സഹായം Reading Problems? Click here


ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(32451 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗവ. യു.പി.എസ്. നെടുങ്കുന്നം നോർത്ത്
സ്കൂൾ ചിത്രം
സ്ഥാപിതം 1962
സ്കൂൾ കോഡ് 32451
സ്ഥലം [[{{{സ്ഥലപ്പേര്}}}]]
സ്കൂൾ വിലാസം മാന്തുരുത്തി പി ഓ കറുകച്ചാൽ
പിൻ കോഡ് 686542
സ്കൂൾ ഫോൺ 04812417550
സ്കൂൾ ഇമെയിൽ govt.ups.nedumkunnamnorth@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കറുകച്ചാൽ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 27
പെൺ കുട്ടികളുടെ എണ്ണം 27
വിദ്യാർത്ഥികളുടെ എണ്ണം 54
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ ബിന്ദുമോൾ കെ ജി
പി.ടി.ഏ. പ്രസിഡണ്ട് ലതാ രതീഷ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2018 ന് 32451
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം മൈലിൽ ,ഉയർന്ന പീഠത്തിന്മേൽ ഒരു ദീപത്തിനു സമാനമായി വിരാജിക്കുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ ,നെടുംകുന്നം നോർത്ത് .54 വര്ഷങ്ങള്ക്കു മുൻപ് ചെർക്കൊട്ടു മത്തായി വർഗീസ് എന്ന മഹാനുഭാവൻ തന്റെ പേരക്കുട്ടിക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ,75 സെന്റ്‌ സ്ഥലം ഗവെർന്മേന്റിനു വിട്ടു കൊടുക്കുകയും റോഡിനു വടക്കുവശത്തുള്ള പീടികമുറിയിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഈ സ്ഥലത്തു ഒരു ഓലഷെഡ് ഉയരുകയും ക്ലാസുകൾ അവിടേയ്ക്കു മാറ്റുകയും ചെയ്തു.ആഴാം ചിറ ശ്രീ ആഗസ്തി എം മാണി ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഒരു വര്ഷക്കാലയളവിനുള്ളിൽ തന്നെ പുതിയ കെട്ടിടം പണി പൂർത്തിയായി.അന്നത്തെ ആഭ്യന്തര മന്ത്രി ശ്രീ പി ടി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.1965 - 67 കാലയളവിൽ രണ്ട്‌ പുതിയ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു.പിന്നീട് ഉയർച്ചയുടെ വര്ഷങ്ങളായിരുന്നു.1965 - ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പിന്നീടുള്ള വർഷങ്ങളിൽ ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയുടെ നാഴികക്കല്ലായി ഈ സ്കൂൾ മാറി .സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉയർന്നു ശോഭിക്കുന്ന ധാരാളം മഹത് വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞു. 2012 ൽ സ്കൂളിന്റെ സുവർണജൂബിലി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.2012 മാർച് 3 ,4 തീയതികളിൽ നടന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.കാഞ്ഞിരപ്പള്ളി എം ൽ എ പ്രൊഫ.ഡോ.ജയരാജ് നിർവഹിച്ചു.ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്നെത്തി ഒരുപാടുപേർ തങ്ങളുടെ ഓർമകളും ഉണർവ്വുകളും പങ്കു വച്ചു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു.സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു "സമഞ്ജസം 2012 " എന്ന സ്മരണിക പ്രസിദ്ധീകരിച്ചു

                       ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തിൽ ഈ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണം കുറയുന്നതിനിടയായി .ഇപ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൺപത്തിയഞ്ചോളം കുട്ടികൾ പഠിക്കുന്നുണ്ട് .എട്ടു അധ്യാപകരും ഒരു കായികാധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു .നെടുംകുന്നം സി ആർ സിയും കറുകച്ചാൽ ബി ആർ സിയും ഈ സ്കൂൾ വളപ്പിലാണ് പ്രവർത്തിക്കുന്നത് .എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് .ഐ റ്റി പഠനത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഏറെക്കുറെ ഈ വിദ്യാലയത്തിലുണ്ട് .ഹരിതാഭമായ അന്തരീക്ഷവും കിഡ്സ് പാർക്കും ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു .

