എൻ എസ് എൽ പി എസ് അണ്ണല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(23537 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എൽ പി എസ് അണ്ണല്ലൂർ
വിലാസം
അണ്ണല്ലൂർ

അണ്ണല്ലൂർ
,
അണ്ണല്ലൂർ പി.ഒ.
,
680731
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0480 2788750
ഇമെയിൽannallur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23537 (സമേതം)
യുഡൈസ് കോഡ്32070900901
വിക്കിഡാറ്റQ64088095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജയ കെ എസ്
പി.ടി.എ. പ്രസിഡണ്ട്വിജിത തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രതാപൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെഹ്റു സ്മാരക ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് ആനപ്പാറ പ്രദേശത്തെ കുട്ടികൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറ സ്കൂളിലേക്ക് കാൽനടയായി പോകണമായിരുന്നു. നല്ലൊരു വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഈ ഒരു സാമൂഹിക സന്ദർഭം സൃഷ്ടിക്കുന്ന സർവ്വതോന്മുഖമായ പിന്നോക്കാവസ്ഥ എന്ന ആപത്ത് മനസ്സിലാക്കിയ ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെയും അർപ്പണത്തിന്റെയും ഫലമാണ് അണ്ണല്ലൂർ എൻ. എസ്.എൽ. പി.എസ്. എന്ന ശ്രേഷ്ഠമായ ഈ സാമൂഹിക സ്ഥാപനം. മണലി ഇഴവ സമുദായാംഗങ്ങളും അണ്ണല്ലൂർ വില്ലേജിലെ ഏതാനും കുടുംബങ്ങളും ചേർന്ന് ആഴ്ചയിൽ പത്ത് പൈസ വീതം നിക്ഷേപിച്ചിരുന്ന പത്തുപൈസാ സമ്പ്രദായം എന്ന സമ്പാദ്യ പദ്ധതിയിൽനിന്ന് സമാഹരിച്ചതും സംഭാവന ഇനത്തിൽ  കിട്ടിയതും ആയ  തുക കൊണ്ടാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. മണലി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു ഏക്കർ 27 സെന്റ് സ്ഥലം സ്കൂളിനായി അനുവദിച്ചു. ഇവിടെ വടക്കോട്ട് നീങ്ങി ക്ലാസ് മുറികൾ പണിതു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് സ്വാതന്ത്രമായി പഠിക്കുവാനും ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ലൈറ്റ്, ഫാൻ സംവിധാനത്തോടുകൂടിയ വൃത്തിയുള്ള ക്ലാസ്മുറികൾ, ആയിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള വായനാമുറി, കമ്പ്യൂട്ടർ റൂം, കുടിവെള്ളത്തിനായി ഓരോ ക്ലാസിലും ടാപ്പ്  ഘടിപ്പിച്ച മൺകൂജകൾ, ജൈവ പാർക്ക്, ഔഷധ ഉദ്യാനം, ആധുനിക അടുക്കള, പുതിയ ടോയ്ലറ്റ് കെട്ടിടം തുടങ്ങിയവ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗ്രാമർ പഠന ക്ലാസുകൾ,നൃത്ത-സംഗീത ചിത്രരചന പരിശീലനം, ഫീൽഡ് ട്രിപ്പുകൾ, ഗണിത ശാസ്ത്ര പ്രവർത്തി പരിചയ ക്ലാസുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി,

മുൻ സാരഥികൾ

എം. കെ.ലളിത ടീച്ചർ

ടി.ജി. ശ്രീധരൻ മാസ്റ്റർ

എൻ. എൽ.ജേക്കബ് മാസ്റ്റർ

പി. കെ. ഭാരതി ടീച്ചർ

പി.വി. ചന്ദ്രിക ടീച്ചർ

എം . കെ. ബേബി മാസ്റ്റർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  സിന്ധു അശോക്,ഹോമിയോ ഡോക്ടർ ജിഷ്ണു പത്മനാഭൻ, എഞ്ചിനീയറിംഗ് ബിരുദധാരികൾ - ദിലേ ഷ്,ഷീല, ബീന, പ്രിൻസ്, രാജേഷ് (വെട്ടത്ത് സഹോദരർ ),

നേട്ടങ്ങൾ അവാർഡുകൾ

വിദ്യാലയ ചരിത്രാന്വേഷണ യാത്രകൾ - പ്രോജക്ട് - സ്കൂൾ  ചരിത്രരചനാ വിഭാഗത്തിലെ മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടു. മാള പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തിട്ടുണ്ട്.2015-16 ജൈവവൈവിധ്യ മേള സംഘടിപ്പിച്ചു.2014-15  വർഷത്തെ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാക്ഷ്യപത്രം ലഭിച്ചു.2014-15 എൽ. എസ്‌. എസ്‌. പരീക്ഷയിൽ ആദിഷ.വി. ജോഷി മാള ഉപജില്ലയിൽ ഒന്നാമതായി വിജയിച്ചു.2016- 17- മാള ഉപജില്ലയിലെ മികച്ച കാർഷിക സ്കൂൾ ആയി തെരഞ്ഞെടുത്തു. വിത്തുകളുടെ ശേഖരം, ഉപജില്ല, ജില്ല ഒന്നാം സ്ഥാനം,2015-16 വർഷത്തെ പ്രവർത്തനങ്ങളെ മുൻനിർത്തി ഉപജില്ലയിലെ ഏറ്റവും നല്ല എൽ പി സ്കൂൾ ആയി തെരഞ്ഞെടുത്തു.2019 ഉപജില്ലയിലെ മികച്ച പി ടി എയ്ക്കുള്ള അവാർഡ് ലഭിച്ചു.

വഴികാട്ടി

മാള ചാലക്കുടി വഴി - പഴൂക്കരയിൽ നിന്ന് ഇടത്തോട്ട് ആനപ്പാറ സ്ഥലത്ത് മണലി ക്ഷേത്രത്തിനുസമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.
മാള ആളൂർ വഴി  - കോൾകുന്നിൽ നിന്നുംവലത്തോട്ട് ഏകദേശം ഒന്നേകാൽ  കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=എൻ_എസ്_എൽ_പി_എസ്_അണ്ണല്ലൂർ&oldid=2533903" എന്ന താളിൽനിന്ന് ശേഖരിച്ചത്