സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 689531 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1843 |
വിവരങ്ങൾ | |
ഫോൺ | 0469 2661733 |
ഇമെയിൽ | poovathoorcmslps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37329 (സമേതം) |
യുഡൈസ് കോഡ് | 32120600515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 02 |
പെൺകുട്ടികൾ | 05 |
ആകെ വിദ്യാർത്ഥികൾ | 07 |
അദ്ധ്യാപകർ | 03 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിതകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1843-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ പൂവത്തൂർ പ്രദേശത്ത് 'പള്ളിയും കൂടവു'മായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഇന്നു കാണുന്ന സി.എം. എസ്സ്.എൽ.പി.സ്കൂൾ പൂവത്തൂർ.നാട്ടിലെ ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതിയിലേക്ക് നയിക്കുന്നതിനും സമൂഹത്തിൻറെ താഴേക്കിടയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം കൊടുക്കാനായും ക്രിസ്ത്യൻ മിഷണറിയായിരുന്ന ജോസഫ് പീററിൻറെ ഭാര്യ എമിലി പീറ്റ്ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1844-ൽ പള്ളി ആരാധന തുടങ്ങി.1845 നവംബർ 27ന് പള്ളിക്കായി ഒരു ചാപ്പൽ സ്ഥാപിച്ച് 'പള്ളിക്കൂട'ത്തിൽനിന്നും പള്ളി മാറി.കാലാകാലങ്ങളിൽ ഈ ചാപ്പൽ പുനരുദ്ധരിച്ചതാണ് ഇന്നു കാണുന്ന പൂവത്തൂർ സെൻറ് ജോസഫ് സി.എസ്സ്.ഐ.ചർച്ച്.
ആദ്യ കാലത്ത് 1മുതൽ4 വരെ ക്ളാസുകൾ ആയിരുന്നു.ഇരവിപേരൂർ,തോട്ടപ്പുഴശ്ശേരി, ആറൻമുള,ഇടയാറൻമുള, പുല്ലാട്, കോയിപ്രം, കടപ്ര, മാരാമൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ ഈ വിദ്യാലയം ആശ്രയമായി രുന്നു.സമൂഹത്തിൻറെ നാനാതുറകളിൽ പ്രസിദ്ധരായ പ്രമുഖ വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിട്ടുണ്ട്.
സാധു കൊച്ചുകുഞ്ഞുപദേശി, സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരൻ(പ്രശസ്ത പരിസ്ഥിതി പ്രവർത്തക സുഗതകുമാരിയുടെ പിതാവ്), പ്രൊഫ.എം.എം തോമസ്, പ്രൊഫ.കെ. ആർ ചന്ദ്രശേഖരൻ നായർ, ശ്രീ.ആർ.വി.പിള്ള ഐ .എ.എസ്സ്, ശ്രീ.എ.ഈ.തോമസ്സ് എന്നിവർ അവരിൽ ചിലരാണ്.
മാനേജ്മെന്റ്
സി.എസ്.ഐ. മദ്ധ്യ കേരളമഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള സ്ക്കൂളാണിത്. പൂവത്തൂർ സെന്റ് ജോസഫ് സി.എസ്.ഐ. ചർച്ച് ഇടവക വികാരി ലോക്കൽ മാനേജർ ആയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1843-ൽ ഓലക്കെട്ടിടത്തിൽ സ്ഥാപിച്ച വിദ്യാലയം ഇന്നു കാണുന്ന 'C' ആകൃതിയിൽ വെട്ടുകല്ലിൽ പണികഴിപ്പിച്ച് ഓടിട്ട് മനോഹരമാക്കി. ആദ്യ കാലത്ത് 1 മുതൽ 4വരെയുണ്ടായിരുന്ന ക്ളാസുകൾ പിന്നീട് 1 മുതൽ 5 വരെ ക്ളാസുകൾ ആയി.അത് പിന്നീടെപ്പോഴോ വീണ്ടും 1 മുതൽ 4 വരെ ക്ളാസുകൾ ആയി.പാഠപുസ്തകങ്ങളും സ്ളേററും നിലത്തു വച്ച് നിലത്തിരുന്നു പഠിച്ച കാലത്തിനു ശേഷം ഇന്ന് മനോഹരമായ 4 ക്ളാസ് മുറികളും ഓഫീസ് മുറിയും ആവശ്യത്തിന് ശൗചാലയങ്ങളും അടുക്കളയും ഉണ്ട്.ശുദ്ധജലത്തിനായി, വറ്റാത്ത കിണർ ഈ സ്കൂളിന്റെ സമ്പത്താണ്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സുഖമായി വച്ചിരുന്ന് പഠിക്കാൻ ആവശ്യത്തിന് ബഞ്ചുകളും ഡസ്കുകളും ബ്ളാക് ബോർഡ്, വൈറ്റ് ബോർഡ് എന്നിവയും ഉണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന നഴ്സറി,പി.ററി.എ-യുടെ സഹായത്താൽ നടക്കുന്നു.
