ജി.യു.പി.എസ്. കാരറ

Schoolwiki സംരംഭത്തിൽ നിന്ന്
(21816 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. കാരറ
വിലാസം
കാരറ

കാരറ
,
കാരറ പി.ഒ.
,
678581
സ്ഥാപിതം1 - 6 - 1968
വിവരങ്ങൾ
ഇമെയിൽhmkarara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21816 (സമേതം)
യുഡൈസ് കോഡ്32060100108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅഗളി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ്‌കുമാർ വി
പി.ടി.എ. പ്രസിഡണ്ട്വി കെ ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്സജിനസുബിൻ
അവസാനം തിരുത്തിയത്
26-07-202321816


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1967 - ൽ ശ്രീ. ടി.കെ. രാഘവൻ പ്രസിഡന്റായും, ശ്രീ. ഇടപ്പാം മുകളേൽ റിയ സെക്രട്ടറിയായും ശ്രീ. നാമ്പുള്ളിപ്പുരയ്ക്കൽ മുത്തു വരാൻജിയായും, കാരറ ഊരിലെ കുറുമ്പൻ മൂപ്പൻ, ബട്ടി മുപ്പൻ, കുതിരംപതി ഊരിലെ മസണൻ മൂപ്പൻ, ശ്രീ. പുത്തൻപുരയ്ക്കൽ കുട്ടി(എറ്റുമാനൂർ കുട്ടി), ശ്രീ. കെ. കെ. നാരായണൻ എന്നിവർ അംഗങ്ങളുമായുള്ള ഒരു എഡ്യൂക്കേഷണൽ കമ്മിറ്റി രജിസ്റ്റർ ചെയ്യുകയും തുടർന്ന് "നേതാജി മെമ്മോറിയൽ എൽ.പി. സ്കൂൾ ആരംഭിക്കുകയും ചെയ്തു. രാജാക്കാട് സ്വദേശിയായ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അതിന് ശേഷം സൊസൈറ്റി ഭാരവാഹികൾ അന്നത്തെ മണ്ണാർക്കാട് എം.എൽ.എ. ആയിരുന്ന സഖാവ് ഇമ്പിച്ചിബാവ മുഖാന്തിരം സ്കൂൾ സർക്കാർ ഏറ്റെടുപ്പിക്കുന്നതിനായി ശ്രമിച്ചതിന്റെ ഫലമായി 1968ൽ നേതാജി മെമ്മോറിയൽ എൽ.പി.സ്കൂൾ, ഗവൺമെന്റ് എൽ.പി.സ്കൂൾ കാരറഎന്നായി നാട്ടുകാരുടെ സഹകരണത്തോടെ ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും നിലവിലുണ്ടായിരുന്ന താൽക്കാലിക ഷെഡും ഉപകരണങ്ങളും കൂടി സർക്കാരിലേക്ക് വിട്ട് കൊടുക്കുകയും ചെയ്തു.

സർക്കാർ ഏറ്റെടുത്തതിന് ശേഷം സ്കൂളിലെത്തിയ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഭാസ്കരൻ മാസ്റ്റർ ആയിരുന്നു. അഡ്മിഷൻ രജിസ്റ്ററിലെ ആദ്യത്തെ പേരുകാരൻ ശ്രീ. പി.കെ.ദാസനാണ് പുത്തൻപുരയ്ക്കൽ കുട്ടിയുടെ മകൻ കുതിരംപതി, ഗുഡ്ഡയൂർ, കാരറ, ദുണ്ടൂർ  തുടങ്ങിയ ഊരുകളിൽ നിന്നുള്ള കുട്ടികളും അച്ഛൻമുക്ക് മുണ്ടൻപാറ, കരടിപ്പാറ, മുന്നൂറ്, ആനഗദ്ദ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള മുഴുവൻ കുട്ടികളും ഈ സ്കൂളിലാണ് പ്രവേശനം നേടിയിരുന്നത്. പുല്ല് മേഞ്ഞ ഒരു താൽക്കാലിക ഷെഡ്ഡ് മാത്രമാണ് കെട്ടിടമായുണ്ടായിരുന്നത്.

