സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി | |
---|---|
വിലാസം | |
പറമ്പഞ്ചേരി STSTEPHEN'S LPS PARAMBENCHERY , പുളിന്താനം പി.ഒ. , 686671 , എറണാകുളം ജില്ല | |
സ്ഥാപിതം | 6 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | stsypby@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28411 (സമേതം) |
യുഡൈസ് കോഡ് | 32080900304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ലൈസമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സൽജു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിബി സ്റ്റീഫൻ |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിൻതലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫൻസ്എൽ.പി.സ്കൂൾ.1981ഡിസംബർ മൂന്നിന് അഭിവന്ദ്യ താമരശ്ശേരിൽ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് ജൂൺ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയിൽ വച്ച് സെന്റ് സ്റ്റീഫൻസ് എൽ.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലിൽ ബഹു. പി.കെ കുഞ്ഞു വൈദ്യൻ പ്രാർത്ഥന പൂർവ്വം നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. അറുപത്തിയേഴു കുട്ടികൾ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഓർഡർ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസിൽ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വിൽഫ്രഡ് പ്രഥമ ടീച്ചർ ഇൻചാർജ്ജായി ചാർജ്ജെടുത്തു. അങ്ങിനെ സി. വിൽഫ്രഡ് സി.റ്റോംസി എന്നിവർ ഔദ്യോഗിക ടീച്ചർമാരായി.
തുടർന്ന് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കാൻ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂൾകെട്ടിടത്തിൻറെ പണി പൂർത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കൽ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയിൽ പുതിയ കെട്ടിടത്തിന്റെ ആശിർവാദം നിർവ്വഹിക്കുകയും മാർച്ച് ഇരുപതാം തീയതി നടന്ന പൊതു സമ്മേളനത്തിൽ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തിൽ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോൻ ജേക്കബ്, കെ.എം.ഷെമീർ എന്നീ അധ്യാപകർ സേവനം ചെയ്യുന്നു.
പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളിൽ എത്തിക്കുവാൻ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളിൽ എഴുതിച്ചേർക്കുന്നതിനും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഉൾപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂൾ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂൾ കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്റ്റർ.ടോംസി.എസ്.വി.എം
- സിസ്റ്റർ.ജെയ്നി.എസ്.വി.എം
- സിസ്റ്റർ ജ്യോതി എസ്.വി.എം
- ശ്രീമതി എത്സമ്മ മാണി
- ശ്രീമതി മോളി .സി.പി
- സിസ്റ്റർ നോബിൾ എസ്.വി.എം
നിലവിലുള്ള അദ്ധ്യാപകർ :
1. സിസ്റ്റർ ലൈസമ്മ മാത്യൂ (ഹെഡ്മിസ്ട്രസ്)
2. ബിജു ജേക്കബ് (എൽ.പി.എസ്.ടി)
3. ബിനോമോൻ ജേക്കബ് (എൽ.പി.എസ്.ടി)
4. ഷെമീർ കെ എം (അറബിക് ടീച്ചർ)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28411
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