സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ | |
---|---|
വിലാസം | |
കുറുപ്പന്തറ മാഞ്ഞൂർ പി.ഒ പി.ഒ. , 686603 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04829 243331 |
ഇമെയിൽ | stxariersIps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45309 (സമേതം) |
യുഡൈസ് കോഡ് | 32100900707 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | സി .റോസമ്മ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ജീസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ സുസജ്‌ജമായ കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ് സേവ്യർ എൽ പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ 1906 എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർത്തിയാക്കുകയും 2018 നവംബർ 30 ന് അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ആയി റവ. ഫാ. ജോസ് വള്ളോംപുരയിടവും ഹെഡ്മിസ്ട്രസ് ആയി സി. റോസമ്മ ജോർജും സേവനം ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
2 നിലകളിലായി ശിശുകേന്ദ്രീകൃതമായ ക്ലാസ്സ് മുറികൾ, സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗച്യാലയങ്ങൾ, കമ്പ്യൂട്ടർ ലാബ്, പ്രോജക്ടറുകൾ, സ്ക്കൂളിന് മുമ്പിലായി മനോഹരമായ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : 1916 വരെ ലഭ്യമല്ല
- ശ്രീ പി ജി കൃഷ്ണപിള്ള
- ശ്രീ കെ ഓ ഗോവിന്ദൻ നായർ
- ശ്രീ കെ സി സിറിയക് കരോടൻ
- ശ്രീ ടി എം മാത്യു
- ശ്രീ പി ജോസഫ്
- റവ ഫാ ജേക്കബ് മൂന്ന്‌പീടിക
- ശ്രീ ടി സി കുര്യാക്കോസ് തയ്യിൽ 1959 -1969
- സി എൽസി തയ്യിൽ 1969 -1980
- സി അന്നമ്മ പി ജെ 1980 -1983
- സി ചേച്ചമ്മ തോമസ് 1983 -1992
- സി ത്രേസിയാമ്മ ജോസഫ് 1992 -1996
- സി അന്നമ്മ തോമസ് 1996 -2003
- സി ജെസിയമ്മ തോമസ് 2003 -2007
- സി ഗ്രേസിക്കുട്ടി വി എം 2007 -2009
- സി മോളി അഗസ്റ്റിൻ 2009 - 2018
- സി. ഷിജിമോൾ അഗസ്റ്റിൻ 2018 -2023
- സി.റോസമ്മ ജോർജ് 2023-
നേട്ടങ്ങൾ
2015 -16 ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.അശ്വതി ജെയിംസ്
- ഡോ.നിമ്മി മെറിൻ മാത്യു
- ഡോ.ജോബിൻ ജോസഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
St.Xavier`s L.P. S.Kuruppanthara
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45309
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