സഹായം Reading Problems? Click here


ഗവ. എൽ.പി.എസ്. മേപ്രാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(37206 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ.പി.എസ്. മേപ്രാൽ
37206-1.jpeg
വിലാസം
ഗവ. എൽ.പി.എസ്. മേപ്രാൽ

മേപ്രാൽ
,
689591
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0469 2732555
ഇമെയിൽglpsmepral@gmail.com
കോഡുകൾ
സ്കൂൾ കോഡ്37206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലതിരുവല്ല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം7
പെൺകുട്ടികളുടെ എണ്ണം11
വിദ്യാർത്ഥികളുടെ എണ്ണം18
അദ്ധ്യാപകരുടെ എണ്ണം2
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻR.Radhamani
പി.ടി.ഏ. പ്രസിഡണ്ട്Beena
അവസാനം തിരുത്തിയത്
10-10-202037206mepral


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഒന്നാണ് മേപ്രാൽ. നെൽകൃഷിയാണ് പ്രധാനം. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലം. തികച്ചും സാധാരണക്കാർ താമസിക്കുന്നയിടം. ഈ സ്ഥലത്തിന് അതിരായി പമ്പാനദിയുടെ കൈവഴി ഒഴുകുന്നു. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഈ സ്ഥലത്ത് 1888 ൽ ആരംഭിച്ചതാണ് മേപ്രാൽ ഗവ എൽ പി സ്കൂൾ. ആദ്യം മേപ്രാൽ അമ്പലം വക പുരയിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സ്വന്തം സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മേപ്രാൽ ചന്തപീടികയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമാണ്. പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് ഈ വിദ്യാലയം നൽകിയിട്ടുള്ളത്. 132 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന് അഭിമാനമായ അനേകം പൗരന്മാരെ വാർത്തെടുത്തു. രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്. ഈ മഹത് വ്യക്തികളുടെ സഹകരണം ഇപ്പോഴും സ്കൂളിന് ലഭ്യമാണ്. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണ് ഉള്ളത്. 2012 മുതൽ ഇവിടെ പ്രീ-പ്രൈമറി ക്ലാസ്സുകളും നടന്നു വരുന്നു. എല്ലാ വർഷവും വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പ് ആയും ഈ സ്ഥാപനം നാട്ടുകാർക്ക് ആശ്രയം അരുളുന്നു.

ഭൗതികസൗകര്യങ്ങൾ

മേപ്രാൽ ചന്തപ്പീടിക എന്നറിയപ്പെടുന്ന മേപ്രാൽ ഗവ എൽ പി സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് സ്വന്തമായി ഒരു കെട്ടിടമുണ്ട്. ഓഫീസ് റൂം ഉൾപ്പടെ ആറ് മുറികളുണ്ട്. ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളും പ്രീ-പ്രൈമറി ക്ലാസ്സും നടന്നു വരുന്നു. ക്ലാസ് മുറികളും വരാന്തയും ടൈൽ ഇട്ട് ഭംഗിയായിട്ടുണ്ട്. എല്ലാ മുറികലും സീലിംഗ് ഇട്ടതും, ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതുമാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു അടുക്കളയുണ്ട്. ഇവിടെ എൽ പി ജി യാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സ്കൂൾ വളപ്പിലുള്ളതും കമ്പിവല ഇട്ട് സംരക്ഷിതവുമാക്കിയ കിണറിൽ നിന്നുമാണ് ഭക്ഷണം പാകം ചെയ്യുന്നതിന് മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം പമ്പ് ചെയ്ത് എടുക്കുന്നത്. കുടിവെള്ളത്തിന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഫിൽറ്റർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. ആവശ്യത്തിന് യൂറിനുകളും ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം ശുചിമുറി സൗകര്യവും ഇവിടെയുണ്ട്. കുട്ടികൾക്ക് കളിക്കുന്നത് കളിസ്ഥലം ഉണ്ട്. പരിസരം വിവിധതരം പൂച്ചെടികൾ നട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് ഗേറ്റും ഭാഗികമായി ചുറ്റിമതിലും ഉണ്ട്. സ്കൂളിൻറെ സമീപത്തായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസ് എന്നിവയും ആയുർവേദ ആശുപത്രി ഹെൽത്ത് സെൻറർ എന്നിവയും പ്രവർത്തിക്കുന്നു. ഇവയെല്ലാം തന്നെ സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. ഈ വിദ്യാലയത്തിൽ 2020 - 21 അധ്യായന വർഷം 38 കുട്ടികൾ പഠിക്കുന്നു. കൂടാതെ പ്രീ-പ്രൈമറിയിൽ 17 കുട്ടികളും ഉണ്ട്. കുട്ടികളുടെ പഠനത്തെ ആധുനികവത്ക്കരിക്കുന്നതിൻറെ ഭാഗമായി ലാപ്ടോപ്പ്, പ്രൊജക്ടർ, ടി വി എന്നിവ അധ്യാപകർ ഉപയോഗിക്കുന്നു. ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രഥമാധ്യാപകർ ഉൾപ്പടെ നാല് അധ്യാപകർ ഇവിടെയുണ്ട്. പ്രീ-പ്രൈമറി ക്ലാസ് എടുക്കുന്നതിന് പരിശീലനം നേടിയ ഒരു അധ്യാപികയും ആയയും ഉണ്ട്. സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ഒരു പി റ്റി സി എം ഉം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു കുക്കും ഈ സ്കൂളിൽ ജോലി ചെയ്ത് വരുന്നു.

