എൻ.എ.എൽ.പി.എസ്. ഇരുമ്പകച്ചോല
(21844 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എ.എൽ.പി.എസ്. ഇരുമ്പകച്ചോല | |
---|---|
വിലാസം | |
ഇരുമ്പകച്ചോല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21844 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ .മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കാഞ്ഞിരപ്പുഴ സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് നിർമല എ എൽ പി സ്കൂൾ ഇരുമ്പകച്ചോല
ചപാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഒരു മലയോര മേഖലയിലാണ് നിർമല എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1980 -81 കാലഘട്ടത്തിൽ അന്നത്തെ പൊറ്റശ്ശേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇഞ്ചിക്കുന്നു ആനകരണം വെറ്റിലച്ചോല വെള്ളത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാൻ ലഭിക്കാൻ സാധ്യത ഇല്ലാത്ത അവസ്ഥ കണ്ടുകൊണ്ടു പള്ളിയുടെ നേതൃത്വത്തിൽ പള്ളിയോടു ചേർന്ന് ഇവിടെ പ്രൈവറ്റായി എൽ പി സ്കൂൾ പ്രവർത്തിച്ചിരുന്നു .പിന്നീട്സ്വകാര്യാർത്ഥം കെട്ടിടം നിർമിക്കുകയും തുടർന്ന് ഇവിടുത്തെ ജനങ്ങളുടെയും അന്നത്തെ സെൻറ് സെബാസ്റ്റ്യൻ ചർച് വികാരി ആയിരുന്ന ഫാദർ ക്ലാറൂസ് സി എം ഐ യുടെയും പരിശ്രമ ഫലമായി 1983 ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 109 കുട്ടികളോട് കൂടി ഒന്ന് രണ്ട് ക്ലാസ്സുകളോട് കൂടി ഒന്ന് രണ്ട് ക്ലാസുകൾ ഒരുമിച്ചു പ്രവർത്തനം ആരംഭിച്ചു . സിംഗിൾ മാനേജ്‌മന്റ് ആയിരുന്ന ഈ വിദ്യാലയം 2OO8 -ൽ ജൈക്രിസ്റ്റോ സി എം സി എഡ്യൂക്കേഷണൽ ഏജൻസി പാലക്കാട് ഏറ്റെടുത്തു
ഇന്ന് ഈ വിദ്യാലയത്തിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആട്ടി ആനകരണം വെള്ളത്തോട് വാർമ്മംകോട് കൊർണ്ണകുന്ന് ഇരുമ്പകച്ചോല എന്നിവിടങ്ങളിൽ നിന്നായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകളിൽ 250 -ഓളം കുട്ടികൾ പഠിക്കുന്നുണ്ട് ഇതിൽ 50 -ഓളം ആദിവാസി കുട്ടികളാണ് ഈ വിദ്യാലയത്തിൽ 8 അധ്യാപകർ സേവനം ചെയ്യുന്നുണ്ട് .
ഭഔതീക സൗകര്യങ്ങൾ
തുറസ്സായ ഗ്രൗണ്ട് ,പ്രത്യേക അടുക്കളയുണ്ട് വിറകുപുര സ്റ്റോർറൂം കമ്പിവേലി കൊണ്ടുള്ള ചുറ്റുമതിൽ കിണർ 1 2 3 4 ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും വെച്ചെഴുതാൻ സതികുമാര് ഡെസ്ക് ബെഞ്ച് കംപ്യൂട്ടർലാബു എന്നീ സ്വകാര്യം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | അധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | സിസ്റ്റർ ഉദയ | 1984 | 2001 |
2 | സഈദ സി എൻ | 1983 | 2017 |
3 | ത്രേസിയാമ്മ | 1985 | 2018 |
4 | സിസ്റ്റർ മെരി സ്റ്റെല്ല T | 2017 | 2019 |
5 | എലിസബത് വർഗീസ് | 1985 | 2019 |
നേട്ടങ്ങൾ
1999ൽBEST SCHOOL AWARD ലഭിച്ചു തുടർച്ചയായി കല കായിക മേഖലകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പിന്നോക്കകാരായ കുട്ടികൾക്കു ദൈനംദിന അക്ഷര ദീപം തുടങ്ങിയ പരിപാടികളും നടത്തുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇതുവരെ അധ്യയനം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന് എന്നും അഭിമാനിക്കാൻ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പൂർവ വിദ്യാർത്ഥികളും ഏറെ ഉണ്ട് ഡോക്ടർ എഞ്ചിനീയർ അധ്യാപകർ എന്നിവരും ഓസ്‌ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|