സി.എം.എസ്. എൽ .പി. എസ്. ചുങ്കപ്പാറ
ഫലകം:Prettyurl CMSL.P.SChunkappara
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്. എൽ .പി. എസ്. ചുങ്കപ്പാറ | |
---|---|
വിലാസം | |
ചുങ്കപ്പാറ 686547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 04692697020 |
ഇമെയിൽ | cmsIpschunkappara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37612 (സമേതം) |
യുഡൈസ് കോഡ് | 32120701615 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടാങ്ങൽ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | kunjumol pc |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ചുങ്കപ്പാറ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനു സോമൻ |
അവസാനം തിരുത്തിയത് | |
11-12-2024 | 37612 |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചുങ്കപ്പാറ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം. എസ്. എൽ. പി. എസ്. ചുങ്കപ്പാറ.
ചരിത്രം
കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സി.എം.എസ് മിഷണറിമാരാൽ 1898 ൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ് സി.എം.എസ്.എൽ.പി.സ്കൂൾ ചുങ്കപ്പാറ. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര ഗ്രാമമായ ചുങ്കപ്പാറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആരംഭകാലത്ത് പള്ളിക്കൂടവും പ്രാർത്ഥനാലയവുമായി സ്ഥാപിച്ച ഈ സ്ഥാപനം കോട്ടാങ്ങൽ, ചുങ്കപ്പാറ, നാഗപ്പാറ, നിർമ്മലപുരം, പെരുമ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനമായിരുന്നു.
സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള സി.എം.എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചുങ്കപ്പാറ സി.എം.എസ്.എൽ.പി സ്കൂൾ ,കൊറ്റനാട് സെന്റ്. സ്റ്റീഫൻസ് സി. എസ്. ഐ ചർച്ചിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ചുങ്കപ്പാറയുടെ വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്ത് ചലനാത്മകമായ മാറ്റം സൃഷ്ടിച്ച ഈ വിദ്യാലയം 124 വർഷമായി ഇവിടെ നില കൊള്ളുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ഈ വിദ്യാലയം കെട്ടിലും മട്ടിലും പഴമയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ആഘോഷങ്ങൾക്കായ് സ്കൂളിന്റെ ഉള്ളിൽത്തന്നെ ഒരു സ്റ്റേജുണ്ട്.സ്കൂൾ കെട്ടിടത്തിനു ചുറ്റും മതിൽ കെട്ടി അടച്ചിട്ടുണ്ട്. നല്ല ബഞ്ചും ഡെസ്കും. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായ് വിശാലമായ ഒരു പാചകപ്പുരയും ഭക്ഷണ ശാലയും ഉണ്ട്. സ്കൂളിന്റെ രണ്ടു കവാടങ്ങളും മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം ,ഇന്റർനെറ്റ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
1. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം 2.എൽ.എസ്.എസ്. പരിശീലനം 3. ബാലസഭ 4.ദിനാചരണങ്ങൾ 5. പൂന്തോട്ട നിർമ്മാണം 6. ജൈവ പച്ചക്കറിത്തോട്ടം 7.ബോധവല്ക്കരണ ക്ലാസ്സുകൾ 8. കൗൺസിലിംഗ് ക്ലാസ്സുകൾ 9. വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ 10. ഓണം, ക്രിസ്മസ് ആഘോഷങ്ങൾ
മാനേജ്മെന്റ്
സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് മാനേജർ - റവ.സുമോദ്.സി ചെറിയാൻ
മുൻ പ്രഥമാധ്യാപകർ
1. 1944 ജൂൺ - 1971 ഏപ്രിൽ -എം.സി.വർഗ്ഗീസ് 2 . 1971 ജൂൺ - 19729-എ.എം.തോമസ് 3 . 1972 ജൂലൈ - 1978 മെയ്യ് - എം.സി.അന്നമ്മ 4. 1978 ജൂൺ- 1984 നവംബർ - വി .പി .ജേക്കബ്. 5.1984ഡിസംബർ - 1986 ഏപ്രിൽ -തോമസ് ജോൺ 6 . 1986 ജൂലൈ - 1990 ഏപ്രിൽ- റ്റി.എം.ഫിലിപ്പോസ് 7 . 1990 മെയ്യ് - 2003 മാർച്ച് - റേ ച്ചലമ്മ വർക്കി 8 . 2003 ഏപ്രിൽ - 2005 ഏപ്രിൽ - ജെ.രാജൻ 9. 2005മെയ്യ് - 2010 മാർച്ച് - പി. .സി .പീറ്റർ 10. 2010 ഏപ്രിൽ- 2016 മാർച്ച് -തോമസ് ജേക്കബ് കെ 11. 2016 ഏപ്രിൽ - ബിനു ജേക്കബ് ഇട്ടി
== സ്കൂൾ നേട്ടങ്ങൾ==
2019 -2020 അധ്യയന വർഷം നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന കുമാരി അഞ്ജന ബിനുകുമാർ എൽ .എസ് .എസ് .സ്കോളർഷിപ്പിന് അർഹയായി
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- 37612
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