ജി.എൽ.പി.എസ് വടക്കുമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(19348 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ ലോവർ പ്രൈമറി സ്കൂൾ വടക്കുമ്പ്രം

ജി.എൽ.പി.എസ് വടക്കുമ്പ്രം
19348-school logo.png
19348-school-photo.jpeg
GLPS Vadakkumbram
വിലാസം
വടക്കുമ്പ്രം

ജി എൽ പി എസ് വടക്കുമ്പ്രം
,
കരേക്കാട് പി.ഒ.
,
676553
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsvadakkumbram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19348 (സമേതം)
യുഡൈസ് കോഡ്32050800209
വിക്കിഡാറ്റQ64566209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടയൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ125
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് ടി.പി
പി.ടി.എ. പ്രസിഡണ്ട്നാസർ എ പി
എം.പി.ടി.എ. പ്രസിഡണ്ട്ഷരീഫ ബീവി
അവസാനം തിരുത്തിയത്
04-02-202219348-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       വടക്കുംമ്പ്രം ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ വടക്കുംമ്പ്രം അംശം (വാർഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയിൽ ചെങ്കുണ്ടൻപടിയ്ക്കും ചേനാടൻ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ൽ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകൾ വിദ്യാലയത്തിൽ ഉണ്ട്. ആദ്യവർഷം 49 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയതായി കാണുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് നാലാം ക്ലാസ് പൂർത്തിയാക്കി തുടർപഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വർങ്ങൾ തുടർന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നൽകാതിരുന്ന ആ രക്ഷിതാക്കൾ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വർഗ്ഗം സാധാരണക്കാരൻ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവർഷം ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ ചോലേക്കാളൻ ഉണ്ണീൻകുട്ടി എന്നയാളുടെ കാലിത്തൊഴുത്തിൽ വിദ്യാലയം പ്രവർത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചുപോവുകയും ചെയ്തു.  1962 ൽ വടക്കേപീടിയേക്കൽ അയമു ഹാജി തന്റെ തോൽപ്പറമ്പായ മേലെപ്പാട്ടുതൊടിയിൽ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സർക്കാരിലേക്ക് നൽകി. ഇവിടെ ഒരു ഓല ഷെഡിൽ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1966 ൽ ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിർമ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകൾ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയൽ, മയിൽ, കുരങ്ങൻ പന്നി തുടങ്ങിയ ജീവികൾ ധാരാളമായുണ്ട്.
സ്കൂൾ ഇന്ന്

ഭൗതികസൗകര്യങ്ങൾ

1957ൽ പാലപ്പുറംകൊടോത്ത് ബാപ്പുട്ടി എന്നിവരുടെ ശ്രമഫലമായി രൂപംകൊണ്ട വടക്കുമ്പ്രം ജി എൽ പി സ്കൂൾ ഇന്ന് പുരോഗതിയുടെ ഔന്നിത്യത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇപ്പോൾ നിലവിൽ 9 ഡിവിഷനുകൾക്കായി 11 ക്ലാസ്സ്‌ റൂമുകൾ നിലവിൽ ഉണ്ട്. കൂടാതെ 3 ക്ലാസ്സ്‌ റൂമുകൾക്കുള്ള ഒരു ഇരുനില കെട്ടിടം ഉത്ഘാടനത്തിനായി ഒരുങ്ങിയിട്ടുണ്ട്. ഒന്നാം ക്ലാസ് ഒന്നാംതരം ആക്കുന്നതിന്റെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ പഠനം ഉറപ്പാക്കുന്നതിന് സൗകര്യപ്രദമായ ഇരിപ്പിടങ്ങളോട് കൂടിയ 6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ്, 12 ലാപ് ടോപ്പുകൾ എന്നിവ ഐടി പഠനത്തിന് മാറ്റുകൂട്ടുന്നു. ആധുനിക രീതിയിലുള്ള ഡെസ്ക് ബെഞ്ച് സൗകര്യങ്ങൾ, വൈറ്റ് ബോർഡുകൾ, ക്ലാസ്സ് ലൈബ്രറി അലമാരകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ടൈൽ പതിച്ച വൈദ്യുതീകരിച്ച ക്ലാസ് റൂമുകളാണുള്ളത്. ക്ലാസ് റൂമുകൾ വിഷ്വലൈസ് ചെയ്യുന്നതിനുവേണ്ടി 4 പ്രൊജക്ടറുകൾ, സ്റ്റാൻഡ് എന്നിവയുമുണ്ട്. ഗണിത പഠനം ലളിതവും രസകരവുമാക്കുന്നതിന് ഒരു ഗണിതലാബും  ഇവിടെയുണ്ട്. പ്രാഥമികാവശ്യങ്ങൾ  നിറവേറ്റുന്നതിന് കുട്ടികൾക്കായി ടൈൽസ് പതിച്ച ടാപ് സൗകര്യമുള്ള 12 ടോയ്‌ലെറ്റുകൾ, വാഷ് ബേസിൻ എന്നിവയും സജ്ജികരിച്ചിട്ടുണ്ട്. ഭക്ഷണമൊരുക്കുന്നതിനായി അടുക്കള, സ്റ്റോർ റൂം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഗ്രൗണ്ട്, ഉല്ലസിക്കുന്നതിനുള്ള ക് ചിൽഡ്രൻസ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കട്ട പതിച്ച സ്കൂൾ അങ്കണം മനോഹരമായ പൂന്തോട്ടം, തണൽമരങ്ങൾ, അതിനുചുറ്റും ടൈൽ പതിച്ച ഇരിപ്പിടങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം എന്നിവകൊണ്ട് അലങ്കൃതമാണ്. കൂടാതെ കുട്ടികൾക്ക് ഉച്ചയൂണ് ഒരുക്കുന്നതിനായി വിഷമയം ഇല്ലാത്ത പച്ചക്കറികളും ഇ വിടെ കൃഷി ചെയ്യുന്നുണ്ട്. ശിശു സൗഹൃദവും സുരക്ഷിതവുമായ ക്ലാസ് അന്തരീക്ഷമുള്ള  ഈ വിദ്യാലയത്തിന് ഒരു ഭക്ഷണ റൂം,മീറ്റിംഗ് നടത്താനുള്ള ഹാൾ, ലൈബ്രറി റൂം  എന്നിവയുടെ പോരായ്മകൾ കൂടി നികത്താൻ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

