എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ് | |
|---|---|
| വിലാസം | |
ചെരക്കാപറമ്പ് ചെരക്കാപറമ്പ് പി.ഒ. , 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1939 |
| വിവരങ്ങൾ | |
| ഫോൺ | 04933 258200 |
| ഇമെയിൽ | hmcherakkaparambaeast@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18604 (സമേതം) |
| യുഡൈസ് കോഡ് | 32051500103 |
| വിക്കിഡാറ്റ | Q64565408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 120 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ബാബുരാജ് എ |
| എം.പി.ടി.എ. പ്രസിഡണ്ട് | പാത്തുമ്മ കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 21-വാർഡിലെ വിദ്യാലയമാണിത്. 1939-ൽ 70 സെന്റിൽ പുല്ലുമേഞ്ഞതായ കെട്ടിടത്തിൽ 1, 2 ക്ലാസുകൾക്കും തുടർന്നുള്ള വർഷങ്ങളിൽ 3, 4, 5 ക്ലാസുകൾക്കും അംഗീകാരം കിട്ടി. ആരംഭിച്ച വർഷം മുതൽ ജാതിമത ഭേദമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ കർഷകരുടെയും ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ പഠിക്കാൻ എത്തിയിരുന്നു.
15/05/1958 ന് സി പി സൈതാലിയിൽ നിന്ന് വിജയൻ മാഷിന്റെ പേരിലും 1980ൽ വി പി സൈനബയും 2010ൽ സി ഹസൈനാരും വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തു. 9 അധ്യാപികമാർ ജോലി ചെയ്‌തു വരുന്ന ഈ വിദ്യാലയത്തിൽ 2014ൽ പുതിയ കെട്ടിടവും 2015ൽ സ്മാർട്ട് ക്ലാസ് റൂമും ഉണ്ടാക്കി. 2014-15 വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ എൽ കെ ജി ആരംഭിച്ചു.
1939ൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന കാഴ്‌ചപ്പാടിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ എത്തിയിരുന്നു. അവരിൽ 30% കുട്ടികൾ മാത്രമാണ് തുടർ പഠനത്തിനായി പോയിരുന്നതായി രേഖകളിൽ കാണുന്നു. അന്നത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ പണിക്കായോ ഇളയ കുട്ടികളുടെ സംരക്ഷണത്തിനായോ പെൺകുട്ടിയാണെങ്കിൽ വിവാഹം കഴിയുന്നതിനാലോ പഠനം നിർത്തി.
എന്നാലിന്ന് പുല്ലുമേഞ്ഞ കെട്ടിടത്തിൽ നിന്ന് സൗകര്യം കൂടിയ കെട്ടിടവും വൈദ്യുതീകരിച്ച ഫാനും ലൈറ്റുമുള്ള ക്ലാസ് മുറികളും ഐ ടി സൗകര്യങ്ങളും ലഭ്യമാണ്. നാലാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും തുടർപഠനത്തിനായി പോകുന്നു.
പി ടി എ, എം ടി എ, എസ് എസ് ജി എന്നിവയുടെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും പച്ചക്കറി തോട്ടം ഉണ്ടാക്കാറുണ്ട്.
പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു.