സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(47241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1996
വിവരങ്ങൾ
ഫോൺ0495 2801164
ഇമെയിൽstaloysiuslpsktr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47241 (സമേതം)
യുഡൈസ് കോഡ്32040601022
വിക്കിഡാറ്റQ64550047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ട്രീസ ഡിക്രൂസ്
പി.ടി.എ. പ്രസിഡണ്ട്വിപീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ജസീല കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോ‍‍‍ട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1985ൽ സ്ഥാപിതമായി.

ചരിത്രം

കാരന്തൂർ ദേശത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകർന്നു നല്കുന്നതിനായി പ്രീമ പ്രീപ്രൈമറി എന്ന പേരിൽ 1985-ൽ 70- ഓളം കുട്ടികളെ ചേർത്തുകൊണ്ട് ഒരു പ്രീപ്രൈമറി വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അഭിവന്ദ്യ പിതാവ് റൈറ്റ്. റവ. ഡോക്ടർ മാക്സ്‌വെൽ നൊറോന‍യെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1995 -ൽ നേ‍ഴ്‌സറിയോടൊപ്പം 12 കുട്ടികളെ ചേർത്തുകൊണ്ട് എൽ.പി.സ്കൂളായി ഉയർത്തി. 1996 മുതൽ ഈ സ്ക്കൂളിൻെറ പേര് സെന്റ് അലോ‍ഷ്യസ് ഇംഗ്ലീഷ് മീ‍‌ഡീയം എൽ.പി.സ്കൂൾ എന്ന് മാറ്റുകയും ചെയ്തു.2015 മെയ് മാസത്തിൽ ഈ സ്ക്കൂളിന് സർക്കാരിൻെറ അംഗീകാരം ലഭിച്ചു. ഔരോ വർഷവും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും കലാകായികമത്സരങ്ങളിലും കുട്ടികളെ പങ്കെടിപ്പിക്കുകയും വിജയികളാവുകയും ചെയ്യുന്നു.ഇവിടെ ഇപ്പോൾ 400 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ഫാദർ മോൺ. തോമസ‌് പനക്കൽ. പ്രധാനധ്യാപിക ഗിരിജ യു.കെ. നല്ലവരായ അദ്‌ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂർ, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്‌മെൻറിൻെറ സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് ചേർന്ന് മൂന്ന് ക്ലാസ്സ് മുറിയുളള പുതിയ കെട്ടിടവും പ്രവർത്തിച്ചുവരുന്നു.ആകെ ഒൻപത് ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും,സ്‌റ്റാഫ് മുറിയും , കംപ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. ഇതോടൊപ്പം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്‌ധ്യാപകർക്കും വെവേറെയായി ടോയ്‌ലെറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി കിണറും കുഴൽ കിണറും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ, ലൈറ്റ് , ഇൻറർ കോം എന്നിവയും ഉണ്ട്. ആശയവിനിമയും നടത്തുന്നതിനായി എസ്സ്.എം.എസ്സ് സംവിധാനവും നിലവിലുണ്ട്.കംപ്യൂട്ടർ ലാബിൽ അ‍ഞ്ച് കംപ്യൂട്ടറുകളും ഓഫീസ് ആവശ്യത്തിനായി ഒരു കപ്യൂട്ടറും സ്‌കാനറോടുകൂടിയ പ്രിൻറ‌ർ സൗകര്യവും ഉണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ഈ സ്ക്കൂളിലെ കുട്ടികൾ നല്ല അച്ചടക്കവും ഉന്നതപഠനനിലവാരവും പുലർത്തുന്നു. ഡി. സി.എൽ , സർവോദയ, ഈസാറ്റ് ,ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ, ഉയർന്ന റാങ്കുകൾ നേടിയിട്ടുണ്ട്. കൈയെഴുത്ത് , ചിത്രരചനാ എന്നീ മത്സരങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്.കുന്ദമംഗലം ഉപ‍‍‍‍‍‍ജില്ലാതലത്തിൽ നടന്ന എൽ. പി വിഭാഗം കലോത്സവത്തിലും അറബികലോത്സവത്തിലും കുട്ടികൾക്ക് മികച്ച ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂളിൻെറ സേവനപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാണ്.