2021.22 അധ്യയന വർഷത്തിൽ ജി എൽ പി എസ് വടക്കുംപുറം സ്കൂളിൽ നിരവധി പഠന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

*വായനാ മഞ്ച

വായന കുട്ടികളിൽ വളർത്തുന്നതിനായി "വായനാ മഞ്ച" എന്ന ഒരു പദ്ധതി നടപ്പാക്കുക ഉണ്ടായി.. വിദ്യാലയത്തിലെ മരത്തണലുകളിൽ നിരവധി കഥാ പുസ്തകങ്ങൾ, പത്രങ്ങൾ, ബാലസാഹിത്യ പുസ്തകങ്ങൾ എന്നിവ ഒരുക്കുകയും അവയെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളിൽ ഏറെ താത്പര്യമുണ്ടാക്കിയ ഈ പ്രവർത്തനം വായനാശീലം വളർത്തുന്നതിൽ ഏറെ സഹായകമായി

*മധുരം മലയാളം -

  നവംബർ മാസത്തിൽ കുട്ടികൾ സ്ക്കൂളിലെത്തിയപ്പോൾ വിവിധ മൂല്യനിർണയ പ്രവർത്തനങ്ങളിലൂടെ മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഒരു മണിക്കൂർ സമയം മാറ്റിവെക്കുകയും പഠന പുരോഗതി യഥാസമയം വിലയിരുത്തുകയും ചെയ്തു

*English for All

  മലയാളത്തിന്റെ പ്രവർത്തന മാതൃകയിൽ ഇംഗ്ലീഷിൽ പിന്നാക്കം നിൽക്കുന്നവർക്കായി ആരംഭിച്ച പദ്ധതിയാണ് ഇത്.

ഈ രണ്ട് പദ്ധതികളിലൂടെയും നിരവധി കുട്ടികൾ ഭാഷാ ശേഷികൾ കൈവരിക്കുകയുണ്ടായി

* ഗണിതമധുരം

  ഭാഷാ പഠനത്തോടൊപ്പം ഗണിത അഭിരുചികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയതാണ് ഗണിതമധുരം.. സ്ക്കൂളിലെ വിപുലമായ ഗണിത ലാബ് പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.. ഇതിലൂടെ അടിസ്ഥാന ശേഷികൾ കൈവരിക്കാനും ഗണിതത്തിൽ കൂടുതൽ താത്പര്യം വർധിപ്പിക്കാനും സാധിച്ചു.

* എന്റെ  നോട്ടുപുസ്തകം

  ഓൺ ലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട വർക്കുകൾ കൃത്യമായി നോട്ടുബുക്കിൽ രേഖപ്പെടുത്തുന്നതിനും അവ അധ്യാപകർ കൃത്യമായി പരിശോധിക്കുന്നതിനും വേണ്ടി പുസ്തക പരിശോധനകൾ നടത്തുകയും മികച്ച നോട്ടുപുസ്തകങ്ങൾക്ക് സമ്മാനം നൽകുകയും ചെയ്തു.

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 അബ്ബാസ് ടി. പി 2018 -
2 കുഞ്ഞഹമ്മദ് പി. എ 2017 - 2018
3 സാറാമ്മ വി കെ 2009 - 2017
4 രവീന്ദ്രൻ പി ആർ 2007 - 2009
5 എൻ ഡി ഔസേഫ് 2002 - 2007
6 ശാരദ പി 2001 - 2002
7 ദാമോദരൻ എ 1999 - 2001
8 മൊയ്തീൻ കുട്ടി സി സി 1997 - 1999
9 സൈനാബി ആർ 1997 - 1997
10 വർക്കി എം വി 1995 - 1997
11 കെ പി കോത 1993 - 1995
12 ഭാർഗ്ഗവി പി 1991 - 1993
13 പി കെ രാമകൃഷ്ണൻ 1989 - 1991
14 എം മുഹമ്മദ് കുട്ടി 1987 - 1989
15 ഉണ്ണികൃഷ്ണ വര്യർ പി
16 കെ വി സേതുമാധവ വാര്യർ
17 നാരായണൻ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

വളാഞ്ചേരിയിൽ നിന്നും 9 കിലോമീറ്റർ കരേക്കാട് ചെങ്കുണ്ടൻ പടി കഴി‍‍ഞ്ഞ് സ്കൂൾ പടിയിൽ ബസ്സിറങ്ങി ഇടതുവശത്തേക്കുള്ള റോഡിലൂടെ 500 മീറ്റർ

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വടക്കുമ്പ്രം&oldid=1590068" എന്ന താളിൽനിന്ന് ശേഖരിച്ചത്