ഗവ. എൽ. പി. എസ്. അവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(39201 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. അവന്നൂർ
വിലാസം
Avanoor

Avanoor
,
കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
,
കൊല്ലം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0474 2452282
ഇമെയിൽgvlpsavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്39201 (സമേതം)
യുഡൈസ് കോഡ്32130700309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി പി
പി.ടി.എ. പ്രസിഡണ്ട്രതീഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്രാധാമണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റി യിലെ ഒന്നാം വാർഡായ അവണൂരിൽ സ്ഥിതി ചെയ്യുന്ന (പുത്തൂർ-ശാസ്താംകോട്ട റോഡിന്റെ സമീപത്ത്) ഈ സ്കൂൾ 1930 ൽ ശ്രീമാൻ കല്ലിടുക്കിൽ കുഞ്ഞൻപിള്ള സ്വന്തം സ്ഥലം 50 സെന്റിൽ സ്കൂൾ കെട്ടിടം നിർമ്മിച്ച് ആരംഭിച്ചതാണ്. പിന്നീട് ഇത് സർക്കാരിന് നൽകുകയും കുഞ്ഞൻപിള്ള സാർ നാമകരണം ചെയ്ത ഗണേശ വിലാസം എൽ.പി.സ്കൂൾ ഗവൺമെന്റ് ഗണേശവിലാസം എൽ.പി സ്കൂളായി മാറു കയും ചെയ്തു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ഈ സ്കൂളിൽ ചുറ്റുമുള്ള അംഗൻവാടികളിൽ നിന്നും കുട്ടികൾ എത്താറുണ്ട്. ഒറ്റക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിന് ഇപ്പോൾ രണ്ടു കെട്ടിടങ്ങളുണ്ട്. എങ്കിലും മുകളി ലത്തെ കെട്ടിടത്തിന് കാലപ്പഴക്കത്തിൽ കേടുപാടുകളുണ്ട്.

സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റിയുടെ കാര്യമായ ഇടപെടലുണ്ട് കഞ്ഞിപ്പുരയും ചുറ്റുമതിൽ കുറേ ഭാഗങ്ങളും നിർമ്മിച്ച് നൽകിയിട്ടുണ്ട്. എസ്.എസ്.എ.യിൽ നിന്നും ഇടഭിത്തി, ടോയ്ലറ്റ്, കുടിവെള്ളത്തിന് മോട്ടർ, ഇലക്ട്രിഫിക്കേഷൻ ഇവ നടത്തിത്തന്നിട്ടുണ്ട്.

സാമൂഹിക സാംസ്കാരിക സാമ്പത്തിക ആദ്ധ്യാത്മിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അനേകം ഷാർക്ക് ജന്മം നൽകിയ സ്കൂളാണിത്. ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ.കെ.ജി. ഗോപാലൻ നായർ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.

ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളാ യിരുന്നു ഇത്. എന്നാൽ ഇടക്കാലത്ത് സർക്കാർ വിദ്യാലയങ്ങളിൽ പൊതുവായു ണ്ടായ കുട്ടികളുടെ എണ്ണക്കുറവ് ഈ വിദ്യാലയത്തെയും ബാധിച്ചു. തുടർന്ന് അധ്യാപന രംഗത്തും മറ്റ് സർക്കാർ മേഖലകളിലും സേവനമനുഷ്ഠിക്കുന്ന ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ചു. അതിന്റെ ഫലമായി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടു ത്തുന്നതിൽ പി.ടി.എ.യുടെ പങ്ക് എടുത്ത് പറയത്തക്കതാണ്. പി.ടി.എ.യുടെ സഹാ യത്തോടെ സ്കൂളിലേക്ക് ഒരു ഉച്ചഭാഷിണി വാങ്ങി. സ്കൂൾ സംരക്ഷണ സമിതിയുടെയും പി.ടി.എ.യുടെയും പ്രവർത്തനങ്ങൾ മൂലം കുട്ടികൾ കുട്ടികളുടെ എണ്ണത്തിൽ ഇപ്പോൾ ഗണ്യയമായ വർധനവുണ്ടായിക്കൊണ്ടിരിക്കുന്നു.

കലാമേളയിലും ശാസ്ത്രമേളയിയും മറ്റും എപ്പോഴും കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. എൽ.എസ്.എസ്. സ്കോളർഷിപ്പ് മറ്റ് സ്കോളർഷി പ്പുകൾ എന്നിവ നേടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.

