സഹായം Reading Problems? Click here


സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(18433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്
സ്ഥലം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം196
പെൺകുട്ടികളുടെ എണ്ണം196
അദ്ധ്യാപകരുടെ എണ്ണം16
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്പരി മുജീബ്റഹ്മാന്‍
അവസാനം തിരുത്തിയത്
22-02-2017MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

1923 ല്‍ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി 1929 ല്‍ പൊതു വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സി.കെ.എം.എം.എ.എല്‍.പി.സ്കൂള്‍ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളില്‍ വിവിധ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്കൂള്‍ 1974 ഏപ്രില്‍ 29 ന് ഇതിന്റെ സ്ഥാപക മാനേജര്‍ സി കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ് മാസ്ററര്‍ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .

പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികള്‍ ( പ്രീ പ്രൈമറി ഉള്‍പെടെ ) ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്പരരായ രക്ഷിതാക്കളും അര്‍പണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികള്‍ക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .

ചരിത്രം

1923 ല്‍ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1929 ല്‍ പൊതു വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു .

1926 ല്‍ ഒന്ന് , രണ്ട് ക്ലാസുകള്‍ക്കും 1928 ല്‍ മൂന്ന് , നാല് , അഞ്ച് ക്ലാസുകള്‍ക്കും അംഗീകാരം ലഭിച്ചു .

സ്കൂളിന്റെ ആദ്യ മാനേജര്‍ സി. കുഞ്ഞഹമ്മദ് മാസ്ററര്‍ താമസിച്ചിരുന്ന മുണ്ടക്കല്‍ പറമ്പിന്റെ മൂലയിലായിരുന്നു എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത് . 9 വര്‍ഷം സ്കൂള്‍ നടത്തി സാമ്പത്തിക പ്രയാസം കാരണം 1935 ല്‍ സ്കൂള്‍ " ദേവധാര്‍ മലബാര്‍ റി കണ്‍സ്ട്രക്ഷന്‍ ട്രസ്ററിന് ( DMRT ) “ കൈമാറി .

1944 ല്‍ സി. കു‍‍ഞ്ഞഹമ്മദ് മാസ്ററര്‍ തന്റെ പുരയിടം വിററപ്പോള്‍ സ്കൂള്‍ മാറേറണ്ടി വന്നു . പനങ്ങാട് ചേക്കു ഹാജി പ്രതിഫലം വാങ്ങാതെ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ വിട്ടു കൊടുത്ത കഷ്ടിച്ച് 7 സെന്റ് വരുന്ന ആക്കപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ മാററി സ്ഥാപിച്ചത് . സ്കൂള്‍ നാട്ടില്‍ വേണ്ടെന്ന് വെയ്ക്കുമ്പോള്‍ കെട്ടിടം പൊളിച്ചു മാററരുത് എന്നായിരുന്നു കരാര്‍ വ്യവസ്ഥ .

കുരുണിയന്‍ പാത്തുമ്മക്കുട്ടിയുടേയും ചേക്കു ഹാജിയുടേയും ഉടമസ്ഥതയിലുള്ള ആക്കപ്പറമ്പ് ഭാഗിച്ചപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന ഭാഗം പാത്തുമ്മക്കുട്ടിയുടെ ഓഹരിയില്‍ ഉള്‍പെടുത്തി . മാത്രമല്ല സ്കള്‍ പുര മുതലായ കുഴിക്കൂര്‍ ചമയങ്ങളടക്കം എന്ന് ആധാരത്തില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു . .

1957 ജനുവരിയില്‍ ആദ്യമായി വാര്‍ഷികം കൊണ്ടാടിയപ്പോള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പാടിയ പാട്ടിന്റെ പേരില്‍ പാണക്കാട്ടെ പ്രമാണിമാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍ ബഹിഷ്കരിച്ചു . രാഷ്ട്രീയവും മതവും ഉപയോഗിച്ച് നടത്തിയ കുപ്രചരണവും ബഹിഷ്കരണവും 1957 മാര്‍ച് 27 വരെ തുടര്‍ന്നു .

ബഹിഷ്കരണം കഴിഞ്ഞ് അധിക നാള്‍ കഴിയുന്നതിനു മുമ്പ് കുരുണിയന്‍ പാത്തുമ്മക്കുട്ടിക്ക് സ്കൂളിന്റെ കിഴക്കു ഭാഗത്തെ സ്ഥലം വില്പന നടത്തേണ്ടി വന്നു . ഈ സ്ഥലം പാണക്കാട് PMSA പൂക്കോയ തങ്ങള്‍ വാങ്ങി . ആധാരത്തില്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലവും സ്കൂള്‍ എടുപ്പും കൂടി ഉള്‍പെടുത്തി . ആധാര പ്രകാരം സ്കൂള്‍ സ്ഥലവും എടുപ്പും പൂക്കോയ തങ്ങളുടേതായി .

അതിനിടയില്‍ DMRT പിരിച്ചു വിട്ടപ്പോള്‍ അതിന്റെ സ്വത്തുക്കള്‍ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈററി ഏറെറടുത്തു . സ്കൂളിന്റെ പ്രവര്‍ത്തനം മോശമായതിനാല്‍ 1962 ല്‍ ആവശ്യപ്പെ ട്ടതനുസരിച്ച് മുന്‍ മാനേജര്‍ സി. കുഞ്ഞഹമ്മദ് മാസ്ററര്‍ക്ക് മടക്കി കൊടുക്കാന്‍ സര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈററി തീരുമാനിച്ചു .

മാനേജ്മെന്റ് ട്രാന്‍സ്ഫറിന്റെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത് 1968 ല്‍ ഔപചാരികമായി അംഗീകരിക്കാന്‍ കോഴിക്കോട് Regional Deputy Director അയച്ചപ്പോള്‍ എതിര്‍ കക്ഷികള്‍ സ്വത്തിന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നതുകൊണ്ട് കോടതിയില്‍ തീരുമാനിക്കണമെന്ന ഉത്തരവോടെ മടക്കി . അതിനെതിരെ ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി . ഫലമുണ്ടായില്ല . ബഹു : ഹൈക്കോടതി ആദ്യം താല്‍കാലിക മാനേജരായി അംഗീകരിക്കുകയും അവസാന വിധിയില്‍ മാനേജരായി അംഗീകരിക്കാന്‍ ഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു . ഹൈക്കോടതിയില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കെ 1970 ഒക്ടോബര്‍ 14 ന് വിദ്യാഭ്യാസ വകുപ്പ് പാണക്കാട്ട് ഒരു ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ തുറന്നു . പാണക്കാട് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗവണ്‍മെന്റ് സ്കൂളിലേക്ക് ടി സി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി . അങ്ങനെ 1973 മെയ് 14 വരെ പാണക്കാട് ALP സ്കൂള്‍ ഗവണ്‍മെന്റ് സ്കൂളായും പ്രവര്‍ത്തിച്ചു .

ഹൈക്കോടതിയില്‍ നില നിന്ന കേസ് പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോള്‍ എതിര്‍ കക്ഷികള്‍ മധ്യസ്ഥതക്ക് മുന്‍ കൈയെടുത്തു . അതിന്റെ അടിസ്ഥാനത്തില്‍ 1973 മെയ് 15 ന് ഇന്നത്തെ സ്കൂള്‍ സി . കുഞ്ഞഹമ്മദ് മാസ്ററര്‍ മാനേജറായി നിലവില്‍ വന്നു . മധ്യസ്ഥ തീരുമാനമനുസരിച്ച് സ്കൂള്‍ സ്ഥലം മാററി ഇന്ന് പ്രവര്‍ത്തിക്കുന്ന പറമ്പില്‍ 1973 മെയ് 15 മുതല്‍ പ്രവര്‍ത്തനം തുടങ്ങി .

