എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വളളിക്കുന്ന് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ.വിശ്വനാഥൻ മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന ഹയർസെക്കണ്ടറി സ്കൂളിലെ ഒരു ഭാഗമാണ് എം.വി.എ.എൽ.പി സ്കൂൾ. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു.
എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ | |
---|---|
![]() | |
വിലാസം | |
അരിയല്ലൂർ MVALPS ARIYALLUR , അരിയല്ലൂർ പി.ഒ. , 676312 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0494 2473254 |
ഇമെയിൽ | mvalpsariyallur19404@gmail.com |
വെബ്‍സൈറ്റ് | http://mvalpsariyallur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19404 (സമേതം) |
യുഡൈസ് കോഡ് | 32051200305 |
വിക്കിഡാറ്റ | Q64566897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വള്ളിക്കുന്ന്, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രേം കിഷോർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അഞ്ചു പതിറ്റാണ്ടുകൾ ആയി അരിയല്ലൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അറിവിൻറെ വെളിച്ചം നൽകി ഈ ഗ്രാമത്തിൻറെ സൂര്യ സാന്നിധ്യമായി ശോഭിക്കുന്ന മാധവാനന്ദ വിലാസം എ.എൽ പി സ്കൂളിന്റെ ഇന്നലെകളിലൂടെ
ഇന്ന് ഹയർസെക്കൻഡറി തലം വരെ എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം സുദീർഘമായ ഒന്നാണ് ആരംഭകാലത്തെ സംബന്ധിക്കുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1940 ഓടുകൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയിത്തീർന്നു 1951 ൽ പ്രസ്തുത സ്ഥാപനം ദിവംഗതനായ ശ്രീ.കെ.എം.കുഞ്ഞിരാമൻനായരുടെ ഉടമസ്ഥതയിൽ വന്നു 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും തുടർന്നത് മാധവാനന്ദ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു 1962 ജൂൺ മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് മാധവാനന്ദ വിലാസം ഹൈസ്കൂൾ നിലവിൽ വന്നു .പുരാതന വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തുന്നതിനും അതിലുപരി നല്ല സ്ഥാപനമായി വളർത്തുന്നതിനും യശ:ശരീരനായ ശ്രീ കെ എം കുഞ്ഞിരാമൻ നായർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ശ്രീ കേളപ്പജി ആയിരുന്നു എന്നു മാത്രമല്ല ഹൈസ്കൂളായി ഉയർത്തി ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചതും ശ്രീ. കേളപ്പജി ആയിരുന്നു
ഭൗതികസൗകര്യങ്ങൾ.
ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസുകളും 3 ഡിവിഷൻ വീതം ആകെ 12 ക്ലാസുകളുണ്ട്.മുഴുവൻ ക്ലാസ്സുകളും ശിശു സൗഹൃദവും ഹൈടെക് സൗകര്യത്തോടു കൂടിയുള്ളതുമാണ്.കൂടാതെ വിശാലമായ ഓഡിറ്റോറിയവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023 - 24 വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ സുനിലത്ത് ആബിദ് ഉദ്ഘാടനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യവേദി
വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും 19.6.23 തിങ്കളാഴ്ച പ്രശസ്ത നാടൻപാട്ട് കലാകാരൻ സുഷിൽ കുമാർ അരിയല്ലൂരിന്റെ ഗംഭീരമായ പ്രകടനത്തോടെ നടന്നു.
അംഗീകാരങ്ങൾ
വഴികാട്ടി
- പരപ്പനങ്ങാടി- കോഴിക്കോട് റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിനടുത്തു നിന്നും ഒരു കിലോമീറ്റർ അകലെ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.
- വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് അടുത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