ജി യു പി എസ് കുണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കുണ്ടൂർ | |
---|---|
വിലാസം | |
കുണ്ടൂർ കുണ്ടൂർ , കുണ്ടൂർ പി.ഒ. , 680734 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0480 2779735 |
ഇമെയിൽ | gupskundoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 23552 (സമേതം) |
യുഡൈസ് കോഡ് | 32070902601 |
വിക്കിഡാറ്റ | Q64089841 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 39 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്ത പി വി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ .കെ .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ഷാജു |
അവസാനം തിരുത്തിയത് | |
07-03-2024 | Dhivya.V.B |
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുണ്ടൂർ.
ചരിത്രം
1925 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .1965 ൽ യു പി വിദ്യാലയമായി ഉയർത്തി .ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചാലക്കുടി പുഴയുടെ തീരത്തുള്ള സാധാരണ കർഷകരുടെ മക്കൾ ആണ് ഇവിടെ പഠിക്കുന്നത് .ഇരുപതാം നൂറ്റാണ്ടിലാണ് കുണ്ടൂരിലെ പുരാതന കുടുംബമായ കരിങ്ങമ്പിള്ളി സ്വരൂപം ഈ ഭൂമി സ്കൂളിന് കൈമാറിയത് .നവതി പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസ ചരിത്രത്തിൽ സ്ഥാനം നേടിയതാണ് .
ഭൗതികസൗകര്യങ്ങൾ
ആധുനികസൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് .
കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു
മുൻ സാരഥികൾ
പ്രഗത്ഭ അധ്യാപകരായ പോൾ മാഷ് ,അംബിക tr ,സരസ്വതി tr,മേരി ,സാവിത്രി tr,റംല tr ,തുളസി tr ജോസഫ് sir ,ലീല tr
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സേവ്യർ സർ ,ഉമാദേവി അഡ്വക്കേറ്റ് ,
ക്ലബ്ബുകൾ
നേട്ടങ്ങൾ .അവാർഡുകൾ.
STEPS winner,ബെസ്റ്റ് പി ടി എ അവാർഡ് നേടിയിട്ടുണ്ട് .കലാമേളയിൽ സംസ്ഥാനത്തിൽ മാപ്പിളപ്പാട്ട് സമ്മാനം കരസ്ഥമാക്കി .എഡ്യൂഫെസ്റ് ,മെട്രിക് മേള വിജ്ഞാനോത്സവം എന്നിവയിൽ മികച്ച പങ്കാളിത്തം ഉണ്ട് .
വഴികാട്ടി
{{#multimaps:10.18600699347026, 76.28870594377231 |zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23552
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