ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു

Schoolwiki സംരംഭത്തിൽ നിന്ന്
(18442 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു
വിലാസം
പൂക്കോട്ടൂർ

ജി.എൽ.പി.എസ്.പൂക്കോട്ടൂർ ന്യൂ
,
പൂക്കോട്ടൂർ പി.ഒ.
,
676517
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0483 2773189
ഇമെയിൽglpspookotturnew@gmail.com
കോഡുകൾ
സ്കൂൾ കോഡ്18442 (സമേതം)
യുഡൈസ് കോഡ്32951400203
വിക്കിഡാറ്റQ64566809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂക്കോട്ടൂർ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ101
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ.
പി.ടി.എ. പ്രസിഡണ്ട്അബ്ദുള്ള
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭില
അവസാനം തിരുത്തിയത്
04-03-2024MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


 


മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മലപ്പുറം ഉപജില്ലയിൽ പൂക്കോട്ടൂർ മുണ്ടി തൊടികയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ പൂക്കോട്ടൂർ ന്യൂ.

1921 ലെ പൂക്കോട്ടൂർ യുദ്ധത്തിൻ്റെ വീരസ്മരണകൾ ഉറങ്ങുന്ന പൂക്കോട്ടൂരിലെ മുണ്ടി തൊടിക എന്ന ഗ്രാമത്തിൽ വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ തുറന്ന് കൊടുത്തുകൊണ്ട് 1961 ൽ സ്ഥാപിതമായി. ഏറെ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ രംഗത്ത് അനേകം പേർക്ക് ഉന്നതിയിലേക്കുള്ള ചവിട്ടുപടിയാകുന്നതിനും അതിലൂടെ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കാനും ഈ സ്ഥാപനം തുടക്കമായി.

പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഒട്ടേറെ പുതുമകൾ കാഴ്ചവെക്കാനും ഓരോ കുട്ടിയുടെയും സർവ്വതോന്മുഖമായ വളർച്ച കൈവരിക്കാനും വിദ്യ ലയം മാതൃകയായി.

ചരിത്രം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ പൂക്കോട്ടൂർ ന്യൂ.1961 ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.ആദ്യകാലങ്ങളിൽ ഓത്തുപള്ളിയിലായിരുന്നു. ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അവിടെത്തെ വിദ്യാർത്ഥിയായി രു ന്ന ഇസ്മായിൽ എന്നവരുടെ വാക്കുകളിൽ നിന്നാണ് ഈ വിവരം . 30 - 40 വിദ്യാർത്ഥികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഓത്തുപള്ളിയിലേക്ക് ഒരു ഓഫീസർ വരികയും പള്ളിയുടെ അടുത്ത് മരത്തിൻ്റെ ബോർഡ് സ്ഥാപിക്കുകയും അതിൽ അക്ഷരങ്ങൾ എഴുതി വെക്കുകയും ചെയ്തിരുന്നു. വേണ്ടവർക്ക് പഠിക്കാം. ഈ ഓഫീസർ ഇടക്ക് കുട്ടികളുടെ എണ്ണം എടുക്കും. വലിയ സ്കൂളായിരുന്ന അറവങ്കരയിലെ സ്കൂളിൽ നിന്നും ശിപായി പാൽപൊടി കൊണ്ട് വരികയും അത് കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു. പിന്നീട് മുണ്ടി തൊടികയിലെ കാരണവരായിരുന്ന മോഴിക്കൽ മമ്മദാജി എന്നവർ ഓത്തുപള്ളിക്കടുത്ത് 20 സെൻ്റിൽ ഒരു കെട്ടിടം പണിയുകയും അത് സ്കൂളിന് വാടകക്ക് നൽകുകയുമാണ് ചെയ്തത്.അതിന് ശേഷമാണ് ഈ വിദ്യാലയം പൂക്കോട്ടൂർ ന്യൂ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.കൂടുതൽ വായിക്കുക