ക്ളാസ് മുറികൾ പഠനോപകരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.കുട്ടികൾക്ക് ഇടവേളകളിൽ വിനോദോപകരണങ്ങളായ ഊഞ്ഞാൽ, സൈക്കിൾ, ഷട്ടിൽ ബാറ്റ്, ഫുട്ബോൾ എന്നിവ വിദ്യാലയത്തിൽ ക്രമീകരിച്ചിരിക്കുന്നു.ബൗദ്ധികവികാസത്തിനുവേണ്ടി പഠനോപകരണങ്ങളും കളിയുപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ ഉതകുന്ന തരത്തിൽ സ്കൂൾ പരിസരത്ത് മനോഹരമായ ഒരു പൂന്തോട്ടം നിർമിച്ചിരിക്കുന്നു.വൈവിധ്യമാർന്ന ചെടികളും മരങ്ങളും കൂടാതെ, ചെറിയ തോതിൽ കൃഷി യും ചെയ്യുന്നു.
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സംസ്ഥാനമൊട്ടാകെ പൊതുവിദ്യാലയങ്ങൾ ഹൈ-ടെക്ക് ആയി പ്രഖ്യാപിച്ചതിനു ശേഷം 2020 ഒക്ടോബർ 12-ന് നമ്മുടെ സ്കൂൾ ഹൈടെക് ആക്കിയതായി ലോക്കൽ മാനേജർ റവ.ബിജോ.കെ.നൈനാൻ പ്രഖ്യാപിച്ചു.തദവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി. സുമ ബാബു,പി .ററി.എ.പ്റസിഡൻറ് ശ്രീ.മനോജ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്റസ്സ് മേരിക്കുട്ടി മാത്യു,സ്ററാഫ് സെക്രട്ടറി മിനി.എസ്.ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ഇവിടെ നല്ല രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതരവിഷയങ്ങൾ ഐ.ടി.സാദ്ധ്യതകളോടുകൂടി പഠിപ്പിക്കാൻ സാധിക്കുന്നു.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട്.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. കുട്ടികളുടെയും സ്കൂളിന്റെ യും സുരക്ഷ യ്ക്കായി സ്കൂളും കോമ്പൗണ്ടും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
ലൈബ്രറിക്ക് ഒരു മുറി, ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഇവ സ്കൂളിന് ആവശ്യമാണ്.
മികവുകൾ
മുൻകാല പഠിതാക്കൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ത് വിദ്യാലയത്തിന്റെ നേട്ടമാണ്.നാടിനും രാജ്യത്തിനും ഉതകുന്ന പൗരൻമാരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചു.
