ഗവ. എൽ പി സ്കൂൾ, പയ്യനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(36218 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, പയ്യനല്ലൂർ
വിലാസം
പയ്യനല്ലൂർ

പയ്യനല്ലൂർ പി.ഒ.
,
690504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04734 288035
ഇമെയിൽglpspayyanalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36218 (സമേതം)
യുഡൈസ് കോഡ്32110700812
വിക്കിഡാറ്റQ87478863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീന.എസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ. ബി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915 ഈ പ്രദേശത്തെ പൗരപ്രമുഖനും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്ന യശശ്ശരീരനായ ശ്രീ കുറ്റുവേലിൽ ഗോവിന്ദപ്പിള്ള സംഭാവന നൽകിയ 75 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായാണ് ഈ സ്കൂൾ തുടങ്ങിയത്. കടുത്ത സാമൂഹ്യ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് എല്ലാ വിഭാഗത്തിലുള്ളവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് പയ്യനല്ലൂരിൽ നിന്നും 8 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു പ്രൈമറി സ്കൂൾ പോലും ഇല്ലായിരുന്നു.പള്ളിക്കൽ പഞ്ചായത്തിലെ എല്ലാ കരകളിൽ നിന്നും പാലമേൽ വില്ലേജിലെ എല്ലാ കരകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെയാണ് പഠിച്ചിരുന്നത്. ഏതാണ്ട് 1947 -48 കാലം വരെ ക്ലാസ് അധ്യാപകർ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. മലയാളഭാഷയ്ക്കും കണക്കിനും മുഖ്യ സ്ഥാനം നൽകി. അല്പമൊക്കെ സാമൂഹ്യ പാഠങ്ങളും ഉണ്ടായിരുന്നു. സ്കൂൾ തുടങ്ങിയ കാലത്ത് ഓലമേഞ്ഞ കെട്ടിടങ്ങൾ ആയിരുന്നു. ഈ ഉൾനാട്ടിലെ വിദ്യാർഥികളുടെ ഏക ആശാ കേന്ദ്രമായിരുന്നു ഈ വിദ്യാലയ മുത്തശ്ശി.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്. സ്കൂൾ ഓഫീസ് റൂം ഉൾപ്പെടെ 7 ക്ലാസ് മുറികൾ ആണുള്ളത്.എല്ലാ മുറികളും ടൈൽ പാകിയിരിക്കുന്നു. രണ്ടു കെട്ടിടങ്ങളുടെയും മുൻപിൽ വരാന്തയും ഉണ്ട്. മൂന്ന് ബാത്ത്റൂമുകളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് റൂമുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. ഡിജിറ്റൽ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കൈറ്റ് കേരള നൽകിയ മൂന്ന് ലാപ്ടോപ്പുകളും 2 എൽസിഡി പ്രൊജക്ടറുകളും ഉണ്ട്. പഞ്ചായത്തിന്റെ സഹായത്തോടെ ഒരു എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് മികച്ച ഒരു പ്ലേഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ വൃത്തിയുള്ള ഒരു പാചകപ്പുര യും സ്റ്റോർ റൂം ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉപയോഗിക്കുന്നു. അടച്ചുറപ്പുള്ള ചുറ്റുമതിലും ഗേറ്റും ഉണ്ട്. മുറ്റത്തിന്റെ കുറച്ചുഭാഗം ഫ്ലോർ ടൈൽ പാകിയി രിക്കുന്നു. ചെറിയ ഒരു പൂന്തോട്ടവും കുളവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി.ജമീല

ശ്രീ.കുട്ടപ്പൻ

ശ്രീമതി. സാവിത്രിയമ്മ

ശ്രീമതി.സുമം

ശ്രീമതി.ലീല

ശ്രീ.സന്തോഷ്‌ കുമാർ. S

നേട്ടങ്ങൾ

എൽ എസ്സ് എസ്സ് പരീക്ഷകളിലെ  വിജയം

ശാസ്ത്ര ഗണിത ശാസ്ത്ര മേള കളിലെ  വിജയം

പ്രശ്നോത്തരികളിലെ വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

''''പാർത്ഥൻ പയ്യനല്ലൂർ'''''''

    ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ പാർത്ഥൻ പയ്യനല്ലൂർ ചിത്രരചന, ശിൽപ്പി, മോണോആക്ട് തുടങ്ങിയ മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്.
കെ എൻ ശ്രീകുമാർ:   മികച്ച അധ്യാപകൻ, അടൂർ ബി പി സി ആയിരുന്ന കെ എൻ ശ്രീകുമാർ വിരമിച്ചതിനു ശേഷവും വിദ്യാഭ്യാസ കാര്യങ്ങളിൽ പാലമേൽ പഞ്ചായത്തിൽ സഹായിക്കുന്നു
രഞ്ജിനി ആർ:    പത്താം ക്ലാസിൽ പഠിക്കുമ്പോൾ തുവയൂർ ശിലാ മ്യൂസിയം നടത്തിയ ചരിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുകയും എൻറെ നാടായ പള്ളിക്കലിനെ കുറിച്ച് ചരിത്രം എഴുതി ഒന്നാം സ്ഥാനം നേടി. അതിനെ തുടർന്ന് ഈ രചന "പൈതൃകം തേടി പള്ളിക്കൽ" എന്ന പേരിൽ ഡോക്യുമെൻററി ആക്കി. ഇപ്പോൾ അത് " പള്ളിക്കലപ്പൻ" എന്ന പേരിൽ ഒരു പുസ്തകം ആകുന്നു.ആ പുസ്തകത്തിൽ രചനയിലാണ് ഇപ്പോൾ.9, 10 ക്ലാസുകളിൽ സംസ്ഥാനതലത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.സ്കൂൾ തലത്തിൽ വിവിധ  മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്( ഉപന്യാസം,പ്രസംഗം)

സജീവ് എസ്

 1984-88 കാലയളവിൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ സജീവ് എസ് ഇപ്പോൾ പത്തനംതിട്ട കളക്ടറേറ്റിൽ ഡെപ്യൂട്ടി തഹസീൽദാർ ആയി സേവനം അനുഷ്ഠിക്കുന്നു

വഴികാട്ടി

കായംകുളം - പുനലൂർ റോഡിൽ നൂറനാട്, മാമൂട് ജംഗ്ഷനിൽ നിന്നും പയ്യനല്ലൂർ റൂട്ടിൽ (3കിലോമീറ്റർ തെക്ക് ).


Map