ അന്നുണ്ടായിരുന്ന ജന്മികളായ പൂളക്കൽ കേശവൻനായർ , കെ സി ഏട്ടൻ രാജ, കെ ആർ രാമനുണ്ണി മാഷ് എന്നിവരായിരുന്നു. ശ്രീ. കെ ആർ രാമനുണ്ണി മാഷ് മുൻകൈയ്യെടുത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സ്കൂളിന്റെ സ്ഥലം വിലക്കുവാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. കേരളപിറവിയോടെ സ്ഥലവും കെട്ടിടവും ഉടമ സൗജന്യമായി കേരള ഗവൺമെൻറിന് ഏല്പിച്ചുകൊടുത്തു. 2015 ൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ പ്രദേശത്തെ സാധാരണക്കാരായ ജനവിഭാഗത്തിന് ആശ്രയിക്കാവുന്ന ഗ്രാമീണ വിദ്യാലയമായി മാറാൻ സാധിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 156 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു. പ്രൊഫ. രമണി MES College Mampad, ഡോ. ഷിജോയ് ആയുർവേദ ഡോക്ടർ, ശ്രീ. സുബിൻ ദാമോദർ സയന്റിസ്റ്റ് , എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതിക സാഹചര്യങ്ങൾ
ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ഒരു ക്ലാസ് റൂമും , ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ക്ലാസ് മുറിയും, നവതരംഗം ക്ലബ്ബ് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂമും , ഓടുമേഞ്ഞ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളുടെയും തറ ടൈൽ ചെയ്യുകയും , എല്ലാ ക്ലാസ് മുറികളും, ഓഫീസ് മുറിയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യ സൗകര്യമുള്ള ഭക്ഷണ ഹാൾ ഗ്രാമപഞ്ചായത്തും, പാചകപ്പുര SSK യും നിർമ്മിച്ചു നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച വാഷ്ബേസിനും വരാന്തയും യൂറോപ്യൻ ക്ലോസറ്റും ഉൾപ്പെടെ 5 യൂണിറ്റ് ടോയ്‌ലറ്റും ഇവിടെ ഉണ്ട്.
ഭൗതികം: പരിമിതികൾ
ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവയ്ക്ക് മതിയായ സൗകര്യമുള്ള കെട്ടിടങ്ങൾ ഇല്ല. ചുറ്റുമതിൽ പൂർണ്ണമല്ല. ഓഡിറ്റോറിയം നിലവിലില്ല. ആകർഷകമായ വിധത്തിൽ പൂന്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ നിർമ്മിക്കേണ്ടതുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്.
മുൻ പ്രധാനാധ്യാപകർ
| ക്ര.ന | പേര് | കാലയളവ് |
|---|---|---|
| 1 | ജഗദമ്മ | |
| 2 | പ്രദീപ് കേമ്പിൽ | |
| 3 | സരസ്വതി | |
| 4 | ആലീസ് വർഗീസ് | |
| 5 | ടോമി തോമസ് | |
| 6 | രത്നവല്ലി | |
| 7 | കൃഷ്ണ | |
| 8 | മുഹമ്മദ് വി.പി |
ചിത്ര ശാല
ഞങ്ങളുടെ പ്രത്യേകതകൾ
- ശിശുസൗഹൃദ വിദ്യാലയം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം
- സ്മാർട്ട് ക്ലാസ് റൂമുകൾ
- പോഷകസമൃദ്ധമായ ഭക്ഷണം
- സൗജന്യ യൂണിഫോം
- വിശാലമായ ഭക്ഷണശാല*
- മികച്ച വിദ്യാർഥികൾക്ക് എൻഡോവ്മെന്റുകൾ*
- ലൈബ്രറി സൗകര്യം*
- അമ്മ വായനക്ക് പ്രോത്സാഹനം
- കമ്പ്യൂട്ടർ ലാബ്
- കലാപഠനം
- ചിൽഡ്രൻസ് പാർക്ക്
- തൈക്കോണ്ടോ പരിശീലനം
സ്റ്റാഫ്
വിദ്യാർത്ഥികൾ
പി.ടി.എ കമ്മിറ്റി
എം.ടി.എ കമ്മിറ്റി
വഴികാട്ടി
മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48436
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
