എം.ജെ.ഡി.എൽ.പി.എസ് കുന്നംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്, ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമായ എം. ജെ. ഡി. എൽ. പി. സ്കൂൾ (M.J.D.L.P. SCHOOL)
| എം.ജെ.ഡി.എൽ.പി.എസ് കുന്നംകുളം | |
|---|---|
| വിലാസം | |
കുന്നംകുളം 680503 , തൃശൂർ ജില്ല | |
| സ്ഥാപിതം | 24 - മെയ് - 1925 |
| വിവരങ്ങൾ | |
| ഫോൺ | +91 9400 094 640 |
| ഇമെയിൽ | mjdlpkkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24322 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | JerceMary M C (ജേഴ്‌സ് മേരി എം സി ) |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആയിരത്തി തൊള്ളായിരത്തി ഇരുപതിയഞ്ചു മെയ് മാസം ഇരുപത്തിനാലാം തീയ്യതി (1925 - may - 24) ദിവംഗതനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായാണ് കുന്നംകുളം പഴയപള്ളിപ്പറമ്പിൽ ഈ പ്രാഥമീക പള്ളിക്കൂടം ആരംഭിച്ചത്. തുടക്കത്തിൽ 1,2,3 ക്ലാസുകൾ മാത്രമാണ് ആരംഭിച്ചത് എങ്കിലും പിന്നീട് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറിൽ (1926) 4- ാം ക്ലാസും ആരംഭിച്ചു. ഇന്ന് എം. ജെ. ഡി. എൽ. പി. സ്കൂൾ (M.J.D.L.P. School) എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം പരിപാലിക്കുന്നത് ഓർത്തഡോക്സ് സഭയുടെ കീഴിലാണ് . എയ്ഡഡ് വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം എന്ന ചരിത്ര പ്രാധാന്യമുള്ള നഗരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തോടനുബന്ധമായി ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. Fr. ഷിജു കാട്ടിൽ സ്കൂൾ മാനേജരായും ശ്രീമതി എം. സി. ജേഴ്‌സ് മേരി ടീച്ചർ പ്രധാനാദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
ഏത് കാലാവസ്ഥയിലും റോഡിലൂടെ വിദ്യാലയത്തെ സമീപിക്കാവുന്നതാണ്. വിദ്യാലയത്തിന് സ്വകാര്യ കെട്ടിടങ്ങളുണ്ട്. അധ്യാപന ആവശ്യങ്ങൾക്കായി 4 ക്ലാസ് മുറികളാണുള്ളത് . എല്ലാ ക്ലാസ് മുറികളും നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. മറ്റു പ്രവർത്തനങ്ങൾക്കായി 2 മുറികളും ലഭ്യമായുണ്ട്. സ്കൂളിൽ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപികയ്ക്ക് പ്രത്യേകം മുറിയുണ്ട്. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. വിദ്യാലയത്തിൽ വൈധ്യുതി കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ള സ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . വിശാലമായ കളിസ്ഥലവും പൂന്തോട്ടവും വിദ്യാലയത്തിന് ചുറ്റുമായുണ്ട്. വിദ്യാലയത്തിനോടടുത്തായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രെമഫലമായ ഒരു കൊച്ചു പച്ചക്കറി കൃഷി തോട്ടവും ഉണ്ട്. വിദ്യാലയത്തിന്റേതായി വിദ്യാർത്ഥികൾക്കായുള്ള ഒരു വായനശാലയും (library) തയ്യാറാക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്ക് പഠനത്തിനും വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന പുസ്തകങ്ങളും വായന ശാലയിൽ ലഭ്യമാക്കിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവർക്കും വയോധികർക്കും സ്കൂൾ അംഗണത്തിലേക്കും ക്ലാസ് മുറികളിലേക്കും ഓഫീസിലേക്കും പ്രവേശിക്കുന്നതിനായി റാംപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പഠനാവശ്യങ്ങൾക്കായി വിദ്യാലയത്തിൽ ഒരു ഡെസ്ക് ടോപ് കമ്പ്യൂട്ടർ, ഒരു ലാപ്ടോപ്പ്, ഓഡിയോ വിഷ്വൽ സഹായങ്ങൾ, ഇന്റർനെറ്റ് സൗകര്യം എന്നിവയും തയ്യാറാക്കിയിരിക്കുന്നു. വിദ്യാലയത്തിൽ കമ്പ്യൂട്ടർ, ഓഡിയോ വിഷ്വൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പഠന രീതിക്കും തുടക്കം കുറിച്ചിരിക്കുന്നു. സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി (Mid-Day Meal scheme) പ്രകാരമുള്ള ഉച്ച ഭക്ഷണം വിദ്യാലയ അങ്കണത്തിൽ വെച്ച് തന്നെ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി വരുന്നു.
മാനേജ്‌മന്റ്
മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃത്വത്തിലാണ് ഈ വിദ്യയാലയം പരിപാലിക്കപ്പെടുന്നത്. Fr. ഷിജു കാട്ടിൽ സ്കൂൾ മാനേജരായും ശ്രീമതി എം സി ജേഴ്‌സ് മേരി ടീച്ചർ പ്രധാനാധ്യാപികയായും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ.
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.