സഹായം Reading Problems? Click here


എ എം എൽ പി എസ്സ് ഈർപ്പോണ

Schoolwiki സംരംഭത്തിൽ നിന്ന്
(47410 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ എം എൽ പി എസ്സ് ഈർപ്പോണ
47410 schl.JPG
വിലാസം
തച്ചംപൊയിൽ, ഈർപ്പോണ

ഈർപ്പോണ
,
673573
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ8086126420
ഇമെയിൽamlpsearpona@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലതാമരശ്ശേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്.
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം92
പെൺകുട്ടികളുടെ എണ്ണം107
വിദ്യാർത്ഥികളുടെ എണ്ണം199
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജ. കെ
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുസ്സമദ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഈർപ്പോണ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.

ചരിത്രം

 കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഈർപ്പോണ പ്രദേശത്ത് 1930ൽ സ്ഥാപിതമായ വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ഈർപ്പോണ. മുസ്‌ലിം സമുദായത്തിന് സ്കൂൾപഠനം നിഷിദ്ധ മാക്കിയ കാലഘട്ടത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ കിഴക്കോത്ത് വില്ലേജിലെ കുറുന്താറ്റിൽ അബൂബക്കർ മുസ്‌ലിയാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ. 
 പിതാവുൾപ്പെടെയുള്ള യാഥാസ്ഥിതിക പണ്ഢിതന്മാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്കൊണ്ട് പള്ളിയിൽ മതപഠനം നടത്താനായി വാവാട്ട് താമസിച്ചിരുന്ന കാലത്ത് പിതാവറിയാതെ 5ാം ക്ലാസ്സ് പാസാവുകയും L E T T C കഴിഞ്ഞ് മുസ്‌ലിയാർ 1926ന് ശേഷം ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഗവ.സ്കൂൾ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. ആ കാലത്ത് മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന കിഴക്കോത്ത് താമരശ്ശേരി പ്രദേശങ്ങളിൽ ഭൗതിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധന്യം മനസ്സിലാക്കിയ മുസ്‌ലിയാർ അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടറായ ഗഫൂർസാഹിബിനെ പ്രസ്തുത പ്രദേശങ്ങളിൽ സന്ദർശിക്കാനും അവിടങ്ങളിൽ ഭൗതികവിദ്യാഭ്യാസത്തിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിലായി 12 ഓളം സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. കിഴക്കോത്ത് എളേറ്റിൽ നോർത്ത് , എളേറ്റിൽ ഈസ്റ്റ്, വലിയപറമ്പ് എ.എം.യു.പി.സ്കൂൾ, ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ, പറമ്പത്ത്കാവ് എ.എം.എൽ.പി.സ്കൂൾ, പൂനൂർ തേക്കുംതോട്ടം എ.എം.എൽ.പി.സ്കൂൾ, എന്നീ വിദ്യാലയങ്ങൾ ഇതിൽപ്പെടും.
 1932ൽ അബൂബക്കർ മുസ് ലിയാരുടെ ശ്രമഫലമായി അന്നത്തെ ഡപ്യൂട്ടി ഇൻസ്പെ ക്ടറായ ഗഫൂർ സാഹിബ് ഈർപ്പോണ സന്ദർശിക്കുകയും അവിടെയുണ്ടായിരുന്ന മദ്രസ അധ്യാപകനായ പി.കെ കോയാമുട്ടി മൊല്ലാക്കക്ക് സ്കൂൾ തുടങ്ങാൻ അനുമതി നൽകുകയും ചെയ്തു. അങ്ങനെ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂൾ 1940ൽ 1 മുതൽ 5 വരെ ക്ലാസ്സുകളോടുകൂടി ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. ഇവിടത്തെ ആദ്യത്തെ പ്രധാനാധ്യാപകൻ കൂടത്തായിയിൽ താമസിച്ചിരുന്ന കരുണാകരൻ നമ്പ്യാർ ആണ്.
1942ൽ ഈ വിദ്യാലയം പി.കെ.കോയാമുട്ടി മൊല്ലയിൽ നിന്നും പി.കെ. അബൂബക്കർ ഹാജി എന്നയാൾക്ക് കൈമാറി. സ്ഥാപിച്ച സ്ഥലത്തുനിന്നും മൂന്നാമത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്കൂൾകെട്ടിടം.
 ദീർഘകാലം സ്കൂൾ മാനേജറായ അബൂബക്കർ ഹാജിയുടെ മരണശേഷം പി.കെ. അബൂബക്കർ ഹാജി സ്മാരക കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാലയത്തെ അതിന്റെ കീഴിലാക്കുകയും പി.കെ. ഉണ്ണിമോയിനെ മാനേജറായിതെരെഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം വിദേശത്തേക്ക് പോയതോടെ ട്രസ്റ്റ് അംഗമായ പി.കെ.ബഷീറിനെ മാനേജർ ആയി തെരെഞ്ഞെടുത്തു. 2008 ൽ ഈ ട്രസ്റ്റ് സ്കൂൾ മർക്കസ് RCFI എന്ന സംഘടനക്ക് കൈമാറുകയും അവർ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളോട്കൂടിയ പുതിയകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് പുറായിൽ മൊയ്തീൻകുട്ടി എന്ന വിദ്യാർത്ഥിക്കാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 199 വിദ്യാർത്ഥികളും 10 അധ്യാപകരും ഉണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27