മികവുകൾ

 • ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു. കൂടാതെ ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
 • ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.
 • കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് ഓരോ ചോദ്യം നൽകുകയും ശരി ഉത്തരം കണ്ടെത്തുന്നവർക്ക് അസംബ്ലിയിൽ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയും ചെയ്തു. ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്ത് ഓരോ കുട്ടിയും വ്യക്തിഗതമായി ഒരു " പൊതു വിജ്ഞാന കോശം" തയ്യാറാക്കി. അതിൽ ഇപ്പോഴും കൂട്ടി ചേർക്കലുകൾ നടത്തി വരുന്നു.
 • കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തി വന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും ഉച്ചാരണശുദ്ധി വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് അസംബ്ലി വളരെയധികം സഹായകമായി.
 • കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്തു. സ്കൂൾ വളപ്പിൽ ഒരു ജൈവ പച്ചക്കറി തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചു. കുട്ടികളുടെ വീടുകളിലും ജൈവ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിനായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സ്കൂളിൽ കൃഷിചെയ്ത വിഷരഹിത പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

മുൻസാരഥികൾ

ബഹുമാനപ്പെട്ട പ്രധമാധ്യാപകർ

1978 ശ്രീമതി രാജo ജോർജ് ' 1987 ശ്രീPEപത്രോസ് 1992 ശ്രീമതി അന്നമ്മ ജോർജ് | | 993 ശ്രീ MA ചെറിയാൻ | 994 ശ്രീT S വർഗ്ഗീസ് | 9 97 ശ്രീമതി ഏലിയാമ്മ തോമസ് 1999 ശ്രീമതി ജോസഫൈൻ സമയത്തി 2002ശ്രീമതി രമാദേവി

2005 ശ്രീമതി ഇന്ദിരാഭായി 2005 ശ്രീമതി R. രാധാമണി 2018 ശ്രീ സജി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഒരു വ്യക്തിയുടെ ഭാവിയും കഴിവും സ്വഭാവവും രൂപീകരിക്കുന്ന വളരെ മാന്യമായ ഒരു തൊഴിലാണ് അധ്യാപനം ജനങ്ങൾ എന്നെ ഓർമ്മിക്കുന്നത് ഒരു നല്ല അധ്യാപകനായിട്ടാണെങ്കിൽ അതായിരിക്കും എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി ഡോ.എ.പി ജെ അബ്ദുൾ കലാം 6:38 PM ഈ നാടിനെ വ്യക്തികളെ നന്മയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ എല്ലാ അധ്യാപകരേയും അനുസ്മരിക്കുന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നത് 6:38 PM ബഹുമാനപ്പെട്ട പ്രധമാധ്യാപകർ

1978 ശ്രീമതി രാജo ജോർജ് ' 1987 ശ്രീPEപത്രോസ് 1992 ശ്രീമതി അന്നമ്മ ജോർജ് | | 993 ശ്രീ MA ചെറിയാൻ | 994 ശ്രീT S വർഗ്ഗീസ് | 9 97 ശ്രീമതി ഏലിയാമ്മ തോമസ് 1999 ശ്രീമതി ജോസഫൈൻ സമയത്തി 2002ശ്രീമതി രമാദേവി