ഭൗതികസൗകര്യങ്ങൾ

എൽ പി ,യു പി ,പ്രീ പ്രൈമറി ,ഓഫീസ് ഇവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.                
 • ടൈലിട്ട ക്ലാസ്സ്മുറികൾ
 • കമ്പ്യൂട്ടർ സൗകര്യം
 • ലൈബ്രറി
 • കിഡ്സ് പാർക്ക്
 • ലാബ്
 • വിശാലമായ കളിസ്ഥലം
 • ഡൈനിങ്ങ് റൂം
 • ചുറ്റുമതിൽ
 • ടോയ്‌ലറ്റ് സൗകര്യം
 • ബാലാ വർക്ക്
 • വിദ്യാലയങ്ങളെ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായി കറുകച്ചാൽ സബ് ജില്ലയിലെ പൈലറ്റ് സ്കൂൾ ആയി ഈ സ്കൂളിനെ തെരഞ്ഞെടുത്തിരിക്കുന്നു . ഇതിന്റെ ഭാഗമായി സ്കൂളിന് ലാപ്ടോപ്പുകളും പ്രോജെക്ടറുകളും ലഭിച്ചു .സ്കൂളിലെ എല്ലാ അധ്യാപകർക്കും കമ്പ്യൂട്ടർ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നു.സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനം ക്ലാസ്റൂമുകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 10 ന് ആരംഭിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതലയുള്ള അധ്യാപകനായി അനിൽ ജെയിംസ് ജോണിനെയും പ്രസിഡന്റ് ആയി ഏഴാം ക്ലാസ്സിലെ അഭിജിത് റ്റി ആറിനെയും സെക്രട്ടറിയായി ആറാം ക്ലാസ്സിലെ ജിസ്സ മോളെയും തിരഞ്ഞെടുത്തു .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു.സബ്ജില്ലാ കലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നു.

ക്ളബ്ബുകൾ

 * സയൻസ് ക്ലബ് 
 * സോഷ്യൽ സയൻസ് ക്ലബ് 
 *ഗണിത ക്ലബ് 
 *ശുചിത്വ ക്ലബ് 
 * ലാംഗ്വേജ് ക്ലബ് 
 * ഐ ടി ക്ലബ്

മേളകൾ

  കറുകച്ചാൽ സബ്‌ജില്ലാ ശാസ്ത്ര ,പ്രവർത്തിപരിചയ മേളകളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.ജില്ലാ തല മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു .

മറ്റു പ്രവർത്തനങ്ങൾ

 *പൊതു വിജ്ഞാന ക്ലാസ്സുകൾ
 *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ 
 *എൽ എസ് എസ് ,യു എസ് എസ് പരിശീലനം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  വി ആർ ഭാസ്കരൻ നായർ 
  കെ വി തോമസ് (റിട്ട.പ്രൊഫസർ മലബാർ ക്രിസ്ത്യൻ കോളേജ് ,കോഴിക്കോട് )
  മാത്യു സി വർഗീസ് ചെർക്കൊട്ടു
  ഡോക്ടർ റോസമ്മ ഫിലിപ്പ് (അസ്സോസിയേറ്റ് പ്രൊഫ.മൗണ്ട് താബോർ ട്രെയിനിങ് കോളേജ് പത്തനാപുരം)

പ്രധാനാധ്യാപകർ

 • കെ റ്റി ജോസഫ് - 1994 - 1995
 • പി കെ വർഗീസ് - 1995 -1997
 • എം ഡി സരസമ്മ - 1997 -2002
 • വി പി ഭാസ്കരൻ നായർ - 2002 -2003
 • എം കെ ലില്ലിക്കുട്ടി - 2003 -2005
 • സി ജെ ജോർജ് - 2005 -2009
 • എൻ ഇ വിജയമ്മ - 2009 -2010
 • വി എം ലൗലി - 2010 -2016
 • ബിന്ദു മോൾ കെ ജി - 2016 തുടരുന്നു

നേട്ടങ്ങൾ

 കറുകച്ചാൽ സബ്‌ജില്ലയിലെ മികച്ച ഗവ.യു.പി സ്കൂളിനുള്ള 2016-2017 ലെ അവാർഡ് ഗവ.യു.പി സ്കൂൾ നെടുംകുന്നം നോർത്ത് സ്കൂളിന് ലഭിച്ചു.

വഴികാട്ടി

Loading map...