ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി

Schoolwiki സംരംഭത്തിൽ നിന്ന്
(45326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി
വിലാസം
ആയാം കുടി

ആയാംകുടി പി.ഒ ,പിൻ കോഡ് : 686613 , കടുത്തുരുത്തി, കോട്ടയം .
,
ആയാം കുടി പി.ഒ.
,
686613
,
കോട്ടയം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ04829 288479
ഇമെയിൽglpschoolayamkudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്45326 (സമേതം)
യുഡൈസ് കോഡ്32100900201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്സി ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്ടോജി കെ .പവിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ആശാമോൾ കെ. എസ്‌
അവസാനം തിരുത്തിയത്
30-07-202445326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപിത വർഷം AD 1890

ആയാംകുടിയിലുള്ള തൊണ്ടം കുളം ഭവനത്തിൽ അന്ന് അതായത് 126 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന കാരണവരായ ശ്രീ. പദ്‌മനാഭപിള്ളൈ എന്ന മഹാനാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത്. അദ്ദേഹം സ്വന്തം വസതിയിലെ താളത്തിൽ പഴയ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഏതാനും കുട്ടികളെ പഠിപ്പിച്ചുപോന്നു.

കൂടുതൽ കൂട്ടികൾ പഠിക്കുവാനായി വന്നപ്പോൾ അവിടുത്തെ സ്ഥലപരിമിതി മൂലം കളരി അവിടെ നിന്നും മാറ്റുവാൻ നിർബന്ധിതനാവുകയും അദ്ദേഹം ഇന്നാട്ടിലെ നാട്ടുപ്രമാണിയായിരുന്ന പാട്ടത്തിൽ കുടുംബകാരണവരായ ശങ്കരപ്പിള്ള എന്നദ്ദേഹവുമായി ആലോചിക്കുകയും പള്ളിക്കൂടം തുടങ്ങുന്നതിനാവശ്യമായ സ്ഥലം കൊടുക്കാൻ കാരണവർ തയ്യാറാവുകയും രണ്ടുപേരും കൂടി മലയിൽ തറവാട്ടു കാരണവരുടെയും പട്ടമന ഇല്ലത്തെ മൂത്തതിരുമേനിയുടെയും മറ്റും സഹായത്തോടെ ഒരു ഷെഡ് കെട്ടി പ്രവർത്തിച്ചു പോവുകയും ചെയ്തു‌. ഈ സ്‌കൂളിന്റെ ആരംഭത്തിന് മേൽ പറഞ്ഞ മഹത് വ്യക്തികളെ പ്രേരിപ്പിച്ചത് ഈ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് .

കൊല്ലവർഷം 1065 (AD 1890) ലാണ് ഈ സ്കൂൾ സ്ഥാപിച്ചതെങ്കിലും കൊല്ലവർഷം 1087ൽ (AD1912) സ്കൂൾ സർക്കാർ ഏറ്റെടുത്തു. അദ്യം 11 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് . പിന്നീട് 1963 ൽ 89 സെന്റുകൂടി പാട്ടത്തിൽ വീട്ടുകാരിൽ നിന്നും സർക്കാർ ഏറ്റെട്ടത്തു. അങ്ങനെ ഒരേക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥിരമായ രണ്ട് കെട്ടിടങ്ങൾ സ്കൂളിനുണ്ട്. ഇപ്പോൾ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 22 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരും ഒരു PTCM  ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

മാസ്റ്റർ ലൈബ്രറി

വിപുലമായ സ്കൂൾ പരിസരം

മികച്ച സ്കൂൾ കെട്ടിടം

കിഡ്സ് പാർക്ക്

വിപുലമായ സ്കൂൾ ഗ്രൗണ്ട്

മികച്ച ടോയിലെറ്റ് സൗകര്യം

വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. A.N Sarasa (10/04/2023 - 02/06/2024)
  2. A.J Marykutty (01/07/2004 - 06/06/2005)
  3. M.V Mini (01/07/2005 - 31/05/2020)
  4. Reenamole V.C (27/10/2021 - 28/06/2022)
  5. Jessy James (29/06/2022- ........................)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി