എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പുത്തൻകാവ് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്
| എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ് | |
|---|---|
| വിലാസം | |
പുത്തൻകാവ് പിരളശ്ശേരി പി.ഒ. , 689122 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഇമെയിൽ | mdlpsputhencavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36340 (സമേതം) |
| യുഡൈസ് കോഡ് | 32110300404 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 29 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി എലിസബതത് |
| പി.ടി.എ. പ്രസിഡണ്ട് | റിനു തോമസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1913 സ്ഥാപിതമായ ഈ സ്കൂൾ പിരളശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ദാരിദ്ര്യം കുടുംബഭാരം തമ്പുരാക്കന്മാരുടെ ഭരണം എന്നിവ മൂലം ജനങ്ങൾക്ക് കഷ്ടതയായിരുന്നു.തന്മൂലം മുന്നോക്ക വിഭാഗത്തിന് മാത്രം സ്കൂളിൽ പോകാൻ സാധിച്ചിട്ടുള്ളു. പോയവർ മിക്കവരും പ്രൈമറി ക്ലാസിൽ പഠനം നിർത്തി. അന്നത്തെ കാലത്ത് അടുത്ത പ്രദേശങ്ങളിലൊന്നും സ്കൂളുകളിലായിരുന്നു.പൊയ്കയിൽ ഉണ്ണി സാർ, പൈനമൂട്ടിൽ തോമാ സാർ, കോടുകുളഞ്ഞിയിലുളള തോമസ് ചാക്കോ സാർ എന്നിവരുടെ നേതൃത്വത്തിൽ കാത്തോലിക്കാ മാനേജ്മെൻറ് മായി സഹകരിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു.
കുറച്ചു വർഷങ്ങൾക്കു ശേഷം ഓർത്തഡോക്സ് സഭാ മാനേജ്മെൻറ് സ്കൂൾ ഏറ്റെടുത്തു. ഈ സ്കൂളിൽ നോടൊപ്പം ഒരു കുടിപള്ളികൂടം ഉണ്ടായിരുന്നു. ആദ്യകാലഘട്ടങ്ങളിൽ സ്കൂൾ ഓലമേഞ്ഞതായിരുന്നു പിന്നീട് ഓടിടുകയും സ്കൂളിന് മുൻവശത്തായി കിണർ സ്ഥാപിക്കുകയും ചെയ്തു.
അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ അഞ്ഞൂറോളം കുട്ടികൾ ഉണ്ടായിരുന്നു തുടർന്നുള്ള കാലയളവിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർദ്ധനവും സ്കൂളിൻറെ ഭൗതിക സാഹചര്യത്തിലുളള അപര്യാപ്തതയും മൂലം കുട്ടികളുടെ എണ്ണം കുറയാൻ ഇടയായി. തത്ഫലമായി സ്കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിട്ടും കുട്ടികൾ കുട്ടികളുടെ എണ്ണത്തിൽ അധികം കുറവ് വന്നില്ല.
1992-93 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം പത്തിൽ താഴെ വന്നു തൽഫലമായി മാവേലിക്കര ഡിഇഒ യുടെ ഉത്തരവ് പ്രകാരം സ്കൂൾ പൂട്ടാൻ തീരുമാനിച്ചു.എന്നാൽ അന്നത്തെ സ്കൂൾ മാനേജരായ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ഇടപെടൽ മൂലം ഉത്തരവ് റദ്ദ് ചെയ്തു. രണ്ടുവർഷത്തോളം അധ്യാപകർക്ക് ശമ്പളം ലഭിച്ചില്ല . ഇതിനെതിരെ അധ്യാപകർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കേസിലെ വിധി അനുകൂലമാവുകയും ചെയ്തു. സ്കൂൾ മാനേജ്മെൻറ് ,പിടിഎ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
ഈ പ്രദേശത്തുള്ള പൊയ്കയിൽ ഉണ്ണി സാർ, തോമസ് സാർ, മൂത്താണ്ടിയേത്ത് ജോൺസൺ സാർ, ഇടനാട് കല്ലേലിൽ ഏലിയാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനം അനുഷ്ടിച്ച അധ്യാപകരാണ് . സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ഫാദർ എം കെ തോമസ് മലേമേലത്തേതിൽ അമേരിക്കയിൽ പ്രൊഫസറായും അതോടൊപ്പം വൈദികനായ സേവനമനുഷ്ഠിച്ചിരുന്നു. വി സി എബ്രഹാം കോർ എപ്പിസ്കോപ്പയും, ഫാദർ എൻ എസ് ഫിലിപ്പോസ് നെടുംപറമ്പിലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്. നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സൈനികരായി സേവനമനുഷ്ഠിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന സുബേദറന്മാരായിരുന്ന കടവിൽ ശ്രീ ഷാജി തോമസ് കടകശ്ശേരി മത്തായി എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. പൂർവ്വ വിദ്യാർത്ഥിയായ പറമ്പിൽ ജോബിൻ ജോസഫ് അഡ്വക്കറ്റായി സേവനമനുഷ്ഠിക്കുന്നു.
ഈ സ്കൂളിലെ മുൻ അധ്യാപിക ആയിരുന്ന പറമ്പത്ത് ശ്രീമതി സിസി ഏലിയാമ്മ സ്കൂളിന് ഒരു കൊടിമരം നിർമ്മിച്ച് തന്നു. 1988 മുതൽ 89 കാലയളവിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീജി കോശിയാണ് ഇന്ന് ഇന്ന് ഈ സ്കൂളിലേക്ക് കുട്ടികൾ കടന്നു വരുന്ന വഴി വിശാലമാക്കി കിട്ടാൻ വേണ്ടി പരിശ്രമിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. മുൻ വാർഡ് മെമ്പറായിരുന്നു ജോർജ് തോമസ് ആണ് ഈ വഴി കോൺക്രീറ്റ് ചെയ്യുകയും അതോടൊപ്പം സ്കൂളിന് ചുറ്റുമതിൽ ഗേറ്റ് എന്നിവ നിർമ്മിച്ച് തരികയും ചെയ്തത് . ഓഫീസിൽ സൂക്ഷിച്ചുവയ്ക്കാൻ ആവശ്യമായ സ്റ്റീൽ കബോർഡ് വാങ്ങി തന്നത് പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീ എൻ സി ജോർജ് ആണ്
ഭൗതികസൗകര്യങ്ങൾ
- വായനശാല
- കുടിവെളളക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | സി.സി.ഏലിയാമ്മ | |
| 2 | ഫാ.മത്തായി | |
| 3 | കെ.എം.ജോർജ്കുട്ടി | |
| 4 | അന്നമ്മ തോമസ് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | വിഭാഗം |
|---|---|---|
| 1 | ഫാ.ഫിലിപ്പ് | കോഴിക്കോട് |
ചിത്രശേഖരം
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
-
-
-
-
-
-
-

വഴികാട്ടി
- ചെങ്ങന്നൂർ -കോഴഞ്ചേരി പാത
- -- സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36340
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
