സഹായം Reading Problems? Click here


വൻമുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ ചിങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(16546 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

വന്മുകം എളമ്പിലാട് എം എൽ പി സ്കൂൾ .

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന വന്മുകo എളമ്പിലാട് എം എൽ പി സ്കൂളിന്  ഒരു നൂറ്റാണ്ട് കാലത്തെ  പ്രവർത്തന പാരമ്പര്യമുണ്ട്.

19-ാം നൂറ്റാണ്ടിൻറെ ആദ്യ ദശകത്തിൽ എളമ്പിലാട്,കോഴിപ്പുറം, ചാക്കര,ചിങ്ങപുരം,പാലൂർ  എന്നീ വലിയൊരു പ്രദേശത്തെ  മുസ്‌ലിം കുടുംബങ്ങളിലെ കുട്ടികൾക്ക് മതപഠനം സാധ്യമാക്കി തീർക്കുന്നതിന് അതിനുവേണ്ടി എളമ്പിലാട് പ്രദേശത്തെ മത പണ്ഡിതനും മനുഷ്യസ്നേഹിയും ആയിരുന്ന

കണ്ടെച്ചോത്ത് സൈദ് ഹൈദ്രോസ് ചെറിയ കോയതങ്ങൾ  പ്രവർത്തനമാരംഭിക്കുകയും മുസ്ലിം  ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട്  ഒരു പ്രൈമറി വിദ്യാലയം  ആരംഭിക്കുകയും ഇത് പിന്നീട് വീട് വന്മുകം എളമ്പിലാട് എം എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു . എന്നാൽ എന്നാൽ 1921ലെ മാപ്പിള ലഹളയിൽ ഒരു റംസാൻ കാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന  ഈ വിദ്യാലയം ചില സാമൂഹ്യദ്രോഹികൾ തീയിട്ട് നശിപ്പിക്കുക യുണ്ടായി .അതിനെ തുടർന്ന് മാനേജറും അധ്യാപകനുമായിരുന്ന ശ്രീ സെയ്ത് ഹൈദ്രോസ് ചെറിയ കോയതങ്ങൾ രണ്ട് ക്ലാസ് മുറികൾ അടങ്ങിയ പുതിയ ഒരു ഷെഡ് നിർമ്മിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിലാണ് കേരളത്തിലെ പ്രശസ്ത സാഹിത്യകാരൻ ആയിരുന്ന  ശ്രീ തിക്കോടിയൻ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്.

  1930 - 35 കാലഘട്ടത്തിൽ ഇതിൽ ശ്രീ.മഠത്തിൽ ശങ്കരൻ ഗുരുക്കൾ ആയിരുന്നു  പ്രധാനാധ്യാപകൻ.  തുടർന്നു  കുറ്റിയിൽ നാരായണൻനായർ , പറമ്പത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകർ ആവുകയും 1949 മുതൽ വിരമിക്കുന്നതുവരെ പ്രധാനാധ്യാപകൻ മാനേജർ സ്ഥാപക മാനേജരുടെ പുത്രനായ

ശ്രീ.പൂക്കോയതങ്ങൾ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൂക്കോയ തങ്ങൾ

ശങ്കരൻ ഗുരിക്കൾ

തിക്കോടിയൻ

കുഞ്ഞനന്ദൻ

കൃഷ്ണൻ

മൊയ്തീൻ

മാണിക്യം

ഗോപാലൻ

സാവിത്രി

ശ്രീധരൻ

വി.കെ.രവി

കെ. വിജയ രാഘവൻ

കെ.സി. ശൈലജ

തുളസി

റജീന .

സി.കെ. സുമംഗല

ശ്രീനിവാസൻ

നേട്ടങ്ങൾ

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ.

     ചിങ്ങപുരം.

🔰🔰🔰🔰🔰🔰🔰🔰

🔹ഒരു നൂറ്റാണ്ട് കാലമായി മൂടാടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന പ്രൈമറി വിദ്യാലയമാണ്.

🔹 അടച്ചു പൂട്ടലിനെ അതിജീവിച്ച് നിരവധി അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന തലത്തിൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത് കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്.

🔹2018ൽ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി കെ.ദാസൻ.MLA പ്രഖ്യാപിച്ചിരുന്നു.

അതിന് ശേഷം ഓരോ വർഷവും വായനാദിനത്തിൽ

നവാഗതരുടെ വീടുകളിൽ ഹോം ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സമ്പൂർണ്ണത നിലനിർത്തുന്നു.

'അമ്മ വായന, കുഞ്ഞു വായന, കുടുംബ വായന' എന്ന ഈ പദ്ധതി കൃത്യമായ ഒരു പ്രൊജക്ട് തയ്യാറാക്കി ചിട്ടയായ രീതിയിൽ ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.

🔹 വേറിട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ജില്ലാതല നന്മ,

മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം, പുരസ്കാരങ്ങൾ തുടർച്ചയായി നേടി വരുന്നു.

🔹കാർഷിക, പരിസ്ഥിതി രംഗത്തെ ഇടപെടലുകൾക്ക് കൃഷി വകുപ്പിൻ്റെ പുരസ്കാരം,

വണ്ടർലാ പരിസ്ഥിതി പുരസ്കാരം, തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

🔹ബെസ്റ്റ് PTAഅവാർഡ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

🔹 ഓൺലൈൻ കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഹരിത മുകുളം പുരസ്കാരവും,തലശ്ശേരി ബ്രണ്ണൻ കോളേജിൻ്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

🔹അവസാനം നടന്ന LSS പരീക്ഷയിൽ 10 പേരെ പരീക്ഷയ്ക്ക് ഇരുത്തുകയും 8 പേർക്ക് LSS നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

🔹സോഷ്യൽ മീഡിയകയും, പത്ര-ദൃശ്യ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് PTA യുടെയും, നാട്ടുകാരുടെയും മികച്ച പങ്കാളിത്തം ഉറപ്പാക്കിയുമാണ് മുന്നോട്ട് പോകുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അബ്ദുള്ള തിക്കോടി

വഴികാട്ടി

Loading map...