ഈ കാലഘട്ടത്തിൽ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ ആരംഭത്തോടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞപ്പോൾ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വെങ്കിലും വരുന്ന കുട്ടികൾ ഉപജില്ലാ - ജില്ലാ പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും. ചെയ്യുന്നു.പൊതുസ്കോളർഷിപ്പ് പരീക്ഷയായ എൽ.എസ്സ്.എസ്സ്.പരീക്ഷ എഴുതുകയും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
- സാധു കൊച്ചുകുഞ്ഞുപദേശി
- ബോധേശ്വരൻ(സ്വാതന്ത്ര്യസമര സേനാനി,കവി)
- ശ്രീ.ആർ.വി.പിള്ള(ഐ.എ.എസ്സ്)
- പ്രൊഫ.കെ.ആർ.ചന്ദ്രശേഖരൻനായർ
- പ്രൊ.എം.എം.തോമസ്സ്
- റവ.പി.വി.വർഗീസ്
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- മേരിക്കുട്ടി മാത്യു (ഹെഡ് മിസ്ട്രസ്സ്)
- മിനി.എസ്സ്.ഈപ്പൻ
- സനിത.ററി
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര- ഗണിത ശാസ്ത്ര-പ്റവൃത്തിപരിചയമേളകൾ
- കലാകായിക മേളകൾ
- ചിത്ര-രചനാമത്സരങ്ങൾ
- എൽ.എസ്സ്.എസ്സ് പരിശീലനം
- ദിനാചരണങ്ങൾ
- ബാലസഭ
- ലൈബ്രറി പുസ്തകം വിതരണം
- വിദ്യാരംഗം കലാസാഹിത്യ വേദി
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
- ഗണിത വിജയം
- ഉല്ലാസഗണിതം
ക്ലബ്ബുകൾ
- ഗണിത ക്ലബ്
- സയൻസ് ക്ളബ്
- ആർട്സ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ളബ്
- പരിസ്ഥിതി ക്ലബ്
- സുരക്ഷാ ക്ലബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാരാമൺ- ചെട്ടിമുക്ക്-ആറാട്ടുപുഴ റോഡിൽ പൂവത്തൂർ കവലയിൽ ക്ഷേത്രത്തിന് ഏകദേശം നാനൂറു മീറ്റർ പടിഞ്ഞാറ് വലതുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രവേശനോത്സവം 2022-2023
ജൂൺ1-ബുധനാഴ്ച പ്രവേശനോത്സവത്തോടെ പുതിയ സ്കൂൾ വർഷം ആരംഭിച്ചു.ലോക്കൽ മാനേജർ റെനി ഫിലിപ്പ് അച്ചൻ അദ്ധ്യക്ഷനായിരുന്നു.വാർഡ്മെംബർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ നിലവിളക്കിൽ നിന്ന് എല്ലാവരും തിരി കൊളുത്തിയത് വേറിട്ട അനുഭവമായി.പൂവത്തൂർ ബ്രദേഴ്സ് ക്ലബ്ബ് എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ നല്കി.മുൻ ഹെഡ്മിസ്ട്രസ്സ്, രക്ഷകർത്താക്കൾ, അയൽവാസികൾ എല്ലാവരും സന്നിഹിതരായിരുന്നു
ഗ്രന്ഥശാലാ സന്ദർശനം
വായനാ വാരത്തോട് അനുബന്ധിച്ച് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് ഗ്രന്ഥശാല(വൈ.എം.എ ലൈബ്രറി, പൂവത്തൂർ) സന്ദർശിച്ചു (23/06/22)
ലഹരി വിരുദ്ധ ക്യാമ്പെയ്ൻ
ലഹരി വിരുദ്ധ ക്യാമ്പെയ്ൻറെ ഭാഗമായി എല്ലാ അദ്ധ്യാപകരും ബി ആർ സി തലത്തിലെ ക്ളാസിൽ പങ്കെടുത്തു.എല്ലാ രക്ഷിതാക്കൾക്കുംവാട്സാപ്പ് മുഖേന ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിച്ചു.ഒക്ടോബർ 6-ന് മുഖ്യമന്ത്രി നല്കിയ സന്ദേശം പ്രൊജക്ടർ മുഖേന കാണുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരം ഒരുക്കി.അദ്ധ്യാപകർ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം പ്രത്യേകം ക്ളാസ് എടുത്തു.സ്കൂൾതല ജനജാഗ്രതാസമിതി രൂപീകരിച്ചു.14/10/22-ൽ ജനജാഗ്രതാസമിതിയുടെ ഒരു മീറ്റിംഗ് കൂടി.ജനമൈത്രി ബീറ്റ് ഓഫീസർ വി.പി.പരശുറാം സാർ മുഖ്യപ്രഭാഷണം നടത്തി.തുടർന്നു നടന്ന ചർച്ചയിൽ ഏവരും സജീവമായി പങ്കെടുത്തു.35പേർ യോഗത്തിൽ പങ്കെടുത്തു.
കുട്ടികൾ ലഹരിക്കെതിരെ ബാഡ്ജും പ്ളക്കാർഡും തയ്യാറാക്കി.01/11/22-ൽ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് റാലി നടത്തി.പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും നിർദേശങ്ങളും സ്വീകരിച്ചു.മീററിംഗ് നടത്തി.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ലഹരിക്കെതിരെ മനുഷ്യശൃംഖല രൂപീകരിച്ചു.ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഒന്നാം ഘട്ടം സമാപിച്ചു.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37329
- 1843ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