എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
(37332 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്
37332-1.JPG
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ.
,
689548
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0469 2661333
ഇമെയിൽmtlpspulladanamala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37332 (സമേതം)
യുഡൈസ് കോഡ്32120600524
വിക്കിഡാറ്റQ87593762
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് മാത്യു
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഗിരിഷ് കുമാർ വി.എൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസ വിനോദ്
അവസാനം തിരുത്തിയത്
07-11-202237332


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാർത്തോമ്മാ ലോവർ പ്രൈമറി സ്കൂൾ പുല്ലാട്. ആനമല സ്കൂൾ എന്നാണു അറിയപ്പെടുന്നത്.

ചരിത്രം

അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.കൂടുതൽ ചരിത്രം


ഭൗതികസൗകര്യങ്ങൾ

23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ്‌ മുറികളുണ്ട്.4 ക്ലാസ്‌ മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ്‌ റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ബാലസഭ
  • ഇക്കോ ക്ലബ്ബ്
  • മനോരമ നല്ലപാഠം യൂണിറ്റ്
  • സ്പോർട്സ് ക്ലബ്ബ്

മികവുകൾ

സ്കൂൾ ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവർത്തി പരിചയ മേള, സ്കൂൾ കലോത്സവം സബ്ജില്ല, ജില്ല തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും അനധ്യപകർക്കും പ്രതേകം ടോയ്ലറ്റ്.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമതിലും കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റോടുകൂടിയ കവാടം. വർഷം മുഴുവൻ ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസ്സായ കിണർ. എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടറുകളും.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്കൂൾ സജീവമായി ഏർപ്പെടുന്നു. ഈ വർഷം നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും പൂർവികരുടെ അനുഗ്രഹവും ഏറ്റുവാങ്ങിയ വിദ്യാലയം.

മുൻസാരഥികൾ

ക്രമ നമ്പർ
പേര് സേവനമനുഷ്ഠിച്ച വർഷം
1
ശ്രീ.വി.ഇ.വർക്കി
1917-1957
2
ശ്രീ.കോശി വർഗീസ്
1957-1961
3
ശ്രീ.മാത്യു ഈപ്പൻ
1961-1964
4
ശ്രീമതി.വി.ഐ.മേരി
1964-1981
5
ശ്രീമതി.പി.എം.തങ്കമ്മ
1981-1983
6 ശ്രീമതി. സി. ഒ.ഗ്രേസിയമ്മ 1983-1990
7
ശ്രീമതി.എ.എസ്.ശോശാമ്മ
1990-1991
8
ശ്രീമതി.ആനിയമ്മ തോമസ്
1991-1994
9
ശ്രീ.കെ.വി തോമസ്
1994-2020
10
ശ്രീ.തോമസ് മാത്യു
2020-


പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

1.റവ. പി.ജെ ഫിലിപ്പ് -മാർത്തോമ്മാ സഭ മുൻ സഭാ സെക്രട്ടറി

2. പ്രൊഫ.പി.എം.വർഗീസ് -റിട്ട.പ്രൊഫസർ കോഴഞ്ചേരി സെന്റ്. തോമസ് കോളേജ്

3.ശ്രീ. തമ്പാൻ തോമസ് - മുൻ ട്രേഡ് യൂണിയൻ പ്രസിഡന്റ്‌

4.ശ്രീ. എം.പി ചാക്കോ - ചീഫ് ഇൻസ്ട്രക്ടർ, സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, ചാലക്കുടി

5.ഡോ.ചാക്കോ രാമച്ച -പ്രമോട്ടർ, അനസ്‌തേഷ്യ ഡിപ്പാർട്ട്‌മെന്റ് സ്ഥാപക കോ-ഓർഡിനേറ്റർ, സീനിയർ കൺസൾട്ടന്റ്- തിരുവനന്തപുരം കിംസ് ആശുപത്രി

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

പുകയില വിരുദ്ധ ദിനം

ചാന്ദ്ര ദിനം

ഹിരോഷിമ ദിനം

നാഗസാക്കി ദിനം

സ്വാതന്ത്ര ദിനം

അധ്യാപക ദിനം

ഗാന്ധി ജയന്തി

കേരളപ്പിറവി

ശിശു ദിനം

റിപ്പബ്ലിക് ദിനം

അദ്ധ്യാപകർ

1.തോമസ് മാത്യു  HM

2.സുജ  എസ്  ജോൺ LPST

3.സിസി മരിയ കുര്യൻ  LPST

4.റ്റിനു ആൻ ജോൺസൺ LPST

ക്ലബ്ബുകൾ

  • ഇക്കോ ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവല്ലയിൽ നിന്ന് കോഴഞ്ചേരി റൂട്ടിൽ 12 km ആനമല ജംഗ്ഷൻ, ഇടതു വശത്തുള്ള റോഡിൽ 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട്‌ ജംഗ്ഷൻ കഴിഞ്ഞു 1 km  ആനമല ജംഗ്ഷൻ, വലതു വശത്തുള്ള റോഡിൽ കൂടി 10 m ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു


Loading map...