ദിനാചരണങ്ങൾ

  • ജുൺ 5 പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകൾ നടുകയും ചെയ്തു.
  • ജൂൺ 19 വായനാദിനം ആചരിച്ചു
  • ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപ‍ഞ്ചായത്ത് വൈസ് പ്രസിഡൻെറ് ശ്രീ. വിനോദ് പടനിലത്തിൻെറ സാന്നിദ്ധ്യത്തിൽ വിപുലമായി ആഘോഷിച്ചു.അന്നേ ദിവസം അദ്ദേഹത്തിൻെറ നേത്യത്വത്തിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ ലീഡർക്ക് വിത്ത് വിതരണം നടത്തുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന, ദേശീയഗാനം എന്നീ മത്സരങ്ങളുടെ സമ്മാനദാനം അദ്ദേഹം നിർവ്വഹിച്ചു.
  • സെപ്റ്റബർ 5 അദ്‌ധ്യാപകദിനം . അന്നത്തെ അസംബ്ളിക്ക് നേത്യത്വം നല്കിയത് അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു.പി.ടി.എ അദ്ധ്യാപകരെ അനുമോദിച്ചു.ശേഷം അദ്ധ്യാപകർ കുട്ടികൾക്കായി കലാകായികപരിപാടികൾ നടത്തുകയും ചെയ്തു.
  • ഓണാഘോഷത്തിൻെറ ഭാഗമായി കുട്ടികൾക്കായി പൂക്കളമത്സരം നടത്തി തുടർന്ന് പായസവിതരണം ചെയ്തു.
*ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്ക്കൂൾ പരിസരം വൃത്തിയാക്കി.
  • നവംബർ 1 കേരളപിറവിദിനത്തിൽ ചേർന്ന അസംബ്ളിയിൽ മലയാളം മാത്യഭാഷ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രധാന അദ്ധ്യാപിക മലയാളത്തിൻെറ പ്രസക്‌ത്തിയെക്കുറിച്ച് പ്രസംഗം നടത്തുകയുണ്ടായി.തുടർന്ന് കുട്ടികൾ കേരളതനിമയുള്ള നൃത്തങ്ങളും അവതരിപ്പിച്ചു.
  • ഡിസംബർ ക്രിസ്മസ് ആഘോഷവേളയിൽ ക്രിസ്സ്മസ്സ് അപ്പൂപ്പൻ ക്രിസ്മസ്സ് സന്ദേശവുമായി കുട്ടികളെ കാണാനെത്തി.തുടർന്ന് ക്രിസ്മസ്സ് ഗാനങ്ങൾ ആലപിച്ചു.പിന്നീട് എല്ലാവർക്കും മധുരം വിതരണം ചെയ്തു.

അദ്ധ്യാപകർ

  • ഗിരിജ യു.കെ
  • ബേബി ഗിരിജ
  • അനു പീ. ആർ
  • വിനീ‍‍ഷ ഡിക്രൂസ്
  • ധന്യ പി
  • രശ്മിത എം
  • റോസ്‌മേരി
  • ബിന്ദു കെ. പി
  • ഡെബ്ബി ബെന്നറ്റ്
  • സുജാത കെ പി
  • ധന്യ പി ആർ

ക്ളബുകൾ

ഐ.റ്റി. ക്ളബ്

  • കുട്ടികൾ ഐ.റ്റി ലാബിൽ

ഗണിത ക്ളബ്

പ്രമാണം:47241-10.jpeg

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വ്യക്ഷതൈകൾ വിതരണം ചെയ്തു.

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map