പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ | |
---|---|
വിലാസം | |
പടപ്പറമ്പ PKHMALPS PADAPPARAMBA , വറ്റല്ലൂർ പി.ഒ. , 676507 , മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04933 244270 |
ഇമെയിൽ | pkhmalpspadapparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18624 (സമേതം) |
യുഡൈസ് കോഡ് | 32051500509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 374 |
പെൺകുട്ടികൾ | 385 |
ആകെ വിദ്യാർത്ഥികൾ | 759 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാജിത. കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | സജീർ.പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സഹീറ. സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പടപ്പറമ്പ ജങ്ഷനിൽ നിന്നും കുളത്തൂർ വഴിയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂർണ്ണ രൂപം.
ചരിത്രം
[പുഴക്കാട്ടിരി പഞ്ചായത്തിൽ] തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിൻറെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിൻറെ 15.ാം വാർഡിലാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തൻറെ പിതാവ് പാറമ്മൽ കോമു ഹാജിയുടെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മൽ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂൾ ആരംഭിച്ചത്. 1979 ജൂൺ 10 നാണ് പടപ്പറമ്പ് സിറാജുൽ ഹുദാ മദ്രസയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റർ അന്നുമുതൽ ഈ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിൻറെ സമർത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. 46 ആൺകുട്ടികളും 48 പെൺകുട്ടികളുമാണ് തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980 ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. 20-ഓളം അധ്യാപകരുടെ സേവനം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. 1981 മുതൽ 2005 വരെ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി ഭാർഗ്ഗവിയമ്മ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലെ സ്കൂളിൻറെ വളർച്ച എടുത്തു പറയേണ്ടതാണ്. രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്ന ഓരോ ക്ലാസിനും 4 ഡിവിഷൻ വീതം വർധിക്കാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പരിശ്രമിച്ചതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ വിരമിക്കലിനു ശേഷം വി. അംബിക ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാൻ സാധിച്ചിട്ടുണ്ട്. 8 വർഷമായി സ്കൂളിൽ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തി വരുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മനോഹരമായ പൂന്തോട്ടവും അമൂല്യമായ ഔഷധ സസ്യങ്ങളുടെ ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.
നിലവിലുള്ള അദ്ധ്യാപകർ
- ഷാജിത കെ കെ
- അനിത എം പി
- ഉമൈമത്ത് സുഹ്റ
- കദീജ സി കെ
- ജമീല ലാഫിയ
- ജസീല പി
- ജീനാജോസ്
- നീബ ചന്ദ്രൻ
- ഫെബിന എം
- ശ്രീവിദ്യ
- ഷംസിയ ടി കെ
- സിന്ധു കെ ജി
- റസിയ കെ എം
- മുഹമ്മദ് ജുനൈസ് ടി പി
- ഫൗസിയ പി
- ഹസീന എൻ കെ
- ഫായിസ കുന്നക്കാടൻ
- വിദ്യ പി വി
- അഷ്‌ല സി
- ഫാത്തിമത്ത് റസീന
- മുഹമ്മദ് ഫായിസ് ഒ പി
- യൂസുഫ് പി
- ഫാത്തിമ ജംഷി
പാഠ്യേതര പ്രവർത്തനങ്ങൾ
1. ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
2. ക്വിസ് പ്രോഗ്രാം
3. സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്
5. ഡാൻസ് ക്ലാസ്
6. ചന്ദനത്തിരി നിർമ്മാണം
7. നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18624
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