മലപ്പുറം വാറങ്കോട്ട് താമസക്കാരനായിരുന്ന ഹൈദ്രൂ മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിൻ്റെ പ്രഥമ പ്രധാനാധ്യാപകൻ. 2015ൽ പ്രാധാനാധ്യാപിക ശ്രീമതി വിലാസിനി ടീച്ചറുടെ കാലഘട്ടത്തിലാണ് സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്താനുള്ള ചർച്ച നടക്കുകയും സ്കൂൾ ഡവലപ്മെൻ്റ് പ്രോഗാമിൻ്റെ ഭാഗമായി നാട്ടുകാരുടെ നിസ്സീമമായ പരിശ്രമഫലമായി സ്ഥലം കണ്ടെത്തുകയും നിലവിലെ കെട്ടിട സമുച്ചയം ഉയരുകയും ചെയ്തത്.അതിന് വേണ്ടി പരിശ്രമിച്ചവരുടെ കൂട്ടത്തിൽ മോഴിക്കൽ മുഹമ്മദ് എന്ന കുഞ്ഞിപ്പ, കള്ളിവളപ്പിൽ അഹമ്മദ്, മോഴിക്കൽ അബ്ദുസത്താർ, ഉസ്മാൻ കൊടക്കാടൻ, മോഴിക്കൽ മുസ്തഫ എന്ന വല്യാപ്പു, യൂസഫ് ഹാജി, മോഴിക്കൽ ഇസ്മായിൽ ,കൊച്ചു മാസ്റ്റർ തുടങ്ങിയവരുടെ പങ്ക് വിസ്മരിക്കാവതല്ല. ഈ പരിശ്രമത്തിൽ പി.ടി.എ , വിവിധ ക്ലബ്ബുകൾ, പഞ്ചായത്ത് അതികൃതർ, മറ്റുനാട്ടുകാർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമവും കൂടി ഒത്ത് ചേർന്നപ്പോഴാണ് 2019 ൽ ഡി.വാസുദേവൻ മാസ്റ്റർ പ്രാധാനാധ്യാപകനായിരിക്കെ ബഹുമാനപ്പെട്ട സ്ഥലം എം.എൽ.എ പി.ഉബൈദുല്ല അവർകൾ പുതിയ കെട്ടിടം ഉത്ഘാടനം നിർവ്വഹിച്ച പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നത് . ഇന്ന് 230 വിദ്യാർത്ഥികളും 13 അധ്യാപകരും അധ്യാപകേതര ജീവനക്കാരും സേവനം ചെയ്യുന്ന സബ് ജില്ലയിലെ തന്നെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായി ഈ കലാലയം മാറിയിരിക്കുന്നു.

പ്രാധാന പ്രവർത്തനങ്ങൾ

പ്രാധാനാധ്യാപകൻ ഡി.വാസുദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയ പ്രവർത്തനമാണ് എൻ്റെ ഗ്രാമം പ്രൊജക്ട്. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ ചരിത്രം, ഭൂപ്രകൃതി, ജനവാസം, കൃഷി, ഭക്ഷണവിഭവങ്ങളും രീതികളും, തൊഴിലുകൾ, സ്ഥാപനങ്ങൾ, കലകൾ, ആഘോഷങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, വാമൊഴിയുടെ സവിശേതകൾ, നാട്ടറിവുകൾ എന്നിവയാണ് ഈ പ്രൊജക്ടിലൂടെ കണ്ടെത്തിയ കാര്യങ്ങൾ.ഇതിനായി കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനും ചുമതലകൾ വിഭജിച്ചു നൽകുകയും ചെയ്തു.

ചരിത്രപരമായ കാര്യങ്ങൾ അറിയാൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായിരുന്ന അബ്ദുൽ അസീസ് മൗലവിയുടെ വീട് സന്ദർശിച്ച് വിവരശേഖരണം നടത്തി.ഗതാഗത സൗകര്യം വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം എന്നിവ അദ്ദേഹം പങ്കുവെച്ചു.കൂടാതെ ഇന്ത്യയുടെ ചരിത്രത്തിൽ തങ്കലിപിയാൽ രേഖപ്പെടുത്തപ്പെട്ട പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു.

പൂക്കോട്ടൂർ യുദ്ധസ്മാരകമായി നിർമ്മിച്ച പൂക്കോട്ടൂർ പഞ്ചായത്ത് കമാടത്തിൻ്റെ മഹിമയും വിശദമാക്കി തന്നു. മലപ്പുറം ഡിസ്ട്രിക് ബോർഡിൻ്റെ ഭാഗമായിരുന്ന പൂക്കോട്ടൂർ അംശം പഞ്ചായത്തായി രൂപം കൊണ്ടത് 1953 സെപ്തംബറിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ പ്രകൃതി, കൃഷി എന്നിവയെക്കുറിച്ചറിയാൻ പ്രദേശത്തെ ഏറ്റവും പ്രായം ചെന്ന കുഞ്ഞിപ്പെണ്ണ് എന്നിവരെയാണ് സമീപിച്ചത്. നേരെത്തെ തെയ്യാറാക്കിയ ചോദ്യാവലി പ്രകാരം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. കൃഷി കുറഞ്ഞ് വന്നതിലും പ്രകൃതി ഭംഗിയുടെ ശാലീനത നഷ്ടപ്പെട്ടതലിലും കുഞ്ഞിപ്പെണ്ണ് വളരെ സങ്കടത്തോടെയാണ് വിവരിച്ചത്.

കൃഷിരീതിയെ കുറിച്ചുള്ള വിശദീകരണം നൽകിയത് ഇബ്രാഹീം മാസ്റ്ററാണ്. അദ്ദേഹം നാട്ടുകാരനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൂടിയാണ് അന്നത്തെ വീടുകളിലെ ദാരിദ്ര്യവും ഇല്ലായ്മയും വല്ലായ്മയും അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമായി. നെൽകൃഷി ചെയ്ത ഓർമ്മകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.ഇന്ന് അവശേഷിക്കുന്ന പാടത്ത് നെൽകൃഷി കുറച്ചെങ്കിലും നടക്കുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.കുട്ടികൾക്ക് കൃഷി നേരിൽ കാണാനുള്ള അവസരം ലഭിച്ചത് പുതിയ ഒരനുഭവമായി.

പൂക്കോട്ടൂർ ഗ്രാമത്തിലെ പണ്ടത്തെ ആളുകളുടെ ഭക്ഷണ രീതികളെ കുറിച്ചറിയാൻ പ്രദേശത്തെ പ്രായം ചെന്ന കമലാക്ഷിയമ്മയെ സന്ദർശിക്കുകയുണ്ടായി. സ്വന്തം പറമ്പിൽ കൃഷി ചെയ്ത ചേമ്പ് ചേന താള്, മുരിങ്ങ, ചീര തുടങ്ങിയ പച്ചക്കറികളായിരുന്നു അവർ അധികവും കഴിച്ചിരുന്നത്.

പണം കൊടുത്ത് ഒരു പച്ചക്കറിയും വാങ്ങിയിരുന്നില്ല. നെല്ല് " കുന്താണി "യിലിട്ട് കുത്തിത്തി അരിയാക്കുന്ന രീതി കമലാക്ഷിയമ്മ വിശദീകരിച്ചു. മേൽ വിരങ്ങൾ എല്ലാം ചേർത്ത് ഡോക്യുമെൻ്ററി തെയ്യാറാക്കുകയുണ്ടായി.

സ്കോളർഷിപ്പുകൾ

പ്രൈമറി തലത്തിൽ വിദ്യാത്ഥികൾക്ക് ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പുകൾക്കും അപേക്ഷകൾ നൽകാൻ പ്രേരിപ്പിക്കുകയും മിക്ക കുട്ടികൾക്കും ആയത് ലഭിക്കുകയും ചെയ്യുന്നു.

