പരുമല സെമിനാരി എൽ.പി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരുമല സെമിനാരി എൽ.പി.എസ്. | |
---|---|
വിലാസം | |
പരുമല പരുമല പി.ഒ. , 689626 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 10 - 08 - 1893 |
വിവരങ്ങൾ | |
ഫോൺ | 0479 2312340 |
ഇമെയിൽ | parumalaseminarylps11@gmail.com |
വെബ്‍സൈറ്റ് | https://youtube.com/shorts/F62wjFhLfdM?feature=share |
കോഡുകൾ | |
സ്കൂൾ കോഡ് | 37258 (സമേതം) |
യുഡൈസ് കോഡ് | 32120900120 |
വിക്കിഡാറ്റ | Q87593208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 134 |
ആകെ വിദ്യാർത്ഥികൾ | 283 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലക്സാണ്ടർ പി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ്ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന സക്കീർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം/Parumala Seminary lps
പരിശുദ്ധനായ പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.ഫലകം:കൂടുതൽ ചരിത്രവിശേഷങ്ങൾ പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017ൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും, സ്കൂൾ പിറ്റിഎയുടേയും, സ്കൂൾ മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ വലിയ തോതിൽ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞു. ഇതിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞു. താഴെ പറയുന്ന വികസനങ്ങൾ സ്കൂളിൽ നടത്തി.
- ശതോത്തര രജത ജൂബിലി (125 വർഷം.) യുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്റൂമും, പുതിയ ഓഫീസ് റൂമും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും, മാനേജ്മെന്റിന്റെയും, സ്കൂൾ പി ടി എയുടേയും, അധ്യാപകരുടേയും സഹായത്താൽ നിർമ്മിച്ചു.
- പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും, പരുമല സെമിനാരി കൗൺസിലിന്റെയും, സ്കൂൾ മാനേജ്‍മെന്റിന്റെയും സഹായത്തോടെ സ്കൂളിന് സ്വന്തമായി ഒരു ബസ് വാങ്ങി കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തി
- പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിന്റെയും സഹായത്താൽ സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തു മനോഹരമാക്കി.
- സ്കൂൾ മാനേജ്‍മെന്റിൽ നിന്നും പുതിയ പാചകപ്പുര നിർമ്മിച്ചു നൽകി.
- ഒരു പൂർവ്വ വിദ്യാർത്ഥിസ്കൂളിന് പുതിയ ഒരു മൈക്ക് സെറ്റ് സംഭാവന നൽകി.
- സ്കൂളിന് പുതിയ ടിവി, പ്രിന്റർ, ഫയലുകൾ വയ്ക്കുന്നതിന് അലമാര എന്നിവ പലരിൽ നിന്നും ലഭിച്ചു.
- ബസ് ഇടുന്നതിന് പൂർവ്വ വിദ്യാർത്ഥി സംഘടന ഷെഡ് നിർമ്മിച്ചു തന്നു.
- കുട്ടികൾക്ക് പുതിയ ടോയ് ലറ്റ് സ്കൂൾമാനേജ്‍മെന്റിൽ നിന്നും നിർമ്മിച്ചു നൽകി.
- കുടിവെള്ളത്തിനായി Offer IR Flood Recovery Organisation കിണർ സ്ഥാപിച്ചു തന്നു.
- വേനൽക്കാലത്ത് കുട്ടികൾക്ക് ഉഷ്ണമകറ്റുന്നതിനായി എല്ലാ ക്ലാസ്സുകളിലും പൂർവ്വ വിദ്യാർത്ഥി സംഘടന ഫാൻ ഇട്ടു തന്നു.
അങ്ങനെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ വലിയ പുരോഗതി സ്കൂളിൽകഴിഞ്ഞ 4 വർഷത്തിനുളളിൽ ഉണ്ടായി. അതിന് സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
മികവുകൾ
ഭൗതികവും അക്കാദമികവുമായ മേഖലകളിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്ന് സ്കൂളിൽ കുട്ടികളെ ഇരുത്തുവാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഒന്നു മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ ഒരോ ഡിവിഷൻ കൂടുകയുണ്ടായി. ഇന്ന് ഇവിടെ പ്രീ പ്രൈമി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലായി350 കുട്ടികൾ പഠിക്കുന്നു.
