സഹായം Reading Problems? Click here


കെ.എ.എം.എൽ.പി.എസ്.കപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20528 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
കെ.എ.എം.എൽ.പി.എസ്.കപ്പൂർ
20528-.jpg
വിലാസം
എറവക്കാട്

കപ്പൂർ
,
679552
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9495817173
ഇമെയിൽkamalpskappur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലതൃത്താല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം79
പെൺകുട്ടികളുടെ എണ്ണം80
വിദ്യാർത്ഥികളുടെ എണ്ണം159
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂജാത വി.സ്
പി.ടി.ഏ. പ്രസിഡണ്ട്ഷാജു
അവസാനം തിരുത്തിയത്
09-01-2021RAJEEV


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

                                   കെ.എ.എം.എ.എൽ.പി.എസ്.കപ്പൂർ 
     
       മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1913-ൽ ആണ് നിലിവിൽ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂൾ ആദ്യം അറിയപ്പെട്ടിരുന്നത്.ഇപ്പോൾ ഉള്ള വിദ്യാലയത്തിൻറെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പിൽ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിൻറെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജർ 
       ടിപ്പുസുൽത്താൻ പൊന്നാനിയിലേക്കുള്ള യാത്രക്കിടയിൽ സ്ഥല നിർണ്ണയത്തിനായി കൊടക്കല്ലുകൾ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട് റോഡ് വെട്ടി.ഈ റോ‍ഡ് ടിപ്പുസുൽത്താൻ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോ‍ഡ്. എ.ജെ.ബി.എസ് പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
       1957-ൽ വിദ്യാലയം ഇപ്പോൾ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ൽ മാനേജർ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എൽ .പി.എസ് കപ്പൂർ എന്നാക്കി.മാനേജ് മെന്റ് ശ്രീമതി കെ.വി.റുഖിയക്ക് കൈമാറി. ശ്രീമതി കെ.വി.റുഖിയയാണ് ഇപ്പോഴത്തെ മാനേജർ . ഇപ്പോൾ ഈ സ്ഥാപനത്തിന് 4 ഓട്മേഞ്ഞ കെട്ടിടങ്ങൾ ഉണ്ട്.8 ഡിവിഷനുകൾ ഉണ്ട്. 2010-11 -ൽ പ്രീപ്രൈമറി പി.ടി.എ യുടെ സഹായത്തോടെ തുടങ്ങി. ഈ വർഷം 2016-17 -ൽ 47 കുട്ടികൾ പ്രീപ്രൈമറിയിൽ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 204 കുട്ടികളും പഠിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പടെ 9 അധ്യാപകർ ഉണ്ട്.


        ഈ വിദ്യാലയത്തോട് ചേർന്നുതന്നെയാണ് മാരായംകുന്ന് മുസ്ളീംപളളി. കൂടാതെ മദ്രസ ,വായനശാല എന്നിവയും നിലകൊള്ളുന്നു. ഇതിന്റെ പിൻവശത്തുള്ള പാടശേഖരങ്ങൾ പനാഞ്ചേരി മന , കൂത്തുള്ളിമന, പറയത്ത്മന എന്നിവരുടേതായിരുന്നു. കൈമാറി കൈമാറി ഇപ്പോൾ അത് പലരുടേയും അധീനതയിലാണ്. 
        ഇല്ലത്തറ, കാളകുന്ന്, കൊടക്കല്ലുവളപ്പ്, ചങ്ങരത്തങ്ങാടി എന്നീ പേരുകളെല്ലാം മുൻകാലത്ത് ആളുകൾ ഈ പ്രദേശത്തെ പല ഭാഗങ്ങളെ വിളിച്ചിരുന്നു. ഇപ്പോൾ ഈ പേരുകളൊന്നും പ്രയോഗത്തിലില്ല. പൂണൂൽകുളം കുന്നത്തുകാവ്, താഴത്തേക്കാവ് എന്നിവയെല്ലാം വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്ത് ഉള്ളവയാണ്. കുന്നത്തുകാവ് അമ്പലത്തിലേക്ക് ഉത്സവത്തിന് കാളകളെ എഴുന്നള്ളിച്ചു കൊണ്ടുപോയിരുന്ന കുന്നാണ് കാളകുന്ന്.


         സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉന്നത സ്ഥാനം വഹിച്ച പല പ്രമുഖ വ്യക്തികളും ഇവിടെ നിന്നു പഠനം പൂർത്തിയാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ശ്രീ. അഹമ്മത് കാരൂത്ത് ,തോട്ടവിള ഗവേഷണ ഡയറക്ടറായും യു. ൻ. ഒ യിൽ W. H. O യുടെ ഉപദേശകസമിതിയിൽ അംഗമായും സേവനമനുഷ്ഠിച്ച ശ്രീ. കെ. വി അഹമ്മത് ബാവുപ്പഹാജി എന്നിവരെല്ലാം ഈ നാടിന്റെ സംഭാവനകളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എ.എം.എൽ.പി.എസ്.കപ്പൂർ&oldid=1071152" എന്ന താളിൽനിന്ന് ശേഖരിച്ചത്