വിദ്യാലയം മികവിന്റെ കേന്ദ്രം

കാമ്പസ് ഒരു പാഠപുസ്തകം - പഠനത്തെ പരിസരബുദ്ധിയും ജീവിത ന്ധിയും ആക്കുവാൻ ആവാസ പരിസര സാധ്യതകൾ പ്രയോജനപ്പെടുത്തുകയും സ്കൂൾ കാമ്പസിനെ ഒരു പാഠപുസ്തകമായി വികസിപ്പിക്കുകയും ചെയ്യും.

ലൈബ്രറി ആധുനികവത്ക്കരിക്കും ക്ലാസ് മുതൽ വായനാ സംസ്ക്കാരം പ്രോത്സാഹിപ്പിക്കും ഇതിന്റെ ഭാഗമായി ഡിജിറ്റൽ ലൈബ്രറി വിദ്യാല യങ്ങളിൽ ക്രമീകരിക്കും

വിദ്യാർത്ഥിയുടെ കഴിവിന്റെ സമസ്ത മേഖലകളുടെയും വികാസം ലക്ഷ്യമി ടും. ഓരോ വിദ്യാർത്ഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ആവശ്യമായ അവസരങ്ങൾ പഠനപ്രവർത്തനങ്ങ ളുടെ ഭാഗമായും സവിശേഷ സന്ദർഭങ്ങൾ ഒരുക്കിയും വികസിപ്പിക്കും.

പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ കുട്ടികൾക്കും പിന്തുണയും പ്രോത്സഹനവും പ്രവൃത്തിപരിച വിദ്യാഭ്യാസത്തിന് അനുഗുണമായ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തും.

ക്ലാസ് മുറികൾ ഹൈടെക്ക് ആക്കും ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ക്ലാസ്സ് റൂമിൽ ലഭ്യമാക്കും. രക്ഷാകർത്ത സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നാട്ടിൽ ലഭ്യമായ വിഭവങ്ങൾ സ്വരൂപിച്ച് ക്ലാസ്സ് മുറികൾ സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സ്കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും ആകർഷക പഠനമിക വിനായ് ഭൗതിക സാഹചര്യങ്ങളുടെ മികവ് ഉറപ്പാക്കും സ്കൂൾ കെട്ടിടങ്ങൾ ആകർഷകമാക്കും.

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ വാഹനം
  • കുട്ടികൾക്ക് സുരക്ഷിതായ യാത്ര സൗകര്യം ഒരുക്കൽ
  • ക്ലാസ്സ്‌റൂമിൽ മെച്ചപ്പെട്ട വായന സൗകര്യം
  • ടോയ്ലറ്റ് സൗകര്യം
  • ഒന്നാം ക്ലാസ്സിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനായി പ്രീ പ്രൈമറിക്ക് കൂടുതൽ സൗകര്യങ്ങൾ ഉണ്ട്
  • മെച്ചപ്പെട്ട ഐ ടി ക്ലാസുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.കെ. ജി  ഗോപാലൻ നായർ -1972(ദേശീയ അധ്യാപക അവാർഡ് ജേതാവ് )

2. ആർ. കേശവ പിള്ളൈ -1979

3. എം. എസ്  സുബൈദ ബീവി-1984

4. ബി. ദേവകി അമ്മ -1987-1988

5. റസിയ ബീവി പി ഒ -1990-1991

6. ജി വിജയ ദേവി

7. എം ഉമൈബാൻ ബീവി

8. കെ. രാജൻ

SCHOOL ENTRANCE G.V.L.P.S AVNOOR KOTTARAKARA

9. ടി സ്റ്റാലിൻ ക്രൂസ്

10. എൽ രാധാമണി

11. കുഞ്ഞുമോൾ വി സി

12. അൽസാനിൻ  ബീഗം

13. ലളിതാംബിക

14. സുജാത കെ പി

15. മിനി എം ഡി -2016

16. ഷാജി പി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  1. സ്കോളർഷിപ് പരീക്ഷകളിൽ മികച്ച വിജയങ്ങൾ
  2. .കലാ കായിക മത്സരങ്ങളിൽ കുട്ടികൾ  നേടുന്ന മിന്നുന്ന വിജയങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==

  • കൊട്ടാരക്കര ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി പുത്തൂർ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം .
Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._അവന്നൂർ&oldid=2536460" എന്ന താളിൽനിന്ന് ശേഖരിച്ചത്