1984വരെ ഓരോ ക്ലാസ്സിനും ഒരോ ഡിവിഷൻ മാത്രമേയുണ്ടായിരുന്നു. നാട്ടുകാർ സംഭാവനയായി കൊടുത്ത കുറച്ച് ബെഞ്ചുകളും മേശയും ബോർഡും അധ്യാപകർക്കിരിക്കാൻ സ്സ്റ്റൂളുകളും  , ഹെഡ്മാസ്റ്റാർക്ക് മാത്രമേ കസേരയുണ്ടായിരുന്നു. സ്കൂളിന്റെ പ്രധാനപ്പെട്ട രേഖകളെല്ലാം ഒരു മരപ്പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പി.ടി.എ.യുടെ ശ്രമഫലമായി രണ്ടാമത്തെ താൽക്കാലിക ഷെഡ്ഡും ഫർണിച്ചറും ഉണ്ടാക്കിയതി നാൽ 1985 മുതൽ ഓരോ ക്ലാസ്സിനും ഡിവിഷനുകൾ ഉണ്ടായിത്തുടങ്ങി. 1992വരെ ഓരോ ക്ലാസിനും 2 ഡിവിഷൻ വീതം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പ്രവേശനം നേടാൻ പ്രയാസമായപ്പോൾ രക്ഷകർത്താക്കൾ കുട്ടികളെ ജെല്ലിപ്പാറയിലെ സ്വകാര്യ സ്കൂളിൽ ചേർക്കാൻ തുടങ്ങിയപ്പോൾ ഡിവിഷനുകൾ നഷ്ടപ്പെടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ കുട്ടികളുടെ എണ്ണം നൂറിൽ താഴെവരെയായി.

ഈ സ്കൂളിൽ നിന്നും ആദ്യമായി പെൻഷൻ പറ്റിയത് 31-05-1984 വരെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ടി.പി. സാവിത്രി ടീച്ചറായിരുന്നു. തുടർന്ന് 30-06-1989ൽ ശ്രീ. ഇ.എം. എനുമാസ്റ്ററും 31-03-1992ൽ കെ. പരമേശ്വരൻ മാസ്റ്ററും 31-03-1997ൽ ശ്രീ. പി.കെ. കൃഷ്ണൻകുട്ടി മാസ്റ്ററും 31-03-2007ൽ ശ്രീ. വി.ദാസൻ മാസ്റ്ററും ഹെഡ്മാസ്റ്റർമാരായി പെൻഷൻ പറ്റി പിരിഞ്ഞു. നാളിതുവരെയുള്ള കാലയളവിൽ സർവ്വീസിലിരിക്കെ ഒരാൾ മാത്രമാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. 19-04-2012ൽ എച്ച്.എം.ആയിരുന്ന ശ്രീമതി. സി.കെ. വിശാലാക്ഷി ടീച്ചർ ഹൃദയസ്തംഭനം മൂലമാണ് നിര്യാതയായത്. 1987-88കാലത്ത് ഐ.ടി.ഡി.പി.യുടെ രണ്ട് കൊണ്ട് ക്ലാസ് മുറികളും ഒരു ചെറിയ ഓഫീസ് റൂമും ഉൾപ്പെടെയുള്ള സ്ഥിരം കെട്ടിടം ആദ്യമായി സ്കൂളി നുണ്ടായി. 1989-90 സ്കൂൾ വർഷത്തിലാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ന് കാണുന്ന പ്രധാന കെട്ടിടം നിർമ്മിച്ചത്. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടിയാണ് അതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അങ്ങനെ താൽക്കാലിക ഷെല്ലുകളിൽ നിന്നും തീർത്തും മോചനം നേടാനായി അതിനുശേഷം ഐ.ടി.ഡി.പി.യുടെ രണ്ട് കൊണ്ട് മൂന്ന് ക്ലാസ് മുറികൾ കുടി പണിയാൻ കഴിഞ്ഞു. ആ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. കെ.ഇ.ഇസ്മായിൽ ആയിരുന്നു.

