ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പനപ്പാംകുന്ന് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ .പി .എസ് പനപ്പാംകുന്ന് .
| ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന് | |
|---|---|
| വിലാസം | |
പനപ്പാംകുന്ന് മലയ്ക്കൽ പി.ഒ. , 695602 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 10 - 04 - 1910 |
| വിവരങ്ങൾ | |
| ഫോൺ | 0471 2652994 |
| ഇമെയിൽ | glpspanappamkunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42414 (സമേതം) |
| യുഡൈസ് കോഡ് | 32140500312 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രേഖ എസ് |
| പി.ടി.എ. പ്രസിഡണ്ട് | അനു എസ് |
| അവസാനം തിരുത്തിയത് | |
| 28-06-2025 | 42414 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി. ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു. 1948-ൽ സർക്കാർ സ്കൂളായി മാറി .
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറിയും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും ഉണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന പ്രധാന ഹാളും 6 ക്ലാസ്സ് മുറികളും ഒരു കമ്പ്യൂട്ടറൈസ്ഡ് ഹൈടെക് ക്ലാസ്സും ഉണ്ട്. 1 പാചകപുരയുണ്ട്. രണ്ട് കിണറുകൾ സ്കൂളിൻ്റെ മുൻവശത്ത് ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ശുചിമുറികൾ ഉണ്ട്. ഭിന്നശേഷി കുട്ടികൾക്കായി റാംപ് സൗകര്യമുള്ള ഒരു toilet ഉം ഒരു സാധാരണ toilet ഉം ഉണ്ട്. മഴ വെള്ളസംഭരണത്തിനായി വലിയ മഴവെള്ളസംഭരണി ഉണ്ട്. സ്കൂൾ കെട്ടിടത്തോട് ചേർന്ന് വലിയ കളിസ്ഥലം ഉണ്ട്. മാലിന്യ സംസ്കരണ പദ്ധതി പ്രകാരം നിർമ്മിച്ച തുമ്പൂർമൂഴി ഉണ്ട്.ക്ലാസ്സ് റൂം ഓടിട്ട കെട്ടിടങ്ങൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക ശാസ്ത്ര രംഗങ്ങളിൽ തിളക്കമാർന്ന വിജയം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .ശാസ്‌ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മൂന്നാം സ്ഥാനം ഉൾപ്പെടെ മിന്നുന്ന പ്രകടനം കാഴ്ച്ച വയ്ക്കാനും സാധിച്ചു .കലോത്സവ വേദികളിലും തങ്ങളുടേതായവ്യക്തിമുദ്രപതിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിച്ചു .കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും നമ്മുടെപിഞ്ചോമനകൾക്ക് സാധിച്ചു .
ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് .വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന എസ് എം സി യാണ് നമുക്ക് ഉള്ളത് .
മുൻ സാരഥികൾ
| പേര് | കാലഘട്ടം |
|---|---|
| ഇന്ദിര മണി അമ്മ | |
| ഉഷാകുമാരി ടി | |
| പ്രമീള എസ് | |
| ശശികലാദേവി എസ് | 2019-2021 |
| ലത എസ് | 2022-23 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പദ്മഭൂഷൺ ബഹുമതി ലഭിച്ച പ്രശസ്ത കഥകളി നടനായിരുന്ന മടവൂർവാസുദേവൻ നായർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് .
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വർക്കല റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് മാർഗ്ഗം( 20കിലോമീറ്റർ )
- എം .സി റോഡ് നിലമേലിൽനിന്ന് ബസ് മാർഗ്ഗം എത്താം ( 6.8കിലോമീറ്റർ )