സി എം എസ് എൽ പി എസ് കൂത്രപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി താലൂക്കിൽ,കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി എം എസ് എൽ പി എസ് കൂത്രപ്പള്ളി | |
---|---|
വിലാസം | |
കൂത്രപ്പള്ളി കൂത്രപ്പള്ളി പി.ഒ. , 686540 , കോട്ടയം ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32418 (സമേതം) |
യുഡൈസ് കോഡ് | 32100500305 |
വിക്കിഡാറ്റ | Q87659768 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബിക്കുട്ടിബീന. കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാന്റി.എം. തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1883ൽ സി എം എസ് മിഷനറി ആയ റവ. എ എഫ് പെയിന്റർ, തന്റെ മിഷണറി പ്രയാണത്തിനിടയിൽ ഈ പ്രദേശത്ത് എത്തുകയും ഇവിടത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും അക്ഷരാഭ്യാസത്തിനുമായി സ്ഥാപിച്ച ആശാൻ പള്ളിക്കൂടമാണ് ഇന്ന് സി എം എസ് എൽ പി സ്കൂൾ ആയി പരിണമിച്ചത്. ജാതിമതഭേദമെന്യേ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി അവികസിത ങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും വിദ്യയുടെയും കൈത്തിരി തെളിയിക്കുവാൻ ആങ്കലേയ മിഷനറിമാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ് ഈ സ്ഥാപനം. ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്വലിപ്പിക്കുന്നതിനും സി എം എസ് മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.എന്നാൽ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി തീരുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 8 അധ്യാപകരും ഒരു പാചക തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികൾ,പ്രത്യേക ഓഫീസ് കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂം, ജൈവവൈവിധ്യ പാർക്ക് എന്നിവയും ഈ സ്കൂളിനു ണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസം നൽകുക എന്ന സാമൂഹിക പ്രതിബദ്ധതയോടെ ഈ വിദ്യാലയം ഇന്നും നൂതന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32418
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