വിദ്യാർത്ഥി കളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ( 1 to v)
ക്രമ നമ്പർ | വർഷം | കുട്ടികൾ |
---|---|---|
1 | 2015-16 | 128 |
2 | 2016-17 | 139 |
3 | 2017-18 | 165 |
4 | 2018-19 | 196 |
5 | 2019 -20 | 222 |
6 | 2020-21 | 250 |
തനത് പ്രവർത്തനങ്ങൾ
1. പുസ്തകത്തൊട്ടിൽ
പരുമല സെമിനാരി സ്കൂളിൽ നടപ്പാക്കിയ പുസ്തകത്തൊട്ടിൽ എന്ന പരിപാടി ജില്ലാതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനമാണ്. പുസ്തകത്തൊട്ടിലിന് ഇന്ന് അഞ്ചു വയസ്സ്. ജനങ്ങളിൽ വായനാശീലം കുറഞ്ഞു വരുന്നതുമൂലം അവർ സങ്കുചിത മനസ്ഥിതിയുള്ളവരായി മാറുന്നു. ഇതു മൂലം സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാകുന്നു. ഇതിന് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊതു ജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടു കൂടി സ്കൂളിൽ ഒരു വായനശാല സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത തരത്തിൽ പ്രവർത്തിക്കുന്നു.ഇതിലേയ്ക്കുള്ള പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിലൂടെ ശേഖരിക്കുന്നു. കുട്ടികളുടെ ജന്മദിനത്തിൽ മിഠായിക്കു പകരം പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിൽ സംഭാവന ചെയ്യുന്നു.കഴിഞ്ഞ നാലു വർഷത്തിൽ പുസ്തകത്തൊട്ടിലിലൂടെ 750 പുസ്തകങ്ങൾ കിട്ടി. ഇവ കുട്ടികൾക്ക് വായിക്കാൻ വീട്ടിൽ കൊണ്ടു പോകാം വായിച്ചു കഴിഞ്ഞാൽ വായനാക്കുറിപ്പ് തയ്യാറാക്കി പുസ്തകയുമായി അധ്യാപകരെ തിരികെ ഏൽപിക്കണം. വായിച്ച പുസ്തകത്തിൻ്റെ വായനാ കുറിപ്പ് കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. വിശ്രമവേളയിൽ മുതിർന്ന കുട്ടികൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് കഥകൾ വായിച്ചു കൊടുക്കുന്നു മലയാളത്തിന് കൂടുതൽ പ്രാധാന്യം നൽകി മലയാളം ക്ലബ്ബിൻ്റെ പ്രവർത്തന ഫലമായി വിദ്യാരംഗം, മലയാളത്തിളക്കം, അങ്ങനെ എവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.അമ്മമാരിലും വായനാശീലം വളർത്തുന്നതിനായി അമ്മമായന ഏർപ്പെടുത്തി. അവർക്ക് വായിക്കാനായി പുസ്തകങ്ങൾ നൽകി വായനാശീലത്തെ പരിപോഷിപ്പിക്കുന്നതിനായി ദിവസവും 10 പത്രങ്ങൾ ലയൺസ് ക്ലബ്ബ് മാന്നാർ സ്കൂളിന് കഴിഞ്ഞ അഞ്ചു വർഷമായി നൽകുന്നു.പൊതു സമൂഹത്തിനും ഇത് പ്രയോജനപ്പെടുന്നു.
2. മണ്ണെഴുത്ത്
ചൊല്ലി കൊടുക്കുന്ന അക്ഷരങ്ങൾ ഏറ്റുചൊല്ലിയും കുഞ്ഞിളം വിരലുകളാൽ മണ്ണിൽ അക്ഷരങ്ങൾ കുറിച്ചും അറിവിൻ്റെ ലോകത്തിലേയ്ക്ക് പിച്ചവച്ചു പോയിരുന്ന ഒരു നിലത്തെഴുത്ത് പള്ളിക്കുടക്കാലം നമ്മുടെ ഓർമ്മയിൽ ഉണ്ടാകും. ആശാനും ആശാട്ടിയമ്മയും എല്ലാം വിസ്മൃതിയിൽ ആകുമ്പോൾ അവയ്ക്കൊരു പുനർജ്ജീവനം നൽകുകയാണ് പരുമല സെമിനാരി എൽ പി സ്കൂളും അദ്ധ്യാപകരും.