തുടർന്ന് അഹാഡ്സ് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ യു.പി.സ്കൂളിന് വേണ്ടിയുള്ള കെട്ടിടവും അദ്ധ്യാപകർക്കുള്ള ക്വാർട്ടേഴ്സും കുട്ടികൾക്കുള്ള കളിക്കളവും ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫണ്ട് തികയാത്തതിനാൽ കളിക്കളം നിർമ്മിച്ചില്ല. ബഹു. എം.പിയുടെയും, ബഹു. എം.എൽ.എ.യുടെയും ഗ്രാമപഞ്ചായത്തിന്റേയും ഫണ്ടുകൾ കൊണ്ട് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻകഴിഞ്ഞിട്ടുണ്ട്. ഡി.പി.ഇ.പി.യുടെ കാലഘട്ടത്തിൽ 1997-96ൽ മണ്ണാർക്കാട് സബ് ജില്ലയിലെ ഏറ്റവും നല്ല എൽ.പി.സ്കൂളായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുക്കുകയുണ്ടായി. ഡി.പി.ഇ.പി.രണ്ട് കൊണ്ടാണ് സ്കൂളിന് ആദ്യമായി കുടിവെള്ള പദ്ധതിയും കുട്ടികൾക്കുള്ള മൂത്രപ്പുരയും ഉണ്ടാക്കിയത്. 11-11-2014 കുമാരി പി. കെ. ജയലക്ഷ്മി (ബഹു. പട്ടികവർഗ്ഗ വകുപ്പ് പ്രതി യു.പി. സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.2014-15 സ്കൂൾ വർഷത്തിൽ നമ്മുടെ സ്കൂൾ യു.പി.ആയി ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ. പി.നിജയിംസ് മാസ്റ്ററിന്റെയും പി.ടി.എ.യുടെയും ആമായ പരിശ്രമത്തിന്റെ ഫലമാണത്. 2014-15ൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നടത്തിയ നല്ലപാഠം പദ്ധതിയുടെ സംസ്ഥാന തലത്തിലേ സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി. സ്കൂളിൽ വച്ച് 28-07-2015ന് അതിഗംഭീര ചടങ്ങിൽ പ്രശസ്ത സിനിമാതാരം ശ്രീമതി. മഞ്ജുവാര്യർ അവാർഡ് വിതരണം ചെയ്തു. ഏറ്റവും നല്ല സംസ്ഥാന കോ- ഓർഡിനേറ്റർമാർക്കുള്ള അവാർഡും നമ്മുടെ സ്കൂളിലെ നോർത്ത് വെള്ളാപ്പള്ളി മാസ്റ്റർക്കും, ഹെഡ്മാസ്റ്റർ ശ്രീ. പി.ജി. ജെയിംസ് മാസ്റ്റർക്കുമാണ് ലഭിച്ചത്.

