സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ | |
|---|---|
| വിലാസം | |
കരിങ്ങാച്ചിറ പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | stjudelpskaringachira20@gmail.com |
| വെബ്‍സൈറ്റ് | stjudelpskaringachira.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23527 (സമേതം) |
| യുഡൈസ് കോഡ് | 32071601405 |
| വിക്കിഡാറ്റ | Q64090795 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 39 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന കെ പി |
| പി.ടി.എ. പ്രസിഡണ്ട് | അനീസഅൻസാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിബിബെന്നി |
| അവസാനം തിരുത്തിയത് | |
| 30-06-2025 | 23527 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിലെ വളരെയേറെ ചരിത്രപ്രാധാന്യമുളള കരിങ്ങാചിറയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ അദ്ദേഹം തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. ഷിഫ്റ്റ്സമ്പ്രദായത്തിലാണ് അധ്യയനം നടന്നിരുന്നത്. 139 കുട്ടികൾ ആദ്യവർഷം ഹാജരുണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു സ്മാർട്ട് ക്ലാസ്സ് മുറി ഉൾപ്പെടെ നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.എല്ലാ മുറികളിലും ഫാൻ,ലൈറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നാല് ലാപ് ടോപ്പൂകളും,രണ്ടു പ്രേജക്ടറുകളും,മികച്ച ലൈബ്രറിയും ഉണ്ട്.
ആൺകുട്ടികൾക്കൂം പെൺകുട്ടികൾക്കും ടൈൽ വിരിച്ചതും ജലലഭ്യതയുളളതതുമായ പ്രത്യേകം പ്രത്യേകം ശുചിമുറികളുണ്ട്.
ജൈവവൈവിധ്യഉദ്യാനത്തിൽ ജ്യാമതീയരൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്.പലതരത്തിലുളള മുളകൾ,പൂച്ചെടികൾ,ആമ്പലുകൾ ,ഔഷധച്ചെടികൾ എന്നിവ ഉദ്യാനത്തിനുളളിൽ പരിപാലിച്ചുപോരുന്നു. വിവിധതരം ശലഭങ്ങൾ,തുമ്പികൾ,വണ്ടുകൾ ഇവിടത്തെ നിത്യസന്ദ൪ശകരാണ്.പ്ലാവ്,മാവ്,മാതളം,ചാമ്പ,പേര,നെല്ലി,പുളി തുടങ്ങി ധാരാളം ഫലവൃക്ഷങ്ങളും പറമ്പിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രവികസനം മുൻനിർത്തി ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.
.വിദ്യാരംഗം കലാസാഹിത്യവേദി,ഹലോ ഇംഗ്ലീഷ്, കാർഷികക്ലബ്,ആരോഗ്യക്ലബ്,സുരക്ഷക്ലബ്
എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നു.
പ്രധാനപ്പെട്ട ദിനാചരണപ്രവർതതനങ്ങൾ രക്ഷകർത്താക്കളുടെ സഹകരണത്തോടെ സമുചിതമായി ആചരിക്കുന്നു.കൂടുതലറിയാൻ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | സരോജിനിയമ്മ കെ എ | 1957-1985 |
| 2 | സരസ്വതി എ | 1985-1993 |
| 3 | അരവിന്ദാക്ഷൻ കെ ആർ | 1993-1995 |
| 4 | വിജയമ്മ കെ കെ | 1995-1998 |
| 5 | ആനി ടി ജി | 1998-2011 |
| 6 | ജോയ്സി കെ എൽ | 2011-2023 |
| 7 | ബീന കെ പി | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.സാം പി ജെ
നിസാർ പി ഐ പുത്തൻചിറ മുൻഗ്രാമപഞ്ചായത്തംഗം
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മാള ബസ്സ്സ്റ്റാൻഡിൽ നിന്നും ഓട്ടോ /ബസിൽ എത്താം (3കിലോമീറ്റർ)
വടമ ബസ്സ്സ്റ്റോപ്പിൽ നിന്നും 2.30കിലോമീറ്റർ ദൂരം .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23527
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