1974 ഏപ്രില്‍ 29 ന് സി. കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തെ തു‍ടര്‍ന്ന് ഭാര്യ പി . ഖദീജയായിരുന്നു മാനേജര്‍ . 1989 ല്‍ സി . കുഞ്ഞഹമ്മദ് മാസ്റററുടെ മകനും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ . സി. അബ്ദുള്ള വിരമിച്ചപ്പോള്‍ താല്‍കാലിക മാനേജര്‍മാരായി ചുമതലയേററു . 1990 ല്‍ സ്വത്തു ഭാഗത്തില്‍ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരില്‍ വന്നപ്പോള്‍ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി ഡിപ്പാര്‍ട്മെന്റ് അംഗീകരിച്ചു .

ഭൗതിക സൗകര്യങ്ങള്‍

കുട്ടികള്‍ക്കുള്ള പാര്‍ക്
ഒരേക്കര്‍ സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു . അ‍ഞ്ച് ഡിവിഷന്‍ പ്രീ പ്രൈമറിയിലും പതിനാല് ഡിവിഷന്‍ എല്‍ . പി . വിഭാഗത്തിലും ഉണ്ട് . കളിയോടൊപ്പം വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും വിദ്യാലയത്തിലുണ്ട് . മേല്‍കൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാള്‍ എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തില്‍ LED TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും ഉണ്ട് .പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 • സമഗ്ര വിഷന്‍ 2020 ; അക്കാദമിക പ്രോജക്ട്
 • സ്ററുഡന്‍റ്സ് പ്രൊഫൈല്‍
 • സ്കൂള്‍ ഡാററാ ബേസ്
 • വിദ്യാഭ്യാസ സെമിനാറുകള്‍
 • OMR Test
 • മെഡിക്കല്‍ ക്യാമ്പുകള്‍
 • പഠന യാത്രകള്‍
 • ശില്പ ശാലകള്‍
 • രക്ഷാ കര്‍തൃ ശാക്തീകരണ ക്ലാസുകള്‍
 • പ്രവൃത്തി പരിചയ പരിശീലന ക്ലാസുകള്‍

നേട്ടങ്ങള്‍


മലപ്പുറം മുനിസിപ്പല്‍ കായികമേളയില്‍ രണ്ടാം സ്ഥാനം നേടിയ ടീം
 • ഉപ ജില്ലാ ശാസ്ത്ര മേളകളില്‍ മികച്ച പങ്കാളിത്തം , വിജയം
 • 2015- 16 മലപ്പുറം BRC തല മികവുല്‍സവത്തില്‍ മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെര‍ഞ്ഞെടുത്തത്
 • മലപ്പുറം ‍ജില്ലാ തല മികവുല്‍സവത്തില്‍ രണ്ടാം സ്ഥാനം
 • TNE Excellence in Education Award 2015-16


മുന്‍ സാരഥികള്‍

പ്രധാനാധ്യാപകര്‍

 • ശ്രീ പൊററമ്മല്‍ പോക്കു
 • ശ്രീ നാണത്ത് കോയ മാസ്ററര്‍
 • ശ്രീ പി. ഉണ്ണീരി മാസ്ററര്‍
 • ശ്രീ ചുണ്ടയില്‍ മുഹമ്മദ്
 • ശ്രീ ചുണ്ടയില്‍ അബ്ദുല്ല
 • ശ്രീമതി ഏലിയാമ്മ
 • ശ്രീമതി നബീസ പാറയില്‍


മാനേജര്‍മാര്‍

 • ശ്രീ ചുണ്ടയില്‍ കുഞ്ഞഹമ്മദ് മാസ്ററര്‍
 • ശ്രീമതി ഖദീജ പി
 • ശ്രീ ചുണ്ടയില്‍ അബ്ദുല്ല