മുണ്ടുകോട്ട സിഎംഎസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33352 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുണ്ടുകോട്ട സിഎംഎസ് എൽ പി എസ്
വിലാസം
മുണ്ടുകോട്ട

പള്ളിയ്ക്കച്ചിറ കവല പി.ഒ.
,
686537
സ്ഥാപിതം1 - 6 - 1906
വിവരങ്ങൾ
ഇമെയിൽcmslps33352@gmail.com
കോഡുകൾ
സ്കൂൾ കോഡ്33352 (സമേതം)
യുഡൈസ് കോഡ്32100100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിനു വാസു
എം.പി.ടി.എ. പ്രസിഡണ്ട്മേനക സുജിത്ത്
അവസാനം തിരുത്തിയത്
12-03-202433352


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം 1906 ൽ മിഷനറിമാരാൽ സ്ഥാപിതമായതാണ്. ഈ സ്കൂൾ CMS മനേജുമെന്റിന്റെ അധീനതയിലുള്ള സ്ഥാപനമാണ്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ വാർഡ് 8 - ൽ പായിപ്പാട് മുണ്ടുകോട്ട എന്ന ഗ്രാമത്തിൽ സി.എം.എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കാലാകാലങ്ങളായി ദേശത്തിന്റെ നാനാ തുറകളിലേക്ക് അനേകം പ്രഗൽഭരായ തലമുറകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.. 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് സാമാന്യം മെച്ചപ്പെട്ട രീതിയിൽ കെട്ടിടങ്ങളും കുടിവെള്ള സൗകര്യങ്ങളും ഇലക്ട്രി സിറ്റിയും കുട്ടികൾക്കനുപാതീകമായ യൂറിനൽസും ടോയിലറ്റുകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • =പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം പ്രതിഞ്ജ 2017=
  • വിദ്യാരംഗം കലാ സാഹിത്യ വേദി 2022-23
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വൃത്തിയുള്ള ശൗചാലയവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട് . അതേപോലെ കുട്ടികളുടെ സ്വന്തം കൃഷിത്തോട്ടവും ,ശലഭോദ്യാനവും സ്‌കൂളിലുണ്ട് .സ്‌കൂളിന്റെ ശാന്തമായ ഈ അന്തരീക്ഷം കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും ഉത്സാഹവും ആരോഗ്യവും നൽകുന്നു . കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം.

വഴികാട്ടി

ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീറ്ററും പായിപ്പാട് നിന്ന് അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം{{#multimaps:9.440253 ,76.590693| width=800px | zoom=16 }}