2015-16ൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ പുരസ്ക്കാരം പ്രാചീന ഗോത്രവർഗ്ഗ ഒറ്റമൂലി ഔഷധത്തോട്ടത്തിന് ലഭിക്കുകയുണ്ടായി. 2016-17ൽ എസ്. എസ്.എ.യുടെ മികവ് സംസ്ഥാന പുരസ്കാരം ലഭിച്ചു. 2016-2017ൽ കൃഷി വകുപ്പിന്റെ പാലക്കാട് ജില്ലാതല പുരസ്ക്കാരവും 2017-18 ലെ 'അക്ഷയശ്രീ വി വൈവിധ്യ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഗോരാഷയിലേ നിഘണ്ടുവിന്റെയും ഗോത്രവർഗ്ഗ പൈതൃക മുഖമണത്തിന്റെയും ഉദ്ഘാടനം 20-02-2017 ന് ബഹു. പാലക്കാട് എം.പി. ശ്രീ. എം.ബി. രാജേഷ് നിർവ്വഹിക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിലും തുടർച്ചയായി നല്ല പാഠത്തിന്റെ ജില്ലാ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തിയ്യതീ വരെ (കാലാവധി )
1 ഭാസ്കരൻ എസ് 21.05.1968 13.03.1973
2 എം സി രാമൻ 13.03.1973 04.12.1973
3 തങ്കപ്പൻ 04.12.1973 06.09.1973
4 രാമൻകുട്ടി എം എം 06.09.1973 20.12.1976
5 സാവിത്രി ടി പി 20.12.1976 31.05.1984
6 ദാസൻ വി 31.05.1984 01.08.1984
7 മാധവൻ വി 01.08.1984 19.11.1984
8 ജനാർദ്ദനൻ കെ 19.11.1984 03.06.1985
9 ദാസൻ വി 03.06.1985 06.08.1885
10 ജനാർദ്ദനൻ കെ 06.08.1885 10.10.1985
11 ദാസൻ വി 10.10.1985 19.06.1986
12 സേതുമാധവൻ കെ 19.06.1986 02.06.1987
13 ദാസൻ വി 02.06.1987 01.07.1987
14 പൊന്നൻ കെ 01.07.1987 01.06.1988
15 കൃഷ്ണൻ കെ ഡി 01.06.1988 06.09.1988
16 ഏനു ഇ എം 06.09.1988 30.06.1989
17 ദാസൻ വി 01.06.1989 15.06.1989
18 സുകുമാരൻ എം പി 15.06.1989 04.06.1990
19 ഗോപാലനായർ യു കെ 04.06.1990 20.06.1991
20 കുഞ്ഞബ്‌ദറു 20.06.1991 12.07.1991
21 പരമേശ്വരൻ 12.07.1991 31.03.1992
22 അബ്ദുൾറസാഖ് 31.03.1992 16.07.1992
23 രാജു വി 16.07.1992 07.07.1992
24 ദാസൻ വി 07.07.1992 12.04.1994
25 ചന്ദ്രമതി കുട്ടിയമ്മ 12.04.1994 03.08.1994
26 ദാസൻ വി 03.08.1994 05.04.1995
27 കന്തൻ സി സി 05.04.1995 07.10.1995
28 ദാസൻ വി 07.10.1995 14.08.1996
29 കൃഷ്ണൻകുട്ടി പി കെ 14.08.1996 31.03.1999
30 ദാസൻ വി 31.03.1999 02.06.1999
31 വിജയലക്ഷ്മി എൻ 02.06.1999 16.08.2000
32 ദാസൻ വി 16.08.2000 22.11.2000
33 റീത്തമേരി എ 22.11.2000 05.06.2001
34 ദാസൻ വി 05.06.2001 02.07.2001
35 ചാമുണ്ണി എ പി 02.07.2001 07.08.2001
36 ദാസൻ വി 07.08.2001 07.09.2001
37 നാരായണി എ 07.09.2001 07.05.2002
38 രാജൻ കെ എ 07.05.2002 04.06.2002
39 ദാസൻ വി 04.06.2002 23.07.2003
40 നാച്ചിമുത്തു 23.07.2003 07.06.2004
41 ആൻസി പി സെബാസ്റ്റ്യൻ 07.06.2004 08.07.2004
42 ദാസൻ വി 08.07.2004 31.03.2007
43 ആൻസി പി സെബാസ്റ്റ്യൻ 31.03.2007 23.06.2007
44 എ ആർ രാധാകൃഷ്ണൻ 23.06.2007 19.07.2008
45 ജോർജ് വെള്ളപ്പള്ളി 19.07.2008 13.08.2008
46 കെ അബൂബക്കർ 13.08.2008 05.05.2010
47 സി കെ വിശാലക്ഷി 05.05.2010 16.05.2011
48 ജോർജ് വെള്ളപ്പള്ളി 16.05.2011 16.08.2011
49 സി കെ വിശാലക്ഷി 16.08.2011 20.04.2012
50 ജോർജ് വെള്ളപ്പള്ളി 20.04.2012 01.08.2013
51 കെ വേണുഗോപാൽ 01.08.2013 16.05.2013
52 ജോർജ് വെള്ളപ്പള്ളി 16.05.2013 06.09.2013
53 ജെയിംസ് പോളക്കാട്ടിൽ 06.09.2013 31.03.2018
54 പുഷ്‌പലത എം 31.03.2018
55 ജോർജ് വെള്ളപ്പള്ളി 27.10.2021
56 നാരായണൻകുട്ടി സി 28.10.2021 തുടരുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മണ്ണാർക്കാട് നിന്നും ബസ്സ് / കാർ മാർഗം 36   കി .മീ യാത്ര ചെയ്ത് ഗൂളിക്കടവ് ഇറങ്ങുക .
  • ഗൂളിക്കടവ് നിന്നും 6 കി .മീ ജീപ്പ് / ഓട്ടോ ,ബസ്സ് യാത്ര ചെയ്താൽ കാരറ സ്കൂളിൽ എത്താം .
  • മണ്ണാർക്കാട് നിന്നും ബസ്സ് / കാർ മാർഗം 34  കി .മീ കൽക്കണ്ടി ,കള്ളമല ,ജെല്ലിപ്പാറ ,മുണ്ടൻപാറ വഴി യാത്ര ചെയ്താൽ സ്കൂളിൽ എത്താം .
  • ആനക്കട്ടിയിൽ നിന്നും 16  കി .മീ ബസ്സ് മാർഗം യാത്ര ചെയ്ത്  ഗൂളിക്കടവ് ഇറങ്ങുക .(കോയമ്പത്തൂർ ഭാഗത്തു നിന്ന് വരുന്നവർ )

{{#multimaps:11.06012436554108, 76.62091852472986 | zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കാരറ&oldid=1927295" എന്ന താളിൽനിന്ന് ശേഖരിച്ചത്