സഹായം Reading Problems? Click here


ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(37648 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ
School padam.resized.jpg
വിലാസം
വട്ടക്കോട്ടാൽ,കുമ്പനാട് പി ഒ പത്തനംതിട്ട

വട്ടക്കോട്ടാൽ
,
689547
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ04692667800,947595486
ഇമെയിൽvattakottalups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം25
പെൺകുട്ടികളുടെ എണ്ണം23
വിദ്യാർത്ഥികളുടെ എണ്ണം48
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. സുനിൽകുമാർ കെ യു
പി.ടി.ഏ. പ്രസിഡണ്ട്ശ്രീമതി ജാൻസി സി തങ്കച്ചൻ
അവസാനം തിരുത്തിയത്
20-11-2020Vattakottal


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമ പ‍ഞ്ചായത്തിലെ 11-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത് .പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാനായി 1899 ൽ ആരംഭിച്ചതാണ് വിദ്യാലയം. 2013 ൽ പ്രീ-പ്രൈമറി ആരംഭിച്ചു.പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.120 വർഷ പഴക്കമുള്ള ഈ സ്കൂളിന് ധാരാളം മികച്ച വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.വെണ്ണിക്കുളംഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുുന്ന വിദ്യാലയമാണിത് ‍

ഭൗതികസൗകര്യങ്ങൾ

പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്. .ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്ന് വിശാലമായ കളിസ്ഥലവും ഉണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ നാലു ലാപ്ടോപ്പുും രണ്ടു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർ‍വ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.

മികവുകൾ

വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെട‍ുന്ന‍ു.•

വിവിധ ദിനാചരണങ്ങൾ

•ഭക്ഷ്യമേള

•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്

•Parenting

'•പഠനോത്സവങ്ങൾ

•Hello English പ്രവർത്തനങ്ങൾ

•ഉല്ലാസ ഗണിതം

•ഗണിതവിജയം

•സ‍‍ുരീലീ ഹിന്ദി

•ശാസ്ത്രരംഗം

•മലയാളത്തിളക്കം

•ഡിജിററൽ പൂക്കളമത്സരം

•പ്രതിഭയോടൊപ്പം

•English fests

• ശ്രദ്ധ – മികവിലേക്കൊരു ചുവട്

• നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ

കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ്‌ റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ്‌ തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്‌ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

 • കൃഷി.
 • ദിനാചരണങ്ങൾ.
 • ഭക്ഷ്യമേള.
 • ആഘോഷങ്ങൾ.
 • ക്വിസ് മൽസരങ്ങൾ.
 • ടാലന്റ് ലാബ്.
 • പ്രദർശനങ്ങൾ.
 • പഠനോത്സവം.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബുകൾ

 • വിദ്യാരംഗം കലാസാഹിത്യവേദി
 • ജ്യോതിശാസ്ത്ര ക്ലബ്ബ്
 • സ്മാർട്ട് എനർജി ക്ലബ്
 • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
 • സയൻസ് ക്ലബ്‌
 • ഹെൽത്ത് ക്ലബ്‌
 • ഗണിത ക്ലബ്‌
 • സാമൂഹ്യ ശാസ്ത്ര ക്ലബ്
 • ഹിന്ദി ക്ലബ്
 • ടാലൻ്റ് ലാബ്

സ്കൂൾ ചിത്രഗ്യാലറി

വഴികാട്ടി

ടി.കെ റോഡിൽ കുമ്പനാട് പടിഞ്ഞാറേ കവലയിൽ നിന്നും 600 മീറ്റർ വടക്ക് മാറി കുമ്പനാട് -പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജങ്ഷനു സമീപം സ്ഥിതി ചെയ്യുന്നു.{{#}}