സ്കൂൾ അസംബ്ലി
വാർഡ് മെമ്പർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
47410aa.JPG
47410a.JPG
47410ss.JPG
47410veg1.JPG


പ്രഭാത ഭക്ഷണാരംഭം

47410food1.JPG
47410food2.JPG
47410food3.JPG

ദിനാചരണങ്ങൾ

ലോക അറബികി ഭാഷാ ദിനം.ഡിസംബർ 18

ഇഫ്താർ മീറ്റ്

47410ift1.JPG
47410ift2.JPG
47410ift4.JPG

ഗുരു വന്ദനം

47410gu1.JPG
47410gu2.JPG
47410gu3.JPG
47410gu4.JPG
47410gu5.JPG
47410gu6.JPG

സ്വാതന്ത്ര്യ ദിനം

47410ch1.JPG
47410ch2.JPG
47410ch3.JPG
47410ch4.JPG
47410ch5.JPG

വായനാദിനം

47410re1.JPG
47410re2.JPG
47410re3.JPG
47410re4.JPG
47410re5.JPG
47410re6.JPG

കർഷക ദിനം

47410veg1.JPG
47410veg2.JPG
47410veg3.JPG
47410veg4.JPG
47410veg5.JPG
47410veg6.JPG

സ്കൂൾ പഠന യാത്ര

47410tour1.jpg
47410tour2.jpg
47410tour3.jpg
47410tour4.jpg
47410tour5.jpg
47410tour6.jpg
47410tour7.jpg

അദ്ധ്യാപകർ

 1: ശ്രീജ.കെ ( ഹെഡ്‌മിസ്ട്രസ് )  Mob : 08086126420
 2: റൈഹാനത്ത് സി.പി (എൽ.പി.എസ്.എ )  
 3: രാധക്കുട്ടി അറവൻകര നാവള്ളിയിൽ (എൽ.പി.എസ്.എ ) Mob : 09747606219
 4: അബ്ദുൽ ജലീൽ കെ.കെ (എൽ.പി.എസ്.എ ) Mob : 09526654880
 5: ജിഫൈൽ ടി.പി ( അറബിക് ) Mob : 09847470080
 6: സാബിറ കെ (എൽ.പി.എസ്.എ ) Mob : 08086581997
 7: റഷീദ സുൽത്താന (എൽ.പി.എസ്.എ ) Mob : 09645780243
 8: ഷാന (എൽ.പി.എസ്.എ ) 
നാൾ വഴിയിലൂടെ

ക്ളബുകൾ

സയൻസ് ക്ളബ്

47410sc1.JPG
47410sc2.JPG

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്സ്_ഈർപ്പോണ&oldid=401793" എന്ന താളിൽനിന്ന് ശേഖരിച്ചത്