സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
(44443 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0471 2223899
ഇമെയിൽ44443stconventaidedlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44443 (സമേതം)
യുഡൈസ് കോഡ്32140700505
വിക്കിഡാറ്റQ640379104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ439
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ദർശന
അവസാനം തിരുത്തിയത്
06-11-20244444301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തെക്കൻ കേരളത്തിലെ വനിതകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കർമലീത്താ മിഷനറിമാരുടെ പരിശ്രമത്താൽ 1929 മെയ് 21 ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നെയ്യാറ്റിൻകര പ്രദേശത്തിന്റെ അഭിമാനമായി നില കൊള്ളുന്നു.കർമലീത്താ മിഷനറിമാരുടെ പരിശ്രമത്താൽ 1926 ജൂൺ 21-ാംതീയതി നെയ്യാറ്റിൻകരയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെനാമത്തിലുള്ള കോൺവെന്റ് ഓഫ് സെന്റ് തെരേസാസ്ഓഫ് ലിസ്യു സ്ഥാപിതമായി.നെയ്യാറ്റിൻകരയിലെ അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യൻസ്വെർണാക്കുലർ (നാട്ടുഭാഷയിലുള്ള പാസ്റ്ററൽ ബോയ്സ്സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നു. അതിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതകളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമായി അന്നത്തെ മാനേജരായ റവ.ഫാ. ഇൽഡഫോൺസ് ആ പ്രദേശത്തെ ലോക്കൽ കോൺവെന്റായസെന്റ് തെരേസാ ഓഫ് ലിസ്യുവിലേക്ക് 1929 മേയ് 21-ാംതീയതി ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു.അവിടെ പഠിപ്പിച്ചിരുന്ന പുരുഷൻമാരായ അധ്യാപകരെ അമരവിള സെന്റ് ആന്റണീസ് സ്കൂളിലേക്ക് മാറ്റുകയും പകരംഅധ്യാപികമാരെ നിയമിക്കുകയും ചെയ്തു.ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസും മാനേജർസിസ്റ്റർ മേരി കൊളംബയുമായിരുന്നു.29.5.31-ൽ നാലാം ക്ലാസ് ആരംഭിച്ചു. 30.5.1931-ൽ സെന്റ്സെബാസ്റ്റ്യൻസ് വെർണാക്കുലർ പാസ്റ്ററൽ ബോയ്സ്സ്കൂൾ ഗേൾസ് സ്കൂൾ ആക്കി മാറ്റി. 7.9.1931-ൽ സെന്റ്തെരേസാസ് കോൺവെന്റ് പാസ്റ്ററൽ സ്കൂൾ ഫോർഗേൾസ് എന്നാക്കി മാറ്റുന്നതിനുള്ള ഡി.പി.ഐ.യുടെഅംഗീകാരവും ലഭിച്ചു. 18.5.1931-ൽ ഇംഗ്ലീഷ് മീഡിയവും,20.3.1947-ൽ അഞ്ചാം ക്ലാസും ആരംഭിച്ചു. 3-1-62-ൽ സ്കൂൾരണ്ടായി പിരിഞ്ഞു. പ്രൈമറി സ്കൂൾ ഡി.ഇ.ഒയുടെ കീഴിൽനിന്നും, എ.ഇ.ഒയുടെ കീഴിലായി. അഞ്ചാം സ്റ്റാൻഡേഡ്ഹൈസ്കൂളിനോടു ചേർന്നു. ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള മലയാളം മീഡിയം സെന്റ് തെരേസാസ്കോൺവെന്റ് എൽ.പി.എസ്. എന്ന പേരിൽ അസിസ്റ്റന്റ്എഡ്യൂക്കേഷണൽ ഓഫീസറുടെ കീഴിൽ ഗവൺമെന്റ്എയ്ഡഡ് വിഭാഗമായും അഞ്ചാം ക്ലാസ് മുതൽഹൈസ്കൂളിനോടു ചേർന്ന് സെന്റ് തെരേസാസ് ഗേൾസ്എച്ച്.എസ്. എന്ന പേരിൽ അൺഎയ്ഡഡ് വിഭാഗമായുംപ്രവർത്തിച്ചുവരുന്നു. 31.1.1962-ൽ സ്കൂൾ ബൈഫർക്കേറ്റ്ചെയ്തതിനുശേഷം ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർമേരി ഇവാനിയയാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ മൂന്നു നിലകളിലായി 8 ക്ലാസ് മുറികളും അതിൽ നാലെണ്ണം സ്മാർട്ട് ക്ലാസ് റൂമുകളും  ഒരു ഓഫീസ് റൂമും അതിനോട് ചേർന്ന ലൈബ്രറിയും  ഒരു ലാംഗ്വേജ് ലാബ്, പാചകപ്പുര , സ്റ്റോർ റൂം ,ഡൈനിങ്ങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ്, പ്ലൈഗൗണ്ടും ഓപ്പൺ സ്റ്റേജ് ,പാർക്ക് , കോൺഫറൻസ് ഹാൾ ,ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, വാട്ടർ പ്യൂരിഫൈർ എന്നിവ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഗണിത ക്ലബ്
  • ഹലോ ഇംഗ്ലീഷ്
  • ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്  