പ്രീ പ്രൈമറി മുതൽ രണ്ടാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി രാവിലെ 9 മുതൽ 9.45 വരെയും വൈകിട്ട് 3.30 മുതൽ 4 വരെയുമുള്ള സമയങ്ങളിൽ ആശാട്ടിയമ്മ പ്രത്യേക പരിശീലനം നൽകി വരുന്നു. തറയിൽ ഇരുത്തി വിരലുകൾ കൊണ്ട് മണ്ണിൽ എഴുതിപ്പിക്കുമ്പോൾ തലച്ചോറിനെ ഉദ്ദീപിപ്പിക്കുവാൻ കഴിയുന്നു.തന്മൂലം അവർ പഠിച്ച അക്ഷരങ്ങൾ മറക്കാതെ ഹൃദിസ്ഥമാക്കാൻ കഴിയുന്നു. ഈ പ്രവർത്തനം രക്ഷകർത്താക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയും താല്പര്യവും പിടിച്ചുപറ്റി.നിലത്തെഴുത്ത് കുട്ടികളിൽ അക്ഷരജ്ഞാനം ഉറപ്പിയ്ക്കുന്നതിന് കൂടുതൽ പ്രയോജനപ്പെടുന്നുവെന്ന് കണ്ടെത്താൻ സാധിച്ചു
വേറിട്ട പ്രവർത്തനങ്ങൾ
1. വിശക്കുന്നവനൊപ്പം
2019 ഒക്ടോബർ 16 ന് ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ "വിശക്കുന്നവനൊപ്പം, എന്ന പരിപാടി ഏറേ സമൂഹശ്രദ്ധയാർജ്ജിച്ചു.
ആഹാരത്തിന്റെ വില കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ശരിയായ രീതിയിൽ ആഹാരസാധനങ്ങൾ വിനിയോഗിക്കേണ്ട ആവശ്യകതയും ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്നേ ദിവസം 4, 5 ക്ലാസ്സിലെ കുട്ടികൾ ഓരോ പൊതിച്ചോറ് വീട്ടിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടു അതും സ്കൂളിന്റെ വകയായുള്ള രണ്ടു ചാക്ക് അരിയുമായി അധ്യാപകരും, പി റ്റി എ ഭാരവാഹികളും, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളും ചേർന്ന് ഇടനാട് ഗ്ലോറിയ ഭവൻ, പാണ്ടനാട് ശാന്തിതീരം എന്നീ അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്ക് പൊതിച്ചോറ്, അരി എന്നിവ നൽകി. അന്തേവാസികൾ അവരുടെ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. അവരോടൊപ്പം പാട്ട് പാടിയും, സംസാരിച്ചും കുഞ്ഞുങ്ങൾ സന്തോഷം പങ്ക് വെച്ചു .
പരുമലയിൽ വഴിയോരത്ത് ഭിക്ഷ യാചിച്ച പാവപ്പെട്ട ആളുകൾക്ക്, അംഗവൈകല്യം ഉള്ളവർക്കും പൊതിച്ചോറ് കുട്ടികൾ സമ്മാനിച്ചു. ഇത് ആരോരുമില്ലാത്തവരുടെ വേദനകൾ അടുത്തറിയുവാനും ആഹാരത്തിന്റെ വിലയെന്തെന്ന് തിരിച്ചറിയാനും ഉപകരിച്ചതായി കുട്ടികൾ പറഞ്ഞു
2. പ്രളയമഞ്ജീരം
2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 25 രക്ഷപ്രവർത്തകരെ സ്കൂളിൽ നടത്തിയ പൊതുസമ്മേളനത്തിൽവെച്ച് മെമന്റോയും പൊന്നാടയും നൽകി ആദരിച്ചതിലൂടെ കുട്ടികളിൽ ഇങ്ങനെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഭാവിയിൽ ഏർപ്പെടുന്നതിനും അതിന്റെ മഹത്ത്വം തിരിച്ചറിയുന്നതിനും ഉപകരിച്ചു. സമൂഹത്തിന് തനാൽ കഴിയുന്ന നന്മ പ്രവർത്തനങ്ങൾ ചെയ്യണമെന്നുള്ള വലിയ സന്ദേശം നൽകാൻ കഴിഞ്ഞു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- അലക്സാണ്ടർ പി ജോർജ്ജ്
- ലിസി തോമസ്
- ഷീജ പി കുര്യൻ
- ജിനു രാജു
- അശ്വതി ജേക്കബ്
- ഹൈറുന്നിസ ഐ (അറബിക് ടീച്ചർ)
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
പരുമല സെമിനാരി എൽ.പി.എസ് ചിത്രങ്ങളിലൂടെ .
-
സ്കൂൾ ചിത്രങ്ങളിലൂടെ1
-
സ്കൂൾ ചിത്രങ്ങളിലൂടെ2
-
സ്കൂൾ ചിത്രങ്ങളിലൂടെ3
-
സ്കൂൾ ചിത്രങ്ങളിലൂടെ4
-
സ്കൂൾ ചിത്രങ്ങളിലൂടെ5
-
സ്കൂൾ ചിത്രങ്ങളിലൂടെ6
-
സ്കൂൾ ചിത്രങ്ങളിലൂടെ7
-
സ്കൂൾ ചിത്രങ്ങളിലൂടെ8
-
സ്കൂൾ ചിത്രങ്ങളിലൂടെ9
-
സ്കൂൾ ചിത്രങ്ങളിലൂടെ10
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37258
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