2005 ശ്രീമതി ഇന്ദിരാഭായി 2005 ശ്രീമതി R. രാധാമണി 2018 ശ്രീ സജി മാത്യു 6:38 PM ബഹുമാനപ്പെട്ട അധ്യാപകർ


1978 ശ്രീമതി KP തങ്കമ്മ ശ്രീമതി മേരി വർഗ്ഗീസ് 1981 ശ്രീമതി ഷൈലജ ദേവി

1986 ശ്രീജി.മോഹൻകുമാർ റേച്ചൽ ലൂക്കോസ് 1987- ശ്രീമതിജയശി L 1988 ശീമതി വിജില 1993 ശ്രീമതിശാന്തകുമാരിയമ്മ ശ്രീമതി ശോശമ്മ എബ്രഹാം 1994 ശ്രീമതിCMഅന്നമ്മ ശ്രീമതി NBപ്രമീളകുമാരി 1999ശ്രീമതി പ്രീത M 2001 ശ്രീമതി ഗീതR 2002 ശ്രീമതിTS സുശീല ശ്രീമതി ആ നി എബ്രഹാം PG 2005- ശ്രീമതി സുജാ മേരി പോൾ ശ്രീ തോമസ് കുറിയാക്കോസ് ശ്രീമതി പുഷ്പകുമാരി 2007-ശ്രീമതി പ്രീത F ശ്രീമതി ലില്ലി ഹെബ്സിബായി ഡി 2008 ശ്രീമതി സ്വപനാ ജി മോഹൻ 2019 ശ്രീമതി രാഗേന്ദു S

ശ്രീമതി ദിവ്യാ ഡി.എസ് 8:09 PM TUESDAY Forwarded 8:44 PM

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക

 • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
 • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
 • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
 • ബാലസഭ
 • ഹെൽത്ത് ക്ലബ്ബ്
 • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
 • പഠന യാത്ര


മികവുകൾ

▪️ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു. കൂടാതെ ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.

▪️ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.

▪️കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് ഓരോ ചോദ്യം നൽകുകയും ശരി ഉത്തരം കണ്ടെത്തുന്നവർക്ക് അസംബ്ലിയിൽ നറുക്കെടുപ്പില… Read more 8:50 PM പാഠ്യേതര പ്രവർത്തനങ്ങൾ

▪️ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി.

▪️ രക്ഷിതാക്കളിൽ വായനയുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി "അമ്മ വായന" സംഘടിപ്പിച്ചു.

▪️ കുട്ടികളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനായി

 • പ്രകൃതി നടത്തം "പ്രകൃതി നടത്ത "സംഘടിപ്പിച്ചു.

▪️ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.

▪️ കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനായി വീട്ടിൽ കൃഷി ചെയ്യാൻ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് വിത്തുകൾ വിതരണം ചെയ്തു.

▪️ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ആരോഗ്യപ്രവർത്തകരും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നടത്തി.

▪️ പഴയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്ലാസ്റ്റിക് പുനരുപയോഗ പ്രവർത്തനങ്ങൾ ചെയ്തു.

▪️ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പേപ്പർ ബാഗ് നിർമ്മാണം പരിപോഷിപ്പിച്ചു.

▪️ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

▪️ എല്ലാദിവസവും രാവിലെ കുട്ടികൾക്ക് ഓരോ ചോദ്യം നൽകുകയും അതിന്റെ ഉത്തരം കണ്ടെത്തുന്നവർക്ക് സമ്മാനം നൽകുകയും ചെയ്തു.

▪️ ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളുംഉത്തരങ്ങളും ചേർത്ത് ഓരോ കുട്ടിയും വ്യക്തിഗതമായി ഒരു പൊതു വിജ്ഞാനകോശം തയ്യാറാക്കി. അതിൽ ഇപ്പോഴും കൂട്ടിച്ചേർക്കലുകൾ നടത്തി വരുന്നു. 9:23 PM

ക്ലബുകൾ

 • വിദ്യാരംഗം കലാസാഹിത്യവേദി
 • ജ്യോതിശാസ്ത്ര ക്ലബ്ബ്
 • സ്മാർട്ട് എനർജി ക്ലബ്
 • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
 • സയൻസ് ക്ലബ്‌
 • ഹെൽത്ത് ക്ലബ്‌
 • ഗണിത ക്ലബ്‌
 • സാമൂഹ്യ ശാസ്ത്ര ക്ലബ്
 • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മേപ്രാൽ&oldid=1045298" എന്ന താളിൽനിന്ന് ശേഖരിച്ചത്