മാനേജ്മെന്റ്

സി.സി .ആർ കോർപ്പറേറ്റ് മാനേജ്‌മന്റ്

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 സിസ്റ്റർ മേരി റോസ് 1929-1932
2 സിസ്റ്റർ മേരി ബെർണഡിറ്റ് 1932-1936
3 സിസ്റ്റർ മേരി പ്ലാസിഡ 1936-1940
4 സിസ്റ്റർ മേരി ഇവൻഞ്ചലിസ്റ് 1940-1948
5 സിസ്റ്റർ മേരി ലോറൻസ് 1948-1956
6 സിസ്റ്റർ ട്രീസ മാർഗ്രെറ്റ് 1956-1961
7 സിസ്റ്റർ മേരി ഇവാനിയ 1961-1964
8 സിസ്റ്റർ മേരി നോറ 1964-1971
9 സിസ്റ്റർ മേരി ഐവി 1971-1984
10 സിസ്റ്റർ മേരി ഡോറിസ് 1984-1992
11 സിസ്റ്റർ മേരി ജസീന്ത സി ജെ 1992-2000
12 സിസ്റ്റർ റിറ്റ ജോസഫ് 2000-2005
13 സിസ്റ്റർ മേരി സി  എഫ് 2005-2006
14 സിസ്റ്റർ റിറ്റ വര്ഗീസ് 2006-2014
15 സിസ്റ്റർ അൽഫോൺസ 2014-2019
16 സിസ്റ്റർ റോസ്‌ലിൻ 2019-2021
17 സിസ്റ്റർ സാലി വര്ഗീസ് 2021-

നിലവിലുള്ള അധ്യാപകർ

ക്രമ നമ്പർ പേര് വിഭാഗം
1 സാലി വര്ഗീസ് പ്രധാനാധ്യാപിക
2 ശ്രീമതി ഗ്രേസി എസ് എൽ പി  എസ്   റ്റി
3 ശ്രീമതി പുഷ്പമിനി സി ജെ എൽ പി  എസ്   റ്റി
4 ശ്രീമതി ലളിത പി എൽ പി  എസ്   റ്റി
5 ശ്രീമതി ഫ്രീജ എം  പി എൽ പി  എസ്   റ്റി
6 ശ്രീമതി ഡെൽഫി എം എൽ പി  എസ്   റ്റി
7 ശ്രീമതി ഷിനി വി വി എൽ പി  എസ്   റ്റി
8 ശ്രീമതി നിമ എം ജെ എൽ പി  എസ്   റ്റി

പ്രശംസ

നമ്മുടെ സ്കൂളിൽ പഠിച്ചിരുന്ന രേഷ്മ എന്ന കുട്ടി IAS കരസ്ഥമാക്കി.

വഴികാട്ടി

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറി കോൺവെന്റ് റോഡിൽ സെന്റ് തെരേസസ് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്നു.

Map