ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര | |
---|---|
വിലാസം | |
ഇരുവെള്ളിപ്ര മഞ്ഞാടി പി.ഒ. , 689105 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0469 2707135 |
ഇമെയിൽ | ealpseruvellipra2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37216 (സമേതം) |
യുഡൈസ് കോഡ് | 32120900515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 1 , (2 daily wage) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ എം ജെ |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചു |
എം.പി.ടി.എ. പ്രസിഡണ്ട് | താര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിൽ 1896 ൽ സ്ഥാപിതമായ ഇ എ എൽ പി എസ് ഇരുവെള്ളിപ്ര സ്കൂളിന്റെ ആദ്യത്തെ മാനേജർ പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ. കെ. ഐ കൊച്ചീപ്പൻ മാപ്പിള അവർകളായിരുന്നു.ആദ്യത്തെ അധ്യാപകനായിരുന്നത് ഇരവിപേരൂർ തുണ്ടിയിൽ ശ്രീ റ്റി ഐ മാത്യു ആയിരുന്നു.
1896 ൽ സ്ഥാപിതമായ ഈ സ്‌കൂളിന് 1902ലാണ് അംഗീകാരം ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്‌ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കറ്റോടു കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്.
ഭൗതികസൗകര്യങ്ങൾ
നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും ബലവത്തായ കെട്ടിടം ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും അറ്റകുറ്റപണി പൂർത്തീകരിക്കുന്ന, ഈ വർഷം ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ്ലറ്റ് പണികഴിപ്പിച്ചിട്ടുണ്ട്.
M L A ഫണ്ടിൽ നിന്നും അനുവദിച്ച ഒരു ഡെസ്ക്‌റ്റോപ്പും കയ്റ്റ്ൽ നിന്നും ലഭിച്ച പ്രൊജക്റ്റ്റും ലാപ്ടോപ്പും സ്‌കൂളിനുണ്ട്.
മികവുകൾ
വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വര്ഷം |
---|---|---|
1 | ശ്രീ.റ്റി പി മത്തായി | |
2 | ശ്രീ.കെ ഐ തോമസ് | |
3 | ശ്രീ.എം സി തോമസ് | |
4 | ശ്രീമതി.കെ വി മറിയാമ്മ | |
5 | ശ്രീമതി.ശോശാമ്മ കുരുവിള | |
6 | ശ്രീമതി.ജി ചാച്ചിക്കുട്ടി | |
7 | ശ്രീമതി.അച്ചാമ്മ ജേക്കബ് | |
8 | ശ്രീമതി.മറിയാമ്മ സഖറിയ | |
9 | ശ്രീമതി.റോസമ്മ | 2017-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
മറിയാമ്മ എം ജെ (ഹെഡ്മിസ്ട്രെസ് )
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
==ക്ലബുകൾ==
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പത്തനംതിട്ട ജില്ലയിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ എം സി റോഡിൽ തിരുമൂലപുരം ജംഗ്ഷനിൽ നിന്നും വടക്കോട്ട് 2 കി.മീ. അകലെ.*
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37216
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