സഹായം Reading Problems? Click here


നരക്കോട് എ.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16529 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

{{prettyurl|NARKKODE.A.L.P.SCHOOL}

................................

ചരിത്രം

മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി  പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്.

പ്രായമുള്ള ആളുകളിൽ നിന്നുമുള്ള കേട്ടറിവ് പ്രകാരം ഈ വിദ്യാലയത്തിലെ തുടക്കം 1930-35 കാലഘട്ടത്തിലായിരുന്നു. എഴുത്തും വായനയും അറിയുന്ന വിരളമായ അക്കാലത്ത് ചില വിദ്യാഭ്യാസ തല്പരരുടെ ശ്രമഫലമായ് ഈ പ്രദേശത്തെ നമ്പൂടി കണ്ടി വീട്ടിൽ വച്ച് ഏതാനും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരുന്നു തുടക്കം. കുറേക്കാലം കഴിഞ്ഞപ്പോൾ ഈ വിദ്യാലയത്തിന് മുൻവശത്ത് പുറത്തൂട്ടയിൽപറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം തുടങ്ങി. അതിനുശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ബോർഡ് നിർദ്ദേശപ്രകാരം പൊതുകാര്യ പ്രസക്തനും പരേതനായ കണിയാണ്ടിയിൽ കൃഷ്ണൻ കിടാവ് ഇന്നുള്ള മെയിൻ ബിൽഡിങ് പണികഴിപ്പിച്ചു വിദ്യാലയം തുടങ്ങി.  കുറച്ചു കാലം കഴിഞ്ഞപ്പോൾ വേണ്ടത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ നിർത്തൽ ചെയ്തു. അതിനുശേഷം കാരയാട് ഗോവിന്ദൻ നായർ നരക്കോട് ഗേൾസ് സ്കൂൾ എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു. മാനേജ്മെന്റ് സ്വന്തം പേരിൽ വാങ്ങി സ്കൂൾ നടത്തി തുടങ്ങി. 1943 ൽ മാനേജ്മെന്റും സ്ഥലവും പരേതനായ ശ്രീ.കുളമുള്ള കുണ്ടി നാരായണൻ നമ്പ്യാർ തീരുവാങ്ങുകയും പിന്നീട് ഏ.വി.അബ്ദുൾ റഹിമാൻ ഹാജിയിൽ നിന്ന് അരയേക്കർ സ്ഥലം വാങ്ങി സ്കൂൾ സ്ഥലം വർദ്ധിപ്പിക്കുകയു മുണ്ടായി. 11.11.1943 ൽ 462/43 ഓർഡർ നമ്പർ പ്രകാരം സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=നരക്കോട്_എ.എൽ.പി.സ്കൂൾ&oldid=1557407" എന്ന താളിൽനിന്ന് ശേഖരിച്ചത്