കുരുവട്ടൂർ എ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(47233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുരുവട്ടൂർ എ യു പി എസ്
വിലാസം
കുരുവട്ടൂർ

കുരുവട്ടൂർ പി.ഒ.
,
673611
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0495 2810248
ഇമെയിൽkuruvattooraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47233 (സമേതം)
യുഡൈസ് കോഡ്32040600904
വിക്കിഡാറ്റQ64550107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുരുവട്ടൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ടി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജസ്ന
അവസാനം തിരുത്തിയത്
09-02-202247233


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാർഡിൽ പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

ചരിത്രം

ശ്രീ. യോഗിമഠത്തിൽ രാമൻ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ് എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത് ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണൻഗുരുക്കൾക്ക് കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്. ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രിൽ 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂൺ 1 മുതൽ കുരുവട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സിൽ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജൻഗുരുക്കൾ അതിൽ പ്രമുഖനാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയശ്രി. ടി, ഉഷ. കെ, ജിഷ. സി.ജെ, ശ്രീലത. പി, അബ്ദുൾ ഖാദർ. സി, രവീന്ദ്രൻ. ഐ, ഷർമീള. വി.പി, ജീന. വൈ.എം, അപർണ. എ. വി, ആരിഫ്. എ, സുജീഷ്. കെ, അഷി കെ ദാസ്. കെ. എൻ , പ്രമീള. പി, നസീർ ഹുസ്സൈൻ. കെ. സി, രജനി. എ, ലീജ. എ.പി, അരുൺനാഥ്. എം, സുജിത്. പി, ബഗിന്ദ്. കെ. കെ, രതീഷ് കുമാർ. വി, മുർഷീദ ബീഗം. എ.കെ, അമൃത സദാനന്ദൻ. സി.പി. ദീപ തമ്പി. കെ, മിലിഷ. എം, സാഹിർ. കെ.

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്

കൺവീനർ  : ശ്രീലത

സ്റ്റുഡൻറ് മെംബർ - ആയിഷ റിദുവ

   ഞങ്ങൾ മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് അന്തരീക്ഷം സ്കൂളിൽ ഉണ്ടാക്കുക എന്നതായിരുന്നു.  അതുകൊണ്ടുതന്നെ ജൂൺ 26ന് രൂപീകരിച്ച ഇംഗ്ലീഷ്ക്ലബ്ബിന് ഒരു വെല്ലുവിളി മുൻപിലുണ്ടായിരുന്നു.  വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.  സ്കൂൾ റേഡിയോ ജോക്കി എന്ന പ്രോഗ്രാം വളരെ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു.   ക്ലാസ് വൈസായി കുട്ടികളുടെ വളരെ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ട് ഇൻറർവെൽ ടൈമുകൾ സജ്ജീവമായി.
   സ്കൂൾ ഡ്രാമ ക്ലബ്ബ് വ്യത്യസ്ഥമായ നാടകങ്ങൾ അവതരിപ്പിച്ചു.  ഷേക്സ്പിയറിൻറെ 200 ാം  ചരമ വാർഷികത്തിൽ ഷേക്സ്പിയറിൻറെ നാടകങ്ങൾ അരങ്ങേറിയത് ഇംഗ്ലീഷ് ക്ലബ്ബിൻറെ തൊപ്പിയിലെ ഒരു പൊൻ തൂവലായിരുന്നു. 
   ഇംഗ്ലീഷ് ക്ലബ്ബിൻറെ വായനാദിന പരിപാടികൾ വർണ്ണാഭമായി .  ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സിലും ഇംഗ്ലീഷ് ക്ലാസ്സ് ലൈബ്രറി എന്ന സ്വപ്നം ഈ വർഷം സഫലമാവുകയായിരുന്നു. 
   കുട്ടികളുടെ ടോക്ക് ഷോ വളരെ ഭംഗിയായി സംഘടിപ്പിക്കാൻ കഴിഞ്ഞു.  മിസ്സിംഗ് ചിൽഡ്രൺ എന്ന വിഷയം കുട്ടികൾക്ക് ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു. 
   കുട്ടികളുടെ പത്രമായ കുരുവട്ടൂർ ഹെറാൾഡിൻറെ പണിപ്പുരയിലാണ് കുട്ടികൾ ഇപ്പോൾ. 
   ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി അവസാനം അരങ്ങേറാൻ പോവുകയാണ്.  കൂടാതെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ഇംഗ്ലീഷ് സ്പീച്ച് ട്രെയ്നിംഗ് എന്നിവയും ഈ വർഷം നടത്താനുള്ള പരിപാടികളിൽ ഉൾപ്പെടുന്നു.

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

        സബ്ജില്ലാ ഗണിതമേളയുടെ മുന്നൊരുക്കത്തിൻറെ ഭാഗമായി ജൂലായ് മാസത്തിൽ നമ്പർ ചാർട്ട് നിർമ്മാണ മൽസരം സംഘടിപ്പിച്ചു.  ഓഗസ്റ്റ് മാസത്തിൽ ജ്യോമെട്രിക്കൽ ചാർട്ടും പസ്സിൽ നിർമ്മാണ മൽസരവും നടത്തി.  സപ്റ്റംബറിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.  ഈ മൽസരങ്ങളെല്ലാം എൽ.പി.ക്കും, യു.പി ക്കും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു.  ഇവയെല്ലാം ഉൾപ്പെടുത്തി സപ്റ്റംബർ മാസത്തിൽ തന്നെ ഒരു ഗണിത ശിൽപശാല സംഘടിപ്പിച്ചു.  വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.  ഗണിത മാഗസിനിലേക്കുള്ള സൃഷ്ടികൾ ക്ഷണിച്ചു.  സൃഷ്ടികളിൽ മെച്ചപ്പെട്ടവ ഉൾപ്പെടുത്തി മാഗസിൻ നിർമ്മാണം (എൽ. പി/യു.പി.) പൂർത്തിയാക്കി. ഗണിതമേഖലയിലെ ഐ.സി.ടി. സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ജിയോ ജിബ്ര ക്ലാസ്സുകൾ സംഘടിപ്പിച്ചു

ഹെൽത്ത് ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

     2016-17 വ൪ഷത്തെ സാമൂഹ്യശാസ്ത്ര ക്ളബ്  സാമൂഹ്യശാസ്ത്ര അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി വിപുലമായി രൂപീകരിച്ചു.
        വെെവിധ്യമാ൪ന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാമൂഹ്യശാസ്ത്ര ക്ളബ്ബിന് സാധിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ളാവ്,മാവ്,ഞാവൽ തുടങ്ങിയ 500 ഓളം തെെകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ "ഓ൪മ്മക്കൊരു മരം" എന്ന പേരിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ഓർമ്മക്കൊരു മരം

         കുട്ടികളുടെ വിവിധ കഴിവുകൾ തിരിച്ചറിയുന്നതിനായും എല്ലാ കുട്ടികൾക്കും അവസരം നൽകുന്നതിനുമായി സ്കൂളിൽ സാമൂഹ്യ,ഗണിത,ശാസ്ത്ര മേളകൾ നടത്തി.കുട്ടികൾ വെെവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കാഴച്ചവച്ചത്.സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് കുരുവട്ടൂർ.എ.യു.പി സ്കൂൾ ഒന്നാമതെത്തി
         ഇതിനെല്ലാം പുറമെ എല്ലാ ദിനാചരണങ്ങളും വിപുലമായ രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ആചരിക്കുന്നു.
         സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പതിപ്പു നിർമ്മാണത്തിൽ ഒന്നാം സമ്മാനം നേടിയ പതിപ്പ് സ്വാതന്ത്യ ദിനത്തിൽ എച്ച്.എം.കെ ജയശ്രി പ്രകാശനം ചെയ്തു.സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ക്വിസ് മത്സര൦ നടത്തി.വായനാ ദിനത്തിൽ ചരിത്ര പുസ്തക പ്രദർശനം പി.എൻ.പണിക്കരുടെ ജീവചരിത്ര കുറിപ്പ് മത്സരവും നടത്തി.ഹിറോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി ,ബോധവൽക്കരണ ക്ളാസ് സി.ഡി.പ്രദർശനം എന്നിവ നടത്തി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ലഘു രേഖ വിതരണം ചെയ്തു.

സംസ്കൃത ക്ളബ്

വഴികാട്ടി

{{{#multimaps:11°19'57.86"N, 75°50'20.26"E|zoom=350px}}

"https://schoolwiki.in/index.php?title=കുരുവട്ടൂർ_എ_യു_പി_എസ്&oldid=1631417" എന്ന താളിൽനിന്ന് ശേഖരിച്ചത്