മലയാളത്തിളക്കം

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി എല്ലാ ക്ലാസുകളിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക മെഡൂളുകൾ തെയ്യാറാക്കി വരികയും ചെയ്യുന്നു.

ലൈബ്രറി

കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് വേണ്ടി ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. കഥകൾ, കവിതകൾ, ബാലസാഹിത്യ കൃതികൾ മലയാള ഭാഷാ പുസ്തകങ്ങൽ ചിത്രകഥകൾ, റഫറൻസ് ഗ്രങ്ങൾ ഒട്ടേറെ പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് ആഴ്ചയിൽ ഒരുദിവസം അധ്യപകരുടെ മേൽനോട്ടത്തിൽ പുസ്തകങ്ങൾ വിതരണം നടുന്നു.ക്ലാസുകളിലും വായന മൂല സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാരംഗം

കുട്ടികളിലെ കലാ സാഹിത്യ പരമായ കഴിവുകളെ വളർത്തുവാനായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്ഥാപനത്തിൽ വർഷങ്ങളായി സജ്ജീവമായി നടന്നു വരുന്നു.എല്ലാവർഷവും സ്കൂൾ തല ഉത്ഘാടനം നടത്താറുണ്ട്.പുതിയ മാന്വൽ പരിഷ്കരണത്തിൻ്റെ ഭാഗമായി എല്ലാ വിദ്യർത്ഥികളും അംഗമായതോടെ ക്ലാസ് തല - സ്കൂൾ തല രചന മത്സരങ്ങളും ശിൽപശാലകളും നടന്നു വരുന്നുണ്ട്. സബ്ജില്ല തലത്തിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കവിത, കഥ രചനകൾ കടങ്കഥാ മത്സരങ്ങൾ പതിപ്പു നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാരംഗത്തിൻ്റെ കീഴിൽ നടന്നുവരുന്നു.

മുൻ പ്രധാനാധ്യാപകർ

1. ഹൈദ്രു മാസ്റ്റർ

2. അബൂബക്കർ മാസ്റ്റർ

3. വിജയരാഘവൻ മാസ്റ്റർ

4. രാമചെന്ദ്രൻ മാസ്റ്റർ

5. ബാലൻ മാസ്റ്റർ

6. മാധവൻ മാസ്റ്റർ

7. എസ്.രാധാമണി ടീച്ചർ

8. എം.രാധാമണി ടീച്ചർ

9. ടോമി തോമസ്

10. സുധാകരൻ

11. പാത്തേയി കുട്ടി

12. സച്ചിദാനന്ദൻ

13. വിലാസിനി

14. റീനകുമാരി

15. വാസുദേവൻ

16. ഹവ്വ ഉമ്മ

17. ചന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

കെ.കുഞ്ഞഹമ്മദ്

ഹംസകളപ്പാടൻ

മുഹമ്മദലി.പി.പി

ഉമ്മർ പനമ്പുഴ

വി.കെ.യൂസുഫ് ഹാജി

ശിഹാബ് പൂക്കോട്ടൂർ

ഇസ്മായിൽ മോഴിക്കൽ

ഉമ്മർ മോഴി

ReplyForward

വഴികാട്ടി

മലപ്പുറം നഗരത്തിൽ നിന്നും പാലക്കാട് ക്കോഴിക്കോട് ദേശീയപാതയിലൂടെ  12 കിലോമീറ്റർ ദൂരം പിന്നിട്ട് പൂക്കോട്ടൂർ കവലയിൽ നിന്നും ഇടത്തോടുള്ള മഞ്ചേരി റോഡിലൂടെ ഒരു കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കാണുന്ന മുണ്ടി തൊടിക ജുമാ മസ്ജിദിന് പിന്നിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:11.096537,76.072981|zoom=18}